ശബരിമല സ്ത്രീപ്രവേശനം ശബരിമല കര്‍മ സമിതി പ്രചരണ വിഷയമാക്കുന്നു.

.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം ശബരിമല കര്‍മ സമിതി പ്രചരണ വിഷയമാക്കുന്നു. തലസ്ഥാനനഗരിയിൽ പ്രധാന കേന്ദ്രങ്ങളില്‍ കൂറ്റന്‍ ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ച്‌ കര്‍മസമിതി വോട്ടുപിടിത്തം നടത്തുകയാണ്.
ദൈവത്തിന്റെയും ആരാധനാലയങ്ങളുടേയും പേര് പ്രചരണത്തിന് ഉപയോഗിക്കരുതെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്‌. ഇത് മാനിക്കാതെ ഹോര്‍ഡിങ്‌സുകളിലൂടെ പരോക്ഷമായി ശബരിമല കര്‍മ സമിതി ശബരിമല വിഷയം പ്രചരിപ്പിക്കുകയാണെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ ദൃശ്യങ്ങളും ഹോര്‍ഡിങ്‌സുകളിലുണ്ട്. ‘മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത്, കറുപ്പുടുത്തവരെ കരയിച്ചതും കരളു തകര്‍ത്തും കാണാതെ പോകരുത്’ തുടങ്ങിയവയാണ് ഹോര്‍ഡിങ്‌സുകളിലെ വരികൾ.

ശബരിമല കര്‍മ സമിതിയുടെ മറവിൽ ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് ഇടതുമുന്നണിയുടെ കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നവരുടെ ചിത്രമടക്കം ഹോർഡിങ്സുകളിൽ ഉണ്ടെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിൽ ആരോപിച്ചു. തെളിവുകളടക്കം തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിട്ടുള്ളത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.