കയറില്‍ എനിക്ക് പിച്ച്എഡിയില്ല, വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട,

കൊച്ചി: ‘എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്റെ അത്ര വിവരം എനിക്കില്ല. ഞാന്‍ ധനതത്വ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. കയറില്‍ എനിക്ക് പിച്ച്എഡിയില്ല എന്നത് സത്യമാണ്. അത് കൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട.’പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയുടെ വാക്കുകൾ.


ജനങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നതിനിടെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് തന്നെ ധനമന്ത്രി തോമസ് ഐസക്ക് ആക്ഷേപിക്കുന്നതിനെതിരെയാണ്ചെന്നിത്തല രോക്ഷം കൊണ്ടത്.
കൊച്ചിയിൽ നടത്തിയ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ‘ഇത് എന്റെ കുടുംബത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. ഉത്തരവാദിത്വം നിറവേറ്റാതെ എന്നെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തോമസ് ഐസക്കിന്റെ നടപടി തരംതാഴ്ന്നതാണ്. ഞാന്‍ തിരിച്ച് അതിന് മുതിരുന്നില്ല’ തനിക്ക് മാത്രമെ കേരളത്തില്‍ വിവരമുള്ളൂ എന്ന ധാരണ അദ്ദഹം മാറ്റണം.ചെന്നിത്തല പറഞ്ഞു.

മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിക്കണം. ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ തയാറാകാതെ ജനങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ല.കേരളത്തിലെ ജനങ്ങളുടെ മേല്‍ ഏറ്റവും കൂടുതല്‍ പൊതുകടം കെട്ടിവെച്ച ഒരു ധനകാര്യമന്ത്രിയാണ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.