മോദിയും രാഹുലും തെന്നിന്ത്യയിൽ പ്രചാരണം ശക്തമാക്കുന്നു,

തേനി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും തെന്നിന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുന്നു.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടുന്ന സീറ്റുകളുടെ എണ്ണം ഇരുവർക്കും നിർണായകമാകുമെന്ന സാഹചര്യത്തിലാണ് ഇതെന്ന് വേണം കരുതാൻ.
ആദ്യഘട്ട വോട്ടെടുപ്പിൽ വലിയ ബിജെപി തരംഗമുണ്ടായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
രണ്ടാം ഘട്ടമായി ഏപ്രിൽ 18-ന് തമിഴ്‍നാടും കർണാടകയും പോളിംഗ് ബൂത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇരുവരും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തേനിയിൽ നടന്ന തെരെഞ്ഞെടുപ്പ് പോതുയോഗത്തിൽ, കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. മോദി സംസ്ഥാനത്തിന് പുറത്ത് ശബരിമലയെച്ചൊല്ലിയുള്ള പ്രചാരണം കടുപ്പിക്കുകയാനിന്നാണ് ഇത് ചൂണ്ടികാട്ടുന്നത്.

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയിൽ ആചാരസംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു.. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. – മോദി ആരോപിച്ചു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.