കുടിവെള്ളത്തിന് തീവെട്ടി കൊള്ള, കുപ്പിവെള്ളം 11 രൂപക്ക് സപ്ലൈകോ നൽകുന്നു.

തിരുവനന്തപുരം:കൊടും ചൂടിൽ കുടിവെള്ളത്തിന് തീവെട്ടി കൊള്ള അരങ്ങേറുന്നത് തുടരുമ്പോൾ കുപ്പിവെള്ള കമ്പനികളുടെ കൊളളക്ക് തടയിടാന്‍ സപ്ലൈകോ രംഗത്ത്പൊ വരാൻ തീരുമാനിച്ചു.
വിപണിയില്‍ 20 രൂപക്ക് വില്‍ക്കുന്ന കുപ്പിവെള്ളം 11 രൂപക്ക് നൽകാനാണ് സപ്ലൈകോ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില്‍പ്പന വില ഏകീകരിക്കുമെന്നു സർക്കാർ പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെ ഉണ്ടായില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊടുംചൂടില്‍ കേരളത്തിലെ കുടിവെള്ളവിപണിയിൽ വൻ കൊള്ളയാണ് നടന്നുവരുന്നത്. ചൂട് തീരും വരെ കൊള്ള തുടരട്ടെ എന്ന മട്ടിലാണ് സർക്കാരും.സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് വില്‍പ്പന വില 12 രൂപയായി കുറക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നതാണ്‌. പക്ഷേ അത് നടപ്പാക്കുന്ന കാര്യം മാത്രം നടന്നില്ല. ഒരു കുപ്പി വെള്ളം വാങ്ങണമെങ്കില്‍ 20 രൂപ കൊടുക്കണം.ഫ്രിഡ്ജിൽ വെച്ചതാണെങ്കിൽ 25 രൂപ വരെ വാങ്ങുന്ന കടകളുമുണ്ട്.

വന്‍കിടക്കാരാണ് കുടിവെള്ളത്തിൽ കൊള്ളലാഭമുണ്ടാക്കുന്നത്. വേനലില്‍ വലയുന്നവർക്ക്‌ ചെറിയആശ്വാസം എന്ന ലക്ഷ്യവുമായാണ് സപ്ളൈകോയുടെ ഔട്ട് ലെറ്റുകളിലൂടെ കുപ്പിവെള്ളം 11 രൂപക്ക് നല്‍കുന്നത്.പ്രാദേശികാടിസ്ഥാനത്തില്‍ കരാറുണ്ടാക്കിയാണ് 11 രൂപക്ക് കുപ്പിവെള്ളം വില്‍പ്പനക്കെത്തിക്കിക്കുന്നത്. 8 രൂപ 11 പൈസക്കാണ് നിര്‍മ്മാതാക്കള്‍ സപ്ലൈകോക്ക് കുപ്പിവെള്ളം നല്‍കുന്നത്. ഇറക്കുകൂലിയും, ന്യായമായ ലാഭവും ചേര്‍ത്താണ് 11 രൂപക്ക് വില്‍ക്കുന്നത്.

സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്‍റെ വില്‍പ്പനവില ഏകീകരിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ഭക്ഷ്യസിവില്‍ സപ്ളൈസ് മന്ത്രി എ.തിലോത്തമന്‍ സർക്കാരിന് വേണ്ടി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അതേസമയം വെള്ള കമ്പനികളുടെ ഉടമകൾചില മന്ത്രി മന്ദിരങ്ങളിൽ കയറിയിറങ്ങിയതോടെയാണ് വിലയുടെ ഏകീകരണം നടക്കാതെ നീണ്ടുപോകുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.