സിഡ്ക്കോ എംഡിയായിരുന്ന സജി ബഷീറിനെതിരായ വിജിലൻസിൻറെ കുറ്റപത്രത്തിന് ആറ് മാസം കഴിഞ്ഞിട്ടും സർക്കാർ അനുമതി നൽകിയില്ല,

തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സിഡ്ക്കോ മുൻ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് ആറ് മാസം മുൻപ് സമർപ്പിച്ച കുറ്റപത്രത്തിന് സർക്കാർ ഇതുവരെ അനുമതി നൽകിയില്ല. കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയിൽ ആറുമാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല എന്നതാണ് വിചിത്രം.

15 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. വർഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളിൽ ഇതുരെ ഒന്നിനും തീരുമാനമായിട്ടില്ല. സസ്പെന്‍റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉണ്ടാക്കി. പിന്നീട് ഇയാളെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന സാമ്പത്തിക പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ മുൻകൂർ അനുമതി വാങ്ങിയ സർക്കാർ കോടികളുടെ അഴിമതിക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ പിന്നാമ്പുറ കളി നടത്തുകയാണെന്നതാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. ചില മന്ത്രി മന്ദിരങ്ങളിലെ കസേരകളിലിരിക്കുന്നവരുമായുള്ള പിന്നാമ്പുറ ബന്ധമാണ് ബഷീറിന് തുണയായിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ എടുത്ത സിഡ്ക്കോ, കോടിക്കണക്കിന് രൂപയുടെ മണൽ അധികമായി കടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടുന്നതാണ് വിജിലൻസിൻറെ കുറ്റപത്രം.

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സെപ്തംബർ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി അബ്ദുള്‍ റഷീദ് ഡയറക്ടർക്ക് കുറ്റപത്രം നൽകിയിരുന്നു.അടുത്ത മാസം തന്നെ ഡയറക്ടറുടെ ശുപാർശ സർക്കാരിന് കൈമാറിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുകയുണ്ടായില്ല. 2012ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയതെന്നതാണ് മറ്റൊരു വസ്തുത. 15 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. വർഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളിൽ ഇതുരെ ഒന്നിനും തീരുമാനമായിട്ടില്ല. സസ്പെന്‍റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉണ്ടാക്കി. പിന്നീട് ഇയാളെ പുറത്താക്കി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.