രാഹുൽ വയനാട്ടിൽ 400 കിലോമീറ്റർ മുന്നിലാണ്,


കൽപ്പറ്റ : ആദിവാസികളും, കുടിയേറ്റ കർഷകരും,മറ്റു ന്യൂനപക്ഷ ജനവിഭാഗങ്ങളും നിറഞ്ഞ താരമണ്ഡലമായി മാറിയ, വയനാട് ലോക്സഭാമണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ 400 കിലോമീറ്റർ മുന്നിലാണ്. രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എതിർ സ്ഥാനാർത്ഥി ക്കുവേണ്ടി എൽ ഡി എഫ് നടത്തിയ ബഹുജനറാലി പോലും ഫലം കണ്ടില്ലെന്ന സ്ഥിതിവിശേഷമാണുള്ളത്. രാഹുൽ 400 കിലോമീറ്റർ മുന്നിൽ കുതിക്കുമ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ഇടതുപക്ഷത്തിൻറെ പി.പി സുനീറിനു 200 കിലോമീറ്റർ ദൂരമേ എത്താനായിട്ടുള്ളു.വിജയ സാധ്യത ഉറപ്പിച്ചു കഴിഞ്ഞ കോൺഗ്രസ്, ഭൂരിപക്ഷം എത്രയാക്കാം എന്ന കണക്കുകൾ കൂട്ടുമ്പോൾ, കോൺഗ്രസ് നേതാക്കളെക്കാളും, പ്രവർത്തകരെക്കാളും 5 പടി മുന്നിലുള്ള പ്രവർത്തനങ്ങളാണ് മുസ്ലിം ലീഗ് വയനാട്ടിൽ നടത്തി വരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരാണ്‌ വയനാട്ടിൽ എത്തുന്നത്. രാഹുൽ ഗാന്ധിക്കു പിറകെ ശനിയാഴ്ച പ്രിയങ്ക
എത്തുന്നുണ്ട്.മുന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവജോത് സിങ്ങ് സിദ്ദു വെള്ളിയാഴ്ച എത്തും. ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവരും രാഹുലിനായി പ്രചാരണത്തിന് വരുംദിനങ്ങളിൽ എത്തുകയാണ്.

2009 രൂപം കൊള്ളുന്ന വയനാട് ലോക്സഭാമണ്ഡലത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി, അസംബ്ലി മണ്ഡലങ്ങളും,കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി,മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്,നിലമ്പുർ അസംബ്ലി മണ്ഡലങ്ങളും ഉൾപ്പെടുന്നു. ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു പുറമെ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആദിവാസി വോട്ടർമാരുള്ള മണ്ഡലമെന്ന പ്രത്യേകതകൂടിവായനാടിനുണ്ട്.

ദക്ഷിണേന്ത്യയിൽ രാഹുൽ ഒന്നാമതായി മത്സരിക്കാൻ ചൂണ്ടികാട്ടിയമണ്ഡലമാണിത്. വയനാട്ടിൽ രാഹുൽ മൽസരിക്കുമെന്ന വിവരം മൂന്നു മാസങ്ങൾക്കു മുൻപ് തന്നെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്കോഴികെ, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് അറിയാമായിരുന്നു.

ഐ, എ ഗ്രൂപ്പ് വടംവലികൾക്കിടയിൽ എ ഗ്രൂപ്പിന് വേണ്ടി സിദ്ദിഖിനായി സീറ്റ് കടുംപിടുത്തതിൽ വാങ്ങിയ ശേഷമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വിവരം ഉമ്മൻ ചാണ്ടി പോലും അറിയുന്നത്. ഇതുവരെ കോൺഗ്രസിനെ മാത്രം തുണച്ചു ചരിത്രമുള്ള വയനാട്ടിൽ സി പി ഐ ക്കുവേണ്ടി റഹുമത്തുള്ള,സത്യൻ മൊകേരി,പി പി സുനീർ എന്നിവരാണ് ഇടതു സ്ഥാനാർത്ഥികളായി ജനവിധി തേടി പരാജയപ്പെട്ടത്.

രാഹുൽ തരംഗവും കൊടും ചൂടും വകവെക്കാതെ എൽ ഡി എഫ് പ്രവർത്തകർ ഇടതുസ്ഥാനാർത്ഥി പി.പി സുനീറിനായി അഹോരാത്രം പ്രചാരണത്തിലാണ്. രാഹുൽ വിജയിച്ചിട്ടും കാര്യമില്ലെന്നും, അമേഠി പോലെ പിന്നെ തിരിഞ്ഞു നോക്കില്ലെന്നും,ജയിച്ചാലും രാജിവെച്ചോഴിയുമെന്നും, തുടങ്ങിയ പ്രചാരണങ്ങൾ ഇടതുമുന്നണി വോട്ടു ചോദിച്ചെത്തുന്ന വീടുകൾ തോറും പറയുന്നുണ്ട്.

വെള്ളിയാഴ്ച എത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും,കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും എന്‍ ഡി എ ക്കു വേണ്ടി മണ്ഡലത്തിൽ എത്തുന്നുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ പ്രചാരണത്തിന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരാണെത്തുന്നത്. ഇടത്,എൻ ഡി എ,സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടു ചോദിക്കാൻ
പ്രമുഖർ എത്തുന്നുണ്ടെങ്കിലും,രാഹുൽ മണ്ഡലത്തിൽ ബഹുദൂരം മുന്നിലാണെന്നതും,കേരള ത്തിലും,പ്രത്യേകിച്ച് വയനാട്ടിലെ രാഹുൽ തരംഗവും ഒരു രാഷ്ട്രീയ നിരീക്ഷകനും കണ്ടില്ലെന്നു നടിക്കാനാവില്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.