വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഒരു ഡോക്ടർ 49 കുട്ടികൾക്ക് ജന്മം നൽകി

ടെൻഹാഗ് : കൃത്രിമ ബീജ സംഖലനത്തിലൂടെ കുട്ടികളുണ്ടായ ദമ്പതികളെയും,അമ്മമാരായവരെയും ഞെട്ടിക്കുന്ന ഒരു വാർത്ത. വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഒരു ഡോക്ടർ 49 കുട്ടികൾക്ക് ജന്മം നൽകിയതാണ് സംഭവം. ഡച്ചുകാരനായ യാൻ കർബാത് എന്ന ഡോക്ടർ ദാതാക്കളുടേതിന് പകരം സ്വന്തം ബീജം ചികിത്സക്കായി ഉപയോഗിച്ചതായാണ് ഡച്ചുകോടതി കണ്ടെത്തിയിരിക്കുന്നത്.കോടതി വിധി പുറത്തുവരുന്നതിനുള്ളിൽ ഡോക്ടറാകട്ടെ മരിച്ചുകഴിഞ്ഞിരുന്നു. 2017ലാണ് ഡോക്​ടർമരിക്കുന്നത്..

കൃത്രിമ ബീജ സങ്കലനം നടത്താൻ യാൻ കർബാത് ​എന്ന ഡോക്​ടറുടെ ക്ലിനിക്കിലെത്തിയ സ്​ത്രീകൾ നിർദേശിച്ചിരുന്ന ബീജത്തിന്​ പകരം ഡോക്ടർ സ്വന്തം ബീജം ഉപയോഗിച്ചു എന്ന പരാതിയെ തുടർന്നാണ് സംഭവം വിവാദമാകുന്നത്. ഡോക്ടറുടെ റോട്ടർഡാമിലുള്ള ക്ലിനിക്കിൽ ഐവിഎഫ്​ സംവിധാനം ഉപയോഗിച്ച്​ ജന്മമെടുത്ത കുട്ടികളും അവരുടെ അമ്മമാരും ചേർന്ന്​ രൂപീകരിച്ച സംഘടനയാണ് ആരോപണവുമായി ഡച്ച്​ കോടതിയെ സമീപിക്കുന്നത്​.ക്ലിനിക്കിൽ ചികിത്സക്കായി ചെന്ന ഒരു സ്​ത്രീ​ യാൻ കർബാത്ന്റെ കള്ളക്കളി വെളിച്ചത്ത്​ കൊണ്ടുവരുകയായിരുന്നു എന്ന് തന്നെ പറയാം.യുവതി നിർദേശിച്ച ബീജത്തിന്​ പകരംഡോക്ടർ​ സ്വന്തം ബീജം ഉപയോഗിച്ചതായി യുവതി ​ആരോപണം ഉന്നയിച്ചു.തുടർന്ന് ക്ലിനിക്കിൽ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ ഡി എൻ എ ടെസ്റ്റ് നടത്തുകയായിരുന്നു.​ 49 കുട്ടികളുടെയും പിതാവ്​ കർബാത് ആണെന്ന്അങ്ങനെയാണ് കണ്ടെത്തുന്നത്.​

അതേസമയം ആരോപണം നിഷേധിക്കാൻ ഡോക്ടറുടെ അഭിഭാഷകൻ പടിച്ച പണി പതിനെട്ടും പയറ്റി നോക്കി. ആരോപണം ഉന്നയിച്ച കുടുംബങ്ങളിലെ കുട്ടികൾക്കെല്ലാം​ തവിട്ട്​ നിറത്തിലുള്ള കണ്ണുകളാണെന്നും ഡോക്ടർക്ക് നീലക്കണ്ണുകളാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.
കർബാതിന്റെ ഡിഎൻഎ പരിശോധനക്കായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകണമെന്നാണ് ഡച്ച്​ കോടതി ആദ്യം ഉത്തരവിടുന്നത്.​അതുവരെ ​ സംഭവം പുറം ലോകമറിഞ്ഞില്ല.​ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഡിഎൻഎ പരിശോധനക്കായി വിട്ടുകിട്ടാൻ ചികിത്സ തേടിയവർ കോടതിയെ സമീപിച്ചതിന് പിറകേയാണിത്. മരണപ്പെടുന്നതിന്​ മുമ്പ്​ താൻ 60ഓളം കുട്ടികൾക്ക്​ ജന്മം നൽകിയതായി​ കർബാത്​ സമ്മതിച്ചിരുന്നതായി അപ്പോഴേക്കും റിപ്പോർട്ടുകാലും വന്നു.​ ഇതിനിടെ ​ 2009ൽ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ കർബാതിന്റെ ക്ലിനിക്​ അടച്ചുപൂട്ടുകയും ചെയ്തു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.