പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത്, കൊല്ലാൻ തന്നെ, യുവാവ് അറസ്റ്റിലായി.

കൊച്ചി: കൊച്ചി നഗരത്തിലെ പനമ്പിള്ളി നഗറിൽ വെച്ച് പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പെട്രോള്‍ ഒഴിച്ചയുടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം പൂര്‍ത്തിയാക്കാന്‍ പ്രതിക്ക് സാധിക്കാതെ പോയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ സ്ഥലത്തു കൊട്ടേഷൻ സംഘത്തിന്റേതെന്ന് സംശയം ജനിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ച്‌,അക്രമത്തിനു പിന്നിൽ കൊട്ടേഷൻ സംഘമെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മനു അവധി എടുത്ത് വന്ന് ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയാണ്ആക്രമണം നടത്തിയത്. ആക്രമണ ദിവസം കൊച്ചിയില്‍ താമസിച്ച ശേഷം പിറ്റേന്ന്അയാൾ അബുദാബിയിലേക്ക് മടങ്ങുകയും ചെയ്തു.

സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്നുകളഞ്ഞ മനുവിനെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാർച്ച് 15 ന് വൈകുന്നേരമാണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്. ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലക്‌ഷ്യം വെച്ചായിരുന്നു ആക്രമണം.

ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു പെൺകുട്ടി. ബൈക്കിലെത്തിയ മനു പ്ലാസ്റ്റിക് ബോട്ടിലിൽ കൊണ്ടുവന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച ഉടന്‍ പെണ്‍കുട്ടികള്‍ ഓടി സമീപത്തെ കടയില്‍ അഭയം തേടിയതിനാലാണ് രക്ഷപ്പെടുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.