മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, കേന്ദ്ര സർക്കാരിനും,വക്കഫ് ബോർഡിനും, മുസ്ലിം വ്യക്തി നിയമ ബോർഡിനും, സുപ്രീം കോടതിയുടെ നോട്ടീസ്,

ദില്ലി:മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് കേന്ദ്ര സർക്കാരിനും,വക്കഫ് ബോർഡിനും,മുസ്ലിം വ്യക്തി നിയമ ബോർഡിനും,സുപ്രീം കോടതിയുടെ നോട്ടീസ്. മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബം സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നടപടി.

ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കസ് പരിഗണിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയിൽ വിശദമാക്കുന്നുണ്ട്.

സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്നു ചോദിച്ച സുപ്രീം കോടതി, സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു.മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി.ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നു വിശദമാക്കിയ കോടതി തുടർന്ന് കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കാൻ നിർദേശിക്കുകയായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.