കളി പാളി, ടിക്ക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു,

ന്യൂഡൽഹി: ടിക് ടോക് മൊബൈൽ ആപ്പ് ഇന്ത്യയിൽ പൂർണമായും സർക്കാർ നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളിയ സാഹചര്യത്തിലാണിത്. സുപ്രീം കോടതി അപ്പീൽ തള്ളിയതിനെ തുടർന്ന് രാജ്യമാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.കോടതി നിർദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിൾ, ആപ്പിള്‍ എന്നീ ടെക് ഭീമന്മാര്‍ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കുന്നതായി ഗൂഗിള്‍ അറിയിച്ചത്. എന്നാല്‍, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും ടിക് ടോക്ക് ലഭ്യമാണ്.


നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഉയർന്നതിനാലാണ് ടിക് ടോക് മൊബൈൽ ആപ്പ് ഇന്ത്യയിൽ നിരോധിച്ചത്‌.സർക്കാർ ഉത്തരവിന്റെ വെളിച്ചത്തിൽ ഈ ആപ്പ് ഉപയോഗിക്കുന്നത് ഇനി മുതൽ ഇന്ത്യയിൽ കുറ്റകരമാകും.വിനോദത്തെക്കാളുപരി വീഡിയോകളില്‍ അശ്ലീലം കൂടിവന്നിരുന്നു. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകള്‍ സുതാര്യമല്ല എന്നതും വിനയായി. ഒട്ടേറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നുകാണിച്ചാണ് ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രില്‍ മൂന്നിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
യുവാക്കളും കൗമാരക്കാരുമാണ് ടിക് ടോക്കിനെ ഇഷ്ടപ്പെട്ടിരുന്നത്. ചിത്രീകരണം, എഡിറ്റിങ്, അപ്‌ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതാണ് ടിക് ടോക്കിന്റെ പ്രത്യേകത.

ടിക് ടോക് വീഡിയോകള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഒട്ടേറെ കേസുകള്‍ ഉണ്ടായി. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ്ചെയ്ത് പ്രചരിപ്പിക്കുകയും, ബ്ലാക്‌മെയിലിങ് നടത്തിയതായും,റിപ്പോർട്ടുകൾ വന്നു. ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.