വയനാടിനൊപ്പം ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് രാഹുൽ

കൽപറ്റ: വയനാടിനൊപ്പം ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
സുൽത്താൻ ബത്തേരിയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വയനാടൻ ജനതയുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പുസ്തകങ്ങൾ വായിച്ചോ ചരിത്രമറിഞ്ഞോ നിങ്ങളെ അറിയാനല്ല. നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനാണ് ആഗ്രഹം. നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നിങ്ങളിൽ നിന്ന് മനസിലാക്കണം. എന്നിട്ടത് പരിഹരിക്കണം.തനിക്ക് മത്സരിക്കാൻ ഏറ്റവും യോജിച്ച സ്ഥലമാണ് വയനാടെന്ന് ഞാൻ മനസ്സിലാക്കുന്നു.
ദക്ഷിണേന്ത്യയിൽ നിന്ന് ജനവിധി തേടാൻ തീരുമാനിച്ചപ്പോൾ ഞാൻ മനസിലാക്കി വയനാടാണ് അതിന് ഏറ്റവും ഉത്തമമായ മണ്ഡലമെന്ന്. വ്യത്യസ്ത ആശയങ്ങളും സംസ്കാരങ്ങളുമുള്ള നാടാണിത്. മനോഹരമായ ഈ മണ്ണിൽ വ്യത്യസ്തമായ വിവിധ സമൂഹങ്ങൾ ഒന്നിച്ചധിവസിക്കുന്നു.വസിക്കുന്നു. എങ്ങനെയാണ് ഒരു സമൂഹം ജീവിക്കേണ്ടത് എന്നതിന് മാതൃകയാണ് ഇവിടം. ഇവിടെ നിന്ന് മത്സരിക്കുന്നത് തനിക്കു ലഭിക്കുന്ന ആദരവാ ണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.തിരുനെല്ലിക്ഷേത്രദര്ശനത്തിനുശേഷം പാപനാശിനിയിൽ പിതാവിന്റെ സ്മരണയിൽ പിതൃദർപ്പണവും നിർവഹിച്ച ശേഷമാണ് രാഹുൽ ബത്തേരിയിലെ പൊതുപരിപാടിയിൽ
പങ്കെടുക്കാനെത്തിയത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.