Author Archives: Malayalam News Media

ശ്രീലങ്കയിലെ ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്ഏറ്റെടുത്തു.

ബെയ്റൂട്ട് :2001 യുഎസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായി വിശേഷിപ്പിക്കപ്പെടുന്ന, ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്ഏറ്റെടുത്തു. 320 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയവരുടെ ചിത്രവും വീഡിയോയും പുറത്തു വിടുകയുണ്ടായി. ‘യുഎസ് സഖ്യ അംഗങ്ങളെയും ശ്രീലങ്കയിലെ ക്രിസ്ത്യാനികളെയും ലക്ഷ്യം വച്ചു നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളാണ്’ എന്നാണ് സംഘടനയുടെ പ്രചാരണ ഏജൻസിയായ അമഖ് പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെടുന്നത്.

ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്ക ഏറ്റവും വലിയ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചത്. പള്ളികളും ചില പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യം വച്ചു നടത്തിയ സ്ഫോടന പരമ്പരയിൽ വിദേശികളും സ്വദേശികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.സ്ഫോടനത്തിൽ പങ്കെടുത്തു എന്ന് പറയുന്ന എട്ട് പേരുടെ ചിത്രങ്ങൾ അമഖ് പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന് വിശുദ്ധ ആക്രമണത്തിൽ പങ്കെടുത്തവർ എന്ന തലക്കെട്ടാണ് നൽകിയിരിക്കുന്നത്.

ചിത്രത്തിൽ ഒരാളൊഴികെ എല്ലാവരും മുഖം മറച്ചിരിക്കുന്നു.ഏവരുടെയും കയ്യിൽ കത്തി കാണുന്നുണ്ട്. ആക്രമികളുടേതെന്ന് പറയുന്ന ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ ഇവരെല്ലാവരും ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പതാക പശ്ചാത്തലമാക്കി അറബി ഭാഷയിലാണ് ഇവരുടെ പ്രതിജ്ഞ. വീഡിയോയുടെയും ഫോട്ടോയുടെയും ആധികാരികത ഇനിയും ഉറപ്പാക്കിയിട്ടില്ല. അതുപോലെ തന്നെ അക്രത്തിൽ പങ്കെടുത്തുവെന്ന് പറയുന്നവരുടെ എണ്ണത്തിലുംവ്യക്തതയില്ല. ഷംഗ്രി ലാ പഞ്ചനക്ഷത്ര ഹോട്ടലിൽ ചാവേറായി എത്തി സ്ഫോടനം നടത്തിയത് നാഷണൽ തൗഹീദ് ജമാഅത്ത് അംഗങ്ങളായ ഇവരാണെന്നായിരുന്നു നിഗമനം. എന്നാൽ അബു ഒബൈദ്, അബു ബരാ, അബു മുഖ്താർ എന്നീ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സ്ഫോടനങ്ങൾക്ക് പിന്നിലെന്നാണ് സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.പള്ളികളിലെ ആക്രമണത്തിന് പിന്നിൽ അബു ഹംസ, അബു ഖലീൽ, അബു മുഹമ്മദ് എന്നിവരാണെന്നും പറയുന്നു.

Advertisements

കേരളത്തിൽ 77.68 ശതമാനം പോളിങ്

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണം ഇനി ആർക്കെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം 77.68 ശതമാനമാണ്. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ വോട്ടിങ് ശതമാനം ഇനിയും ഉയരനാണ് സാധ്യത.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ലും 1989 ലും ആണ് പോളിങ് 79 ശതമാനം കടന്നിരുന്നത്. 2014 ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37 ശതമാനവും. എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. പോളിങ് ശതമാനം 80 കടന്നത് കണ്ണൂരിലും വയനാട്ടിലും മാത്രമാണ് കണ്ണൂരാണ് ഏറ്റവും മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും. തിരുവനന്തപുരത്ത് 73.37 ശതമാനമാണ് പോളിങ്. ഔദ്യോഗിക പോളിങ് സമയം അവസാനിച്ചിട്ടും സംസ്ഥാനത്തെ നിരവധി ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. വൈകുന്നേരം ആറു മണിക്ക് ബൂത്തിലുള്ള എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി സമ്മതിദാനാവകാശം വിനിയോജിക്കാൻ അവസരം നൽകി.

കല്ലട ബസ് പ്രശ്‍നം, ഉടമ ഒഴികെയുള്ള പ്രതികൾ പിടിയിലായി

തിരുവനന്തപുരം: കല്ലട ബസിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ ഉടമ ഒഴികെയുള്ള പ്രതികൾ പിടിയിലായി . ഏഴുപേരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. ബസ് ഉടമ ഹാജരായില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

അതേസമയം, 3 യുവാക്കളായ യാത്രക്കാർ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്.

24 മണിക്കൂറും പ്രവർത്തിക്കേണ്ട ഈ സ്ക്വാഡിനെ അതത് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നയിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നൽ പരിശോധനകൾ നടത്താനാണ് നിർദ്ദേശം. ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവർത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയർന്നതിനാൽ അതും പരിശോധിക്കും. പൊലീസിന്‍റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലടയുടെ ജീവനക്കാർക്കെതിരെ വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഇവർ സ‌‌ഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

നടന കലയിലെ സർവ്വകലാവല്ലഭൻ മോഹൻലാൽ സംവിധായകനാവുന്നു,

mohanlal odiyan images

കൊല്ലം: നടന കലയിലെ സർവ്വകലാവല്ലഭൻ മോഹൻലാൽ സംവിധായകന്റെ മേലങ്കി കൂടി അണിയുന്നു.മലയാളിയുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ ഇനി സംവിധായകനായും രംഗത്തെത്തും. ബറോസ് എന്ന ത്രീഡി സിനിമയാണ് ലാൽ സംവിധായകനാകുന്ന കന്നിചിത്രം. തൻറെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നും മോഹൻലാൽ പറയുന്നുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹൻലാൽ ബ്ലോഗിൽ എഴുത്തിയിരിക്കുന്നു.

ശ്രീലങ്കയിലെ സ്പോടന പരമ്പര, മരണം 215 ആയി.

കൊളംബോ:ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണപെട്ടവരുടെ എണ്ണം 215 ആയി. ഇതിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 35 പേർ വിദേശികലുണ്ടെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്. ഇതിൽ ഒരു മലയാളിയുമുണ്ട്. കാസർകോട് മെഗ്രാൽപുത്തൂർ സ്വദേശി റസീനയാണ് സ്ഫോടനത്തിൽ മരിച്ച മലയാളി. ഇന്ത്യ, ചൈന, ജപ്പാൻ, പാകിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ്, ബ്രിട്ടൻ, ഹോളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരണപ്പെട്ട മറ്റ് വിദേശികൾ. കൊളംബോയിലെ പള്ളികളിലും, ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് ഇതിനകം നടന്നത്.സ്ഫോടനത്തിൽ 400ൽ ഏറെ പേർക്ക് പരിക്കേട്ടുണ്ട്.

സ്ഫോടന വസ്തുക്കൾകൊണ്ടുവന്ന ട്രക്കിന്‍റെ ഡ്രൈവർ പൊലീസ് പിടിയിലായതായി നവമണി പത്രം റിപ്പോർട്ട് ചെയ്തു. സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന ഏഴോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ലങ്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു.ഞായറാഴ്ച രാവിലെ കുർബാനയ്ക്കിടെ 08.45നാണ് ആറ്സ്ഫോടനങ്ങൾ നടന്നത്.

ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന്, ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും,ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറയുകയുണ്ടായി.

തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനുള്ള താക്കീതാകും.ശബരിമല പ്രശ്നം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ല. നരേന്ദ്രമോദി സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതാണ് ഉമ്മൻചാണ്ടി.

തോമസ് ഐസക്കിന്റെ ആരോപണത്തിന് കഴമ്പില്ലെന്ന് പ്രേമചന്ദ്രൻ,

കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന മന്ത്രി തോമസ് ആരോപണം കഴമ്പില്ലാത്തതെന്നുചൂണ്ടികാട്ടി എൻകെ പ്രേമചന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്.
കോൺ​ഗ്രസിനെയും തന്നെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് പ്രേമചദ്രൻ ഇക്കാര്യത്തിൽ പറഞ്ഞിരിക്കുന്നത്. ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി, പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായും എൻകെ പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നുണ്ട്.

ഇത്രയും വിസ്മയകരമായ പ്രചാരണം നടത്തുന്ന കോൺ​ഗ്രസ് പ്രവർത്തകർ, ​രം​ഗത്തില്ലായെന്നാണ് തോമസ് ഐസക്കിനെ പോലുള്ളൊരു നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ബിന്ദു കൃഷ്ണ, അസീസ്, സുവർണ രാജശേഖരൻ തുടങ്ങിയ‌ നേതാക്കളെ കാണാനില്ലെന്ന് പറയുന്നത് എന്തൊരു ബാലിശമാണ്. ചവറയിൽ താനും ബിന്ദു കൃഷ്ണയും ഷിബു ബേബി ജോണും ചേർന്ന് ഏകദേശം മൂവായിരത്തോളം ഇരുചക്രവാ​ഹന അകംബടിയോടെ നടത്തിയ റോഡ് ഷോയിൽ വലിയ പിന്തുണയാണ് കോൺ​ഗ്രസ് പ്രവർത്തകർ നൽകിയത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് നൽകുന്നതിനെക്കാളും അഭിമാനത്തോടുകൂടി നെഞ്ചേറ്റിയാണ് കോൺ​ഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത്. എൻകെ പ്രേമചന്ദ്രൻ പറയുന്നു.

എണ്ണയിട്ട യന്ത്രം പോലെ ചടുലമായി പ്രവർത്തിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് തന്നെയും കോ​ൺ​ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുക്കാനാണ് തോമസ് ഐസക്കിനെപോലുള്ള ഉന്നതനായ നേതാവ് ശ്രമിക്കുന്നത്. പ്രചാരണം അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ പാളയത്തിൽ പടയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നും പ്രചാരണ പ്രവർത്തനങ്ങൾ മന്ദ​ഗതിയിലാണെന്നാണ് എൽഡിഎഫിന്റെ ആരോപണം.കോൺ​ഗ്രസിനെയും ആർഎസ്പിയെയും ഭിന്നിപ്പിക്കാനുള്ള എൽഡിഎഫിന്റെ തന്ത്രമാണെന്നായിരുന്നു യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞത്.

« Older Entries Recent Entries »