Business


എം.എ.യൂസഫലി യൂറോപ്പിലും
സാന്നിധ്യമറിയിച്ചിരിക്കുന്നു,
അത്യആഡംബര പഞ്ചനക്ഷത്ര ഹോട്ടലൊരുങ്ങി,

എം.എ.യൂസഫലി
????????????????????????????????????

ലണ്ടന്‍ :ചരിത്രം ഉറങ്ങുന്ന സ്‌കോട്ട് ലാൻഡ് യാര്‍ഡില്‍, 2015ല്‍ 1000 കോടി രൂപക്ക് മലയാളി വ്യവസായി എം എ യൂസഫലി വാങ്ങിയ ഗ്രേറ്റ് സ്‌കോട്ട് ലാൻഡിലെ റാംടെക് ഹോട്ടൽ അത്യആഡംബര പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റി. കെട്ടിടത്തിന്റെ പരമ്പരാഗത തനിമ അതേപടി നിലനിർത്തിക്കൊണ്ടാണ് പുനരുദ്ധാരണം നടന്നത്.
നാലുവര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് കെട്ടിടം 685 കോടി രൂപ മുതല്‍മുടക്കി പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. ഹയാത് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല നൽകിയിട്ടുള്ളത്. ലണ്ടന്‍ നഗരത്തിൻറെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ 153 മുറികലാണുള്ളത്. ഹോട്ടലിൽ ഇരുന്നുകൊണ്ട് തന്നെ വെസ്റ്റ് മിനിസ്റ്റര്‍ ആബി പള്ളി, ബക്കിങ്ഹാം കൊട്ടാരം, തുടങ്ങിയവയുടെ മനോഹാരിത ആസ്വദിക്കാമെന്നാണ് എടുത്തുപരവുന്ന പ്രത്യേകത. ഒരു രാത്രി ചെലവഴിക്കാന്‍ 10,000 യൂറോ ആണ് ചെയ്യാവ് വരുക. ഏകദേശം 8 ലക്ഷം രൂപയാണിത്. ചരിത്ര നിര്‍മിതികള്‍ സംരക്ഷിക്കാനുള്ള ബ്രിട്ടന്റെ താല്‍പര്യസംരക്ഷണത്തിനനുസരിച്ചാണ് പുനരുദ്ധാരണപണികൾ നടന്നത്. അതുകൊണ്ടുതന്നെ ചരിത്രപ്രധാനമായ ഹോട്ടലിൻറെ രൂപത്തിനും, ഭംഗിക്കും ഒരു മാറ്റവും വന്നിട്ടില്ല. താന്‍ ഏറ്റെടുത്ത ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണിതെന്നാണ് എം എ യൂസഫലി ഇതേപ്പറ്റി പറഞ്ഞത്. ഇന്ത്യയിൽ നന്മയുടെ മനസ്സറിയുന്ന ജീവകാരുണ്യസ്‌നേഹികൂടിയായ എം.എ.യൂസഫലി യൂറോപ്പിലും തൻറെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.

Advertisements