Cinema


ജയസൂര്യ,ഇളയരാജയിൽ
നാടന്‍ പാട്ടുമായി വരുന്നു.


കൊച്ചി : അഭിനയത്തിന് പുറമെ ഗായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള ജയസൂര്യ ഗിന്നസ് പക്രുവിന്റെ ഇളയരാജ എന്ന പുതിയ ചിത്രത്തിനു വേണ്ടി നാടന്‍ പാട്ടുമായി വരുന്നു. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കപ്പലണ്ടി എന്നു തുടങ്ങുന്ന ഗാനമാണ് ജയസൂര്യ പാടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നത്. അപ്പോത്തിക്കിരി,മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. രതീഷ് വേഗയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.


തമിഴകത്ത് മാത്രമല്ല തെലുങ്കിലും കൊലമാസ്സ് പ്രകടനവുമായി മെഗാസ്റ്റാർ മമ്മൂട്ടി.


ആന്ധ്രപ്രദേശിന്റെ സ്വന്തം ജനനായകനായ മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയുമായി ബന്ധപ്പെട്ട് മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയിൽ മമ്മൂട്ടി കാഴ്ച്ചവെച്ചത് കൊലമാസ്സ് പ്രകടനം തന്നെ. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയപ്പോൾ പോലും ആരും ഇത്രകണ്ട് വിജയംപ്രതീക്ഷിച്ചില്ല.
ഭാഷാഭേദമില്ലാതെ അഭിനയിക്കാനും അംഗീകാരം ലഭിക്കണമെന്നും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. വില്ലനായി തുടക്കം കുറിച്ച് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരമാണ് മമ്മൂട്ടി. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇടവേള അവസാനിപ്പിച്ച് അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കും എത്തിയിരിക്കുകയാണ്.ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയതിന് പിന്നാലെയായാണ് യാത്രയെത്തിയത്. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസയായിരുന്നു സിനിമയ്ക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയം.

വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം കുറിച്ച ആദ്യകാലത്തെ അദ്ദേഹത്തിന്റെ സിനിമകളില്‍ പലതിലും നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടി വന്നിരുന്നത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടെ മമ്മൂട്ടി സിനിമയിലേക്കെത്തുകയായിരുന്നു.തുടക്കക്കാലത്ത് എങ്ങനെ പെരുമാറണം എന്ന് പോലും അറിയില്ലായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുകേട്ടു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം പല തവണ തെളിയിച്ചിട്ടുണ്ട്.

പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും മെഗാസ്റ്റാറിനെ ആകര്‍ഷിക്കുന്നത്. തിരക്കുകളിലായിരിക്കുമ്പോഴും തന്നെത്തേടിയെത്തുന്നവർ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവാറുണ്ട്. നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഇപ്പോഴും. ഒരുകാലത്ത് അദ്ദേഹത്തിൻറെ കരിയര്‍ അവസാനിച്ചുവെന്നും സിനിമ നിര്‍ത്താറായെന്ന തരത്തിലുമുള്ള വിലയിരുത്തലുകള്‍ വരെ പുറത്തുവന്നിരുന്നു. പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയുമൊക്കെ കാറ്റില്‍ പറത്തി ഉയിര്‍ത്തെണീറ്റ് വരുന്നതാണ് സിനിമ ലോകം പിന്നീട് കണ്ടത്.
തനിയാവര്‍ത്തനവും ന്യൂഡല്‍ഹിയും പോലെയുള്ള സിനിമകള്‍ പുറത്തുവന്നതോടെയാണ് മമ്മൂട്ടിക്ക്
മെഗാസ്റ്റാര്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയത്. മമ്മൂട്ടി എന്ന താറാം വളർച്ചയുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു.

യാത്രയുടെ ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ത്തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും എനിക്ക് കേള്‍ക്കാന്‍ കഴിയുമെന്നായിരുന്നു വൈഎസ് ആര്‍ പറഞ്ഞത്. വൈഎസ് ആര്‍ പുനര്‍ജനിച്ചത് പോലെയാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ മെഗാസ്റ്റാറിന് ലഭിക്കാവുന്നതില്‍ വെച്ച് എക്കാലത്തെയും മികച്ച അംഗീകാരം കൂടിയാണിത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് യാത്രയിൽ
മമ്മൂട്ടി തൻറെ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്.

തല തലൈവറെ വെട്ടി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ തല അജിത്ത് വിശ്വാസത്തിലൂടെ തലൈവരെ കടത്തിവെട്ടി. തലയുടെ സിനിമകള്‍ക്ക് തമിഴകത്ത് മാത്രമല്ല കേരളത്തിലും ഗംഭീര സ്വീകരണമാണ് കിട്ടാറുള്ളത്. പെട്ടെന്നാണ് തലയുടെ സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായി മാറുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ വിശ്വാസം പൊങ്കലിനായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. തലൈവര്‍ ചിത്രമായ പേട്ടയും ഇതേ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. സ്‌ക്രീന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും, തലൈവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ തലയ്ക്ക് കഴിയുമെന്നും, കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കം മുതലേ തന്നെ പ്രചരിച്ചിരുന്നത്. അജിത്തിന്റെ കരിയര്‍ തന്നെ മാറ്റി മാറിക്കുന്ന സിനിമയായി ഇത് മാറുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. ബോക്‌സോഫീസില്‍ നിന്നും പല റെക്കോര്‍ഡുകളും നേടിയെടുത്ത് മുന്നേറിയ വിശ്വാസം ഈ വര്‍ഷത്തെ ആദ്യ തമിഴ് ബ്ലോക്ക് ബ്ലസ്റ്ററായി മാറിയെന്നുള്ള സന്തോഷവാര്‍ത്തയാണ് തുടർന്ന് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

വേതാളത്തിന് ശേഷം അജിത്തും ശിവയും ഒരുമിച്ചത് വിശ്വാസത്തിന് വേണ്ടിയായിരുന്നു. ജനുവരി 10നായിരുന്നു സിനിമ റിലീസ് ചെയ്തത്. ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയുമായാണ് ഇത്തവണത്തെ തന്റെ വരവെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അജിത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയായി മാറിയിരിക്കുകയാണ് വിശ്വാസം. കരിയര്‍ ബ്രേക്ക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ സിനിമ.നാലാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്ന് മാത്രമായി 130 കോടിയാണ് സിനിമയ്ക്ക് ഇതിനകം ലഭിച്ചത്.

രജനീകാന്ത് തരംഗത്തിനിടയിലും കാലിടറാതെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് തലയുടെ നേട്ടം. നയന്‍താരയും ബേബി അനിഖയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. റിലീസിന് മുന്‍പ് തന്നെ ഗാനങ്ങള്‍ വൈറലായി.പുതുവര്‍ഷത്തില്‍ റിലീസ് ചെയ്ത സിനിമകളില്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര നേട്ടം സ്വന്തമാക്കിയ സിനിമയെന്ന റെക്കോര്‍ഡും വിശ്വാസത്തിനുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം സിനിമയുടെ നിര്‍മ്മാതാക്കളായ കെജിആര്‍ സ്റ്റുഡിയോയാണ് വിശ്വാസത്തിന്റെ ലേറ്റസ്റ്റ് പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിയേറ്റര്‍ കളക്ഷനെക്കുറിച്ചും ഓവര്‍സീസിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വിശ്വാസമാണ്. ഈ വിജയം തങ്ങളുടേതല്ല, നിങ്ങളുടേതാണെന്നാണ് നിര്‍മ്മാതാക്കള്‍ കുറിച്ചിട്ടുള്ളത്.


സിനിമയാണ് എന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി

കഴിഞ്ഞ 38 വര്ഷങ്ങളായി ഞാൻ സിനിമാമേഖലയിലാണ്.സിനിമയാണ് എന്റെ രാഷ്ട്രീയം.
സത്യത്തിൽ സിനിമ മേഖലയിൽ കൂടുതൽ രാഷ്ട്രീയം ഉണ്ട്.തെലുങ്കിലെ ഗൾട്ട് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്.സൂപ്പർ സ്റ്റാറുകളുടെ രാഷ്ട്രീയ പ്രവേശത്തെ പറ്റിയുള്ള ചർച്ചകൾ അരങ്ങുതകർക്കുന്നതിനിടയിൽ രാഷ്ട്രീയത്തി ലേക്കിറങ്ങാൽ പദ്ധതിയുണ്ടോ എന്ന ചോദ്യാത്തിന്
മറുപടി പറയുകയായിരുന്നു മമ്മൂട്ടി. രണ്ടു പതിറ്റാണ്ടുകൾക്ക് ശേക്ഷം,മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്.

വൈറസ‌്’ ന്റെ പോസ‌്റ്റർ പുറത്തിറങ്ങി


കൊച്ചി > കേരളത്തെയാകെ ഭയപ്പെടുത്തിയ നിപാ വൈറസ‌് ബാധയെ ആസ‌്പദമാക്കിയുള്ള ആഷിക‌് അബു ചിത്രം “വൈറസ‌്’ ന്റെ പോസ‌്റ്റർ പുറത്തിറങ്ങി. പേരുകൊണ്ടു തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ “വൈറസ്’.
രേവതി, ആസിഫ് അലി, പാർവതി തിരുവോത്ത്‌, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, ശ്രീനാഥ്‌ ഭാസി, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഇന്ദ്രജിത്ത്‌, ഇന്ദ്രൻസ്‌, ജോജു ജോർജ്ജ്‌, മഡോണ സെബാസ്‌റ്റ്യൻ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. അത്ഭുതകരമായ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ആവേശത്തോടെ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

മുഹ്സിൻ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് “വൈറസി’ന്റെ രചന. രാജീവ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. ഏപ്രിൽ അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തും.


മൃച്ഛകടികം
സംസ്‌കൃത സിനിമ തുടങ്ങി


ആറാം നൂറ്റാണ്ടിൽ ശുദ്രകൻ എഴുതിയ സംസ്കൃതനാടകത്തെ ആസ്പദമാക്കി കണ്ണൻ പെരുമുടിയൂർ സംവിധാനം ചെയുന്ന മൃച്ഛകടികം പട്ടാമ്പിയിൽ ചിത്രീകരണം ആരംഭിച്ചു. സംസ്കൃതപണ്ഡിതൻ പുന്നശ്ശേരി നമ്പിയുടെ നാട്ടിലാണ് സംസ്‌കൃത ചിത്രത്തിനു തുടക്കം. തിരക്കഥാകൃത്ത് ശത്രുഘ്‌നൻ സ്വിച്ച് ഓൺ നിർവഹിച്ചു.ആട്ടക്കഥ നേർകാഴ്ച എന്നീ സിനിമകൾക്കുശേഷം കണ്ണൻ പെരുമുടിയൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൃച്ഛകടകം. ഹരിശ്രീ ഫിലിംസ്‌ ഇന്റർനാഷണലിൻറെയും കാലിയോപ്പ് ഫിലിംസിൻറെയും ബാനറിൽ അജിത് തുമ്പപ്പൂ, സുഭാഷ് ശ്രീധരൻ, വി.വി.ശ്രീക്കുട്ടൻ, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഈ പുഴയും കടന്നു, നക്ഷത്രതാരട്ട്, നിറം തുടങ്ങിയ നിരവധി വിജയചിത്രങ്ങളുടെ തിരക്കഥാകാരൻ ശത്രുഘ്നൻ തിരക്കഥയും സംഭാഷണവും എഴുതുന്നു.
ബാല, നേഹ സക്‌സേന, അർജ ബാനർജി, വൈക്കം മൂർത്തി, നീന കുറുപ്പ്, ഗീത വിജയൻ, ഷിനു നെടുമ്പാശ്ശേരി, അമൃത എസ്, ഗണേഷ്, റസാഖ്, ജോസ്, പൊന്നു കുളപ്പുള്ളി തുടങ്ങിയവർ അഭിനയിക്കുന്നു. മൺകാളവണ്ടി എന്നർത്ഥം വരുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ പുതിയപുതിയൊരനുഭവമായിരിക്കും. ഗണികസ്ത്രീയും ദരിദ്രബ്രാഹ്മണയുവാവും തമ്മിലുള്ള പ്രണയകഥയാണിത്. ചാരുദത്തനായി ബാലയും വസന്തസേനയായി അർജ ബാനാജിയും അതിഥിയായി നേഹ സക്‌സേനയും അഭിനയിക്കുന്നു. സംസ്കൃതത്തിൻറെ സാങ്കേതികസഹായം ഡോ.നടേശൻ ശ്രീകാന്ത് എന്നിവരാണ്. ഛായാഗ്രഹണം ആസാദ് വാസു. പ്രഭാവർമ, എം.ഡി .രാജേന്ദ്രൻ, നരേന്ദ്രമേനോൻ എന്നിവരുടെ വരികൾക്ക് അഖിൽ അമ്പലക്കാട് സംഗീതം പകരുന്നു. രമേശ് ഗുരുവായൂർ കഥാസംവിധാനവും കുമാർ എടപ്പാൾ വസ്ത്രാലങ്കാരവും അനീഷ് ചെറുപ്പുളശ്ശേരി ചമയവും അബ്രഹാംലിങ്കൺ വാർത്താവിതരണവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ശശി മായന്നൂർ.ടെക്നിക്കൽ ഡയറക്ടർ സുനിൽ സുബ്രഹ്മണ്യൻ, സഹസംവിധാനം വിഷ്ണു വത്സൻ, രശ്മി. നിശ്ചലഛായാഗ്രാഹണം വിഷ്ണു.
സംസ്‌കൃത ഭാഷയിലെ ഏറ്റവും ഉജ്വലമായ നാടകങ്ങളിൽ പ്രമേയത്തിൻറെ സ്വീകാര്യത കൊണ്ടും, വ്യത്യസ്തത കൊണ്ടും, തീവ്രത കൊണ്ടും അദ്വീതമായ സ്ഥാനമാണ് ചിത്രത്തിനുള്ളത്. ആദിശങ്കരാചാര്യ,ഭഗവദ്ഗീത, പ്രിയമാനസം,ഇഷ്ടി, സൂര്യകാന്ത എന്നിവയാണ് ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള സംസ്കൃത സിനിമകൾ.
പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി മൃച്ഛകടികം പൂർത്തിയാകും.
എബ്രഹാം ലിങ്കൺ


കളിയല്ല ചങ്ങായി
ഡബ്ബിങ് പൂർത്തിയായി

ചിക്കുവിൻറെയും ചക്കിയുടെയും കുറുമ്പും കുസൃതിയും ഹാസ്യാത്മകമായി പകർത്തുന്ന കളിയല്ല ചങ്ങായി ഡബ്ബിങ് പൂർത്തിയായി. ദേവദാസ് ഫിലിംസിൻറെ ബാനറിൽ കല്ലയം സുരേഷ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന, ഗാനരചന, സംഗീതം, സംവിധാനം എന്നിവ ചന്ദ്രശേഖരമേനോൻ നിർവഹിക്കുന്നു.
ഉണ്ണി രാജേഷ്, ഷിബിൻ ജോർജ് എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ അഞ്ചുഅശോക്‌ , നിതീഷ , അഞ്ചുകൃഷ്ണ, സെല്ലു ,തമ്പു,ലൗഡ്‌സ്‌പീക്കർ രതീഷ്, സൈമൺ പാവറട്ടി, ജയശ്രീ, രേഖ ശേഖർ, മിനി അലക്സ്, ബേബി കൃഷ്ണാഞ്ജലി തുടങ്ങിയവരും അഭിനയിക്കുന്നു. റസാഖ് കുന്നത്ത് ഛായാഗ്രഹണവും അനുരാജ് എഡിറ്റിംങ്ങും കോട്ടയം രാജു ചമയവും നിർവഹിക്കുന്നു. വിധു പ്രതാപ്, അൻവർ സാദത്ത്, ഓ.യു.ബഷീർ എന്നിവരാണ് ഗായകർ.
അബ്രഹാംലിങ്കൺ


ഒരു നല്ല കോട്ടയം കാരൻ
ചിത്രീകരണം പൂർത്തിയായി


കോട്ടയം നവജീവൻ ക്ലബ്ബിലെ പ്രശസ്തനായ പി.യു.തോമാസിൻറെ ജീവിതകഥയെ ആസ്പദമാക്കി സൈമൺ കുരുവിള കഥ,തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ഒരു നല്ല കോട്ടയംകാരൻ ചിത്രീകരണം പൂർത്തിയായി. നിർമ്മാണം യേശു സിനിമാസ്.
നന്മ ചെയ്യുന്ന ഒരു സാധാരണക്കാരൻറെ കഥ കുടുംബപശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലൂടെ പറയുന്നു.നമ്മളിൽ ഓരോരുത്തരിലും നന്മയും ഈശ്വരനുമുണ്ട്. ആ നന്മയെ പ്രവർത്തികമാക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധയകൻ. തോമസ് എന്ന കഥാപാത്രമായി റോബിൻസ് അഭിനയിക്കുന്നു. അശോകൻ, ഷാജു, മിനോൺ, ശ്രീജിത്‌വിജയ്‌, ചാലി പാല, കോട്ടയം പ്രദീപ്, നസീർ സംക്രാന്തി, രഞ്ജിത്, കോട്ടയം പുരുഷൻ, നന്ദകിഷോർ, സൈമൺ കുരുവിള, മനോരഞ്ജൻ, അജയ്കുട്ടി,ദിലീപ് കോട്ടയം, രാജേഷ് ചാലക്കുടി, അഞ്ജലി നായർ, അപർണ നായർ, സ്വപ്‌ന, ഭദ്ര തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ബിനു എസ്.നായർ ഛായാഗ്രഹണവും ശ്രീകുമാർ എഡിറ്റിംങ്ങും രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശ്ശേരി ചമയവും ജോഷി അറവാക്കൽ നിശ്ചല ഛായാഗ്രഹണവും എബ്രഹാംലിങ്കൺ വാർത്താവിതരണവും കൈകാര്യം ചെയ്യുന്നു.
കോസ്റ്റ്യും ഡിസൈൻ ജാൻസി സൈമൺ, രസ്മി ജയഗോപാൽ.
റോബിൻസ് അമ്പാട്ടിൻറെ വരികൾക്ക് ജിനോഷ് ആൻ്റണി സംഗീതം പകർന്നു. ജയചന്ദ്രൻ, വിജയ് യേശുദാസ്, കെ.എസ്.ചിത്ര, ശ്വേത മോഹൻ എന്നിവരാണ് ഗായകർ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രെറ്റി എഡ്വേർഡ്. അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അരുൺ ഉടമ്പഞ്ചോല. സഹസംവിധാനം ബിനിൽ, അജ്‌ലിൻ പാറക്കൽ, ആൽവിൻ സൈമൺ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തങ്കപ്പൻ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോമോൻ ജോയ് ചാലക്കുടി, രഞ്ജിത്. ഫിനാൻസ് കൺട്രോളർ സിനോ ആൻ്റണി.
എബ്രഹാംലിങ്കൺ


മഞ്ജു വാര്യർ തമിഴിൽ
ധനുഷിന്റെ നായികയാവുന്നു.


മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ തമിഴിൽ ധനുഷിന്റെ നായികയാവുന്നു. വടചെന്നൈയ്ക്ക് ശേഷം സംവിധായകൻ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അസുരനിലാണ് മഞ്ജു നായികയാകുന്നത്. ധനുഷ് ആണ് ഇക്കാര്യം ട്വറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എവർഗ്രീൻ ആക്ട്രസ് മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു.
‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതിൽപരം എന്ത് ആഗ്രഹിക്കാൻ. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്’- ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞിരിക്കുന്നു.


പ്രതാപ് പോത്തൻ നായകനാവുന്ന
കാഫിറിൽ ഇസ്ലാമോഫോബിയയുടെ
രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്

പ്രതാപ് പോത്തനും സംവിധായകൻ വിനോദ് കരിക്കോടും

കൊല്ലം:ഏറെ വ്യത്യസ്തതയുള്ള പ്രമേയമാണ് ‘കാഫിർ’ ന്റേത്. ഏറെ ചർച്ചചെയ്യപ്പെടാനിടയുള്ള ഒരു ചിത്രം. കാഫിറിൽ ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ നായകവേഷത്തിലെത്തുന്ന കാഫിറിൻറെ ചിത്രീകരണം പൂർത്തിയായി. വിനോദ് കരിക്കോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം താടിയുള്ളവരെ ഭയപ്പെടുന്ന മാനിസാകാവസ്ഥയായ പൊഗണോഫോബിയയുള്ള ഒരാളുടെ കഥയാണ് പറയുന്നത്.
താടിയുള്ളവരെ കാണുമ്പോൾ രഘുരാമന് ദേഷ്യവും വെറുപ്പും പേടിയുമാണ്. താടി വെച്ചു നടക്കുന്നവരെല്ലാം ബോംബ് വെയ്ക്കുന്നവരാണ് എന്നാണ് അദ്ദേഹത്തിന്റെ ചിന്താഗതി. ഒരു ഹെല്ത്ത് ഇന്സ്പെക്ടറായ രഘുരാമന്. ഓഫീസ്, വീട്, ഭാര്യ, മക്കള് എന്നല്ലാതെ സമൂഹവുമായി യാതൊരു ബന്ധവുമില്ല. രഘുരാമൻറെ മാനസിക വിഭ്രാന്തിയിൽ ഒരു നിരപരാധി കുടുങ്ങുന്നതും തുടര്ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വാര്ത്തകൾ സാധാരണക്കാരുടെ മനസിനെ സ്വാധീനിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ വാര്ത്ത മൂന്ന് ദിവസം തുടര്ച്ചയായി ടിവിയില് കാണുന്നതുമുതലാണ് രഘുരാമന്റെ മാനസികാവസ്ഥയില് മാറ്റങ്ങളുണ്ടാകുന്നത്. പത്രത്തില് ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള വാര്ത്തകളും രേഖാ ചിത്രങ്ങളും വാണ്ടഡ് ചിത്രങ്ങളും ആല്ബമാക്കി സൂക്ഷിക്കുന്ന ഹോബിയുമുണ്ട് രഘുരാമന്. പുറത്തിറങ്ങുമ്പോള് ഇവരെ കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കും. താടിയുള്ളവരെ കാണുമ്പോള് കിതയ്ക്കും, ഹൃദയമിടിപ്പ് കൂടും, വിയര്ക്കും.

സെപ്തംബര് 11 ലെ ഭീകരാക്രമണത്തിന് ശേഷമാണ് പൊഗണോഫോബിയ വ്യാപകമായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നതെന്ന് സംവിധായകൻ വിനോദ് കരിക്കോട് പറയുന്നു. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞതിന് ശേഷമാണ് പൊഗണോഫോബിയ എന്ന വാക്ക് പോലും കിട്ടിയത്. എഴുതിയതും പുതുതായി അറിഞ്ഞതും ഒന്നാണെന്ന് കണ്ടപ്പോൾ സന്തോഷം തോന്നി. നല്ല സൗഹൃദങ്ങളുണ്ടാക്കുന്നതിലൂടെയും നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെയും പൊഗണോഫോബിയ മറികടക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതാപ് പോത്തനെ നായകനായി മനസില് കണ്ടാണ് വിനോദ് കരിക്കോട് തിരക്കഥ എഴുതിയത്. അദ്ദേഹം ചെയ്തില്ലെങ്കില് പ്രൊജക്ട് ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഫോണിലൂടെയാണ് ആദ്യം കഥ പറഞ്ഞത്. അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും സ്ക്രിപ്റ്റ് ചോദിക്കുകയും ചെയ്തു. വായിച്ചതിന് പിറ്റേന്ന് തന്നെ വിളിച്ച് നമുക്കിത് ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു.
പൊഗണോഫോബിയയേക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തിയ ശേക്ഷമാണ് പ്രതാപ് പോത്തൻ ഷൂട്ടിംഗ് ഫ്ലോറിൽ എത്തുന്നത്. രഘുരാമൻ അടുത്ത കാലത്ത് ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമേയത്തെക്കുറിച്ച് കേട്ടറിഞ് അംജിത് എസ് കോയ ചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കുകയായിരുന്നു.. ഒരു അക്കാദമിക് ലൈനിലുള്ള ചിത്രം എന്ന നിലയിൽ മാത്രമാണ് ആദ്യം ചിത്രത്തേക്കുറിച്ച് ചിന്തിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഒരു കുപ്രസിദ്ധ പയ്യന് തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ കെ ആര് ഉണ്ണി ഒരുപാട് സഹായങ്ങള് ചെയ്തു. കാഫിര് ജനപ്രിയമാക്കാന് വേണ്ട നിര്ദ്ദേശങ്ങൾ നല്കിയത് ഉണ്ണിയാണെന്നും സംവിധായകൻ വിനോദ് പറയുന്നു.രഘുനാഥന്റെ ഭാര്യയായി നീനാ കുറുപ്പാണ് വേഷമിട്ടിരിക്കുന്നത്. പുതുമുഖ നടന് സൂരജ് സാജന് മകന്റെ കഥാപാത്രം അവതരിപ്പിക്കുന്നു. ജോജു ജോര്ജ്, വീണാ നായര്, കെപിഎസി ശാന്തി, ഫവാസ് അലി, ദില്ഷാന തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില് അംജിത് എസ് കോയയാണ് കാഫിര് നിര്മ്മിക്കുന്നത്. ശ്യാം അമ്പാടി ഛായാഗ്രണം നിര്വ്വഹിക്കുന്നു. ജോയ് തമലത്തിന്റെ വരികള്ക്ക് റോണി റാഫേല് ഈണം നല്കുന്നു. കൊല്ലമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തിരുവനന്തപുരത്ത് വെച്ച് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചു.


ഡോൺബോസ്‌കോ
ഷോർട് ഫിലിം ഫെസ്റ്റ് 2019;
ഹൃസ്വ ചിത്രങ്ങൾക്ഷണിച്ചു


കൊല്ലം: ഡോൺബോസ്‌കോ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റ് 2019 ലേക്ക് ഹൃസ്വ ചിത്രങ്ങൾക്ഷണിച്ചു.ജനുവരി 27 നു രാവിലെ 10 മണിമുതൽ കൊല്ലം ഡോൺബോസ്‌കോ തോപ്പ് സെൻറ് സ്റ്റീഫെൻസ് ചർച്ച് പാരിഷ് ഹാളിലാണ് മേള നടക്കുക. 2017 ജനുവരിക്കു ശേക്ഷം നിർമ്മിച്ച 30 മിനിറ്റ് വരെയുള്ള ചിത്രങ്ങൾ പരിഗണിക്കും.തെരഞ്ഞെടുക്കപ്പെടുന്ന 15 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. മികച്ച ഒന്നും രണ്ടും ചിത്രങ്ങൾക്ക്‌ യഥാക്രമം 10000,5000 രൂപയും ശിൽപവും നൽകും. എൻട്രികൾ
ജനുവരി 20 ന് മുൻപ് നേരിട്ടോ തപാലിലോ എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9645092512,8943219569 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

നഹ്‌മത് കൊടുങ്ങല്ലൂറിൻറെ
ഹ്രസ്വചിത്രം,അമ്മ = അമ്മ.

സിനിമ എന്താണ്, എങ്ങനെ ആയിരിക്കണമെന്ന ഒരു ചെറുപ്പക്കാരൻറെ മനസ്സിൽ ഉരുക്കൂട്ടി വെച്ച സ്വപ്നങ്ങളുടെ പരീക്ഷണമാണ് ‘അമ്മ = ‘അമ്മ. നഹ്‌മത്തിന്റെ മനസ്സിലെ ഫ്രെമുകളുടെ നിറച്ചാർത്താണത്.
അമ്മ എന്ന രണ്ടക്ഷരത്തിൻറെ മഹത്വമാണ്‌ ഈ ഹ്രസ്വചിത്രം ഈ കാലത്തോട് വിളിച്ചുപറയുന്നത്. അമ്മക്ക് സമം ‘അമ്മ’ മാത്രമാണെന്നും,അതൊരു നനുത്ത സ്പർശമാണെന്നും,
കാരുണ്യത്തിന്റെയും നന്മയുടെയും പര്യായമാണെന്നും ‘അമ്മ= അമ്മ’ എന്ന ഹ്രസ്വചിത്രം മനസ്സിൻറെ ആഴങ്ങളിലേക്ക്‌ സംവാദിക്കുന്നു.

ശാന്തകുമാരിയും, ശ്രീരമ്യയും ‘അമ്മ= അമ്മ’ യിൽ
‘അമ്മ= അമ്മ’ യുടെ അണിയറ പ്രവർത്തകർ


നഹ്‌മത് കൊടുങ്ങല്ലൂർ കഥയെഴുതി സംവിധാനം ചെയ്ത ‘അമ്മ= അമ്മ’ യുടെ ചിത്രീകരണം കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമായി പൂർത്തിയായി. സനേജ് രാജ് തുപ്പത്ത് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിൽ അമ്മയായി ചലച്ചിത്ര താരം ശാന്തകുമാരി മുഖ്യകഥാപാത്രത്തെ ധന്യമാക്കിയിരിക്കുന്നു.
ശ്രീരമ്യ, അജു അജ്മൽ, ഇൽസുങ്,താഹിർ എന്നിവർ മറ്റ് മുഖ്യകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു.സിയാദ് പൂക്കുഞ്ഞാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ.
അലോഷി, ഷംനാദ് എന്നിവരാണ് സംവിധാനസഹായികൾ. ജിജോ ഭാവചിത്ര,വിപിൻ കീഴാരൂർ, ശ്രീജിത്ത് രംഗൻ,താഹിർ ടി കെ വയൽക്കര,റെൽസ് റെപ്‌സൺ എന്നിവർ നിർമ്മാണ- സാങ്കേതിക കാര്യങ്ങളിൽ ഈ ഹ്രസ്വചിത്രത്തെ മികവുറ്റതാക്കിയിരിക്കുന്നു. നഹ്‌മത് കൊടുങ്ങല്ലൂറിൻറെ ചലച്ചിത്ര രംഗത്തേക്കുള്ള
കടന്നുവരവിന്‌ ഈ മനോഹര ഹ്രസ്വചിത്രം വഴിതുറക്കുമെന്ന് നിസ്സംശയം പറയാം.

കാഴ്ചകളുടെ സൗന്ദര്യവുമായി ഹൈറേഞ്ച്

കാഴ്ചകൾ കാണാനും അത് കണ്ണിലൂടെ ഹൃദയത്തിലേയ്ക്ക് പകർത്താനുമാണ് ഏവരും ശ്രമിക്കാറുളളത്. കാഴ്ച്ചകൾ ഇപ്പോഴും അനുഭൂതിയും സന്തോഷവുമാണ് മനസ്സിനു നൽകുന്നത്.
ദൈവം ജനിച്ച നാട് അന്വേഷിച്ചു പോകുന്ന ഒരു ഫോട്ടോഗ്രാഫറും, അയാളുടെ സ്വപ്നങ്ങളും, യാത്രകളിലൂടെ ഒരുക്കുകയാണ് ഹൈറേഞ്ച് എന്ന ഹ്രസ്വചിത്രത്തിൽ. അന്ധത തന്റെ കണ്ണുകളെ മറയ്ക്കുന്നതിനു മുൻപ് ദൈവം ജനിച്ച അതിമനോഹരമായ സ്ഥലം അന്വേഷിച്ചു പോകുന്ന ചെറുപ്പക്കാരൻ. മഞ്ഞും, മലനിരയും, പച്ചപ്പുമെല്ലാം നിശബ്ദമായി പ്രേക്ഷകരുമായി ഒരുപാട് കാര്യങ്ങൾ സംവാദിക്കുന്നു. കാഴ്ചയുടെ വസന്തമാണ് 18 മിനിറ്റ് ദൈർഘ്യമുളള ഈ ഹ്രസ്വചിത്രം.

ഇടുക്കിയുടെ അതിമനോഹരമായ സൗന്ദര്യം ഓരോ ഫ്രെയിമിലും ഒപ്പിയെടുക്കാൻ ശ്രെമിച്ചിരിക്കുന്നു. തൊടുപുഴയിലെ ഒരു കൂട്ടം യുവാക്കളാണ് ഹൈറേഞ്ച് തയ്യാറാക്കിയിരിക്കുന്നത്. മനു അഗസ്റ്റിന്റെ തിരക്കഥയിൽ അഖിൽദാസാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ശരത് എസ് ശ്യാമും മോൻസൻ കുര്യനുമാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഷാനി തൊടുപുഴയാണ് ക്യാമറ.

96ന്റെ കന്നഡ പതിപ്പില്‍ തൃഷയുടെ റോളില്‍ ഭാവന

പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ് സേതുപതി-തൃഷ ടീമിൻറെ 96 ഇനി കന്നഡത്തിലേക്കും. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ ബോക്‌സ് ഓഫീസില്‍നിന്നും മികച്ച കളക്ഷനാണ് നേടിയത്.

തമിഴില്‍ വന്‍വിജയമായ 96 ഇനി കന്നഡത്തിലേക്കും എത്തുകയാണ്. ചിത്രത്തിന് 99 എന്നാണ് പേരിട്ടിരിക്കുന്നത്. കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകവേഷമിടുന്നത്. വിജയ് സേതുപതിയുടെ വേഷം ഗണേഷ് അവതരിപ്പിക്കുമ്പോള്‍ തൃഷയുടെ റോള്‍ ഭാവന അവതരിപ്പിക്കുമെന്നാണ് വിവരം. വിവാഹ ശേഷം കന്നഡത്തിലായിരുന്നു നടി സജീവമായിരുന്നത്. റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രീതം ഗബ്ബിയാണ് 96ന്റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അര്‍ജുന്‍ ജന്യ പാട്ടുകള്‍ ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് റായ് പതാജേ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മാര്‍ച്ചില്‍ സിനിമ റിലീസിനെത്തും.


സമൂഹമാധ്യമങ്ങളിലെ താരം 
ഒടിയൻ മാണിക്യനും ഒടിവിദ്യയും.
ഒരേ സമയം 3500 സ്‌ക്രീനുകളിൽ..

ഒടിയൻ മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറുകയാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പുളള കഥായാണെങ്കിലും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം ഒടിയൻ മാണിക്യനും ഒടി വിദ്യയും തന്നെ. ഇരുട്ടിന്റെ മറവിൽ പല രൂപത്തിലും ഭാവത്തിലുമെത്തി ജനങ്ങളെ കൊലപ്പെടുത്ത ഒരു ശക്തി. ഇതാണ് എല്ലാവരുടേയും മനസിലുളള ഒടിയൻ. ഇതിലൂടെ ഇയാളുടെ ലക്ഷ്യമെന്താണ്, എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്. ഈ ചോദ്യങ്ങളാണ് പ്രേക്ഷകരെ ഓടിയൻ ചിത്രത്തിലേയ്ക്ക് ആകർഷിക്കുന്നത്. എല്ലാവർക്കും അറിയേണ്ടത് ആരാണ് ഒടിയൻ. എന്താണ് ഇയാളുടെ ലക്ഷ്യം.

രാജ്യം കാത്തിരുന്ന ചിത്രം ഒടിയന്‍ തിയറ്ററിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന ചിത്രം പ്രി റിലീസ് ബിസിനസിലൂടെ നിലവില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഇക്കാര്യം പറഞ്ഞത്.. അദ്ദേഹത്തിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മരണത്തിലൂടെ കരയിപ്പിച്ച താരങ്ങള്‍2. 018 ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍, കാണൂ, പ്രി റിലീസ് ബിസിനസില്‍ 100 കോടി നേടുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ഒടിയന്‍. ബാഹുബലി, 2.0 എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. ചിത്രത്തിന്റെ വിതരണാവകാശങ്ങളും പ്രിബുക്കിംഗും കണക്കാക്കുന്ന തുകയാണ് ഇപ്പോള്‍ 100 കോടി പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ സിനിമയാണ് ഒടിയന്‍. ഒരേ സമയം വിദേശ രാജ്യങ്ങളിലടക്കം 3500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 200ല്‍ അധികം ഫാന്‍സ് ഷോകളാണ് ആദ്യദിനം ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.


ഗ്രാമവാസീസ്
ചിത്രീകരണം പൂർത്തിയായി


പാർവതി സിനിമാസിൻറെ ബാനറിൽ എൻ .എസ്.കുമാർ നിർമ്മിച്ച്‌, ബി.എൻ.ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഗ്രാമവാസീസ് എന്ന ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായി.

കഥ, തിരക്കഥ,സംഭാക്ഷണം നിതിൻ നാരായൺ,നർമ്മത്തിൽ പൊതിഞ്ഞ ഈ സസ്പെൻസ് ചിത്രത്തിൽ ഇന്ദ്രൻസ്,അസിസ് നെടുമങ്ങാട്,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

ഗ്രാമവാസീസ് എന്ന ചിത്രത്തിൽ നിന്ന്

അടുക്കളയിൽ പണിയുണ്ട്

അടുക്കളയിൽ പണിയുണ്ട് എന്ന ചിത്രത്തിൽ നിന്ന്

അടുത്ത ചോദ്യം

അടുത്ത ചോദ്യം എന്ന ചിത്രത്തിന്റെ പൂജ നടന്നപ്പോൾ
Advertisements