Events


പട്ടാമ്പിയിൽ കവിതയുടെ കാര്‍ണിവല്‍

പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം എഡിഷൻ ജനുവരി 23 മുതല്‍ 26 വരെ പട്ടാമ്പി സര്‍ക്കാര്‍ കോളേജില്‍ നടക്കും. കോളജിലെ മലയാള വിഭാഗത്തിന്റേയും വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍. ‘കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍’ എന്നതാണ് നാലാം എഡിഷന്റെ കേന്ദ്ര പ്രമേയം.

കോളേജ് വിദ്യാഭ്യാസ വകുപ്പ്, കേരള സാഹിത്യ അക്കാദമി, ഫോക് ലോര്‍ അക്കാദമി,മലയാളനാട് വെബ് കമ്മ്യൂണിറ്റി, ബിനിലെ ഫൗണ്ടേഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

കാര്‍ണിവലിന്റെ ഭാഗമായി സെമിനാറുകല്‍, കവിതാ സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാവതരണങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, കവിതകളുടെ പ്രദര്‍ശനങ്ങള്‍, കവിതാ ക്യാമ്പ്, വിദ്യാര്‍ഥികളുടെ കാര്‍ണിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡി. വിനയചന്ദ്രന്‍ കാവ്യോത്സവവും കെ.വി അനൂപ് അനുസ്മരണവും കാര്‍ണിവലിനൊപ്പം സംഘടിപ്പിക്കും.

Advertisements