Latest News

കൊച്ചിയിലെ പാരഗണിൽ
വൻ തീപിടിത്തം

കൊച്ചി: കൊച്ചി നഗരത്തില്‍ സൗത്ത് റെയില്‍വെ സ്‌റ്റേഷനു സമീപമുള്ള ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഷോറൂമില്‍ വന്‍ തീപിടിത്തം.പാരഗൺ നിശേഷം കത്തിയമർന്ന അവസ്ഥയിലാണ്. ഏറെ നേരത്തെ ശ്രമം ഫലമായി തീ നിയന്ത്രിക്കാൻ മാത്രമാണ് കഴിഞ്ഞത് ഫയര്‍ഫോഴ്‌സിൻറെ സഹായം തേടിയിരിക്കുകയാണ്.
19 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിവരുകയാണ്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.അഞ്ചു നിലയുള്ള കെട്ടിടത്തില്‍ ബുധനാഴ്ച രാവിലെ 11.30മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് വിവരം. അഞ്ചു നിലയിലും തീ പടര്‍ന്നു . സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ തീപിടിത്തമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും തീ പിടുത്തത്തെ തുടർന്ന് നിറുത്തിവച്ചിരിക്കുകയായിരുന്നു.


അനിൽ അംബാനി കുറ്റക്കാരൻ,
എറിക്സണ്‌ 453 കോടി നൽകണം.


ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വ്യവസായി അനില്‍ അംബാനി കുറ്റക്കാരനാണെന്നും,നാലാഴ്ചയ്ക്കുള്ളില്‍ എറിക്സണ്‍ ഇന്ത്യക്ക് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി.
ജസ്റ്റിസ് റോബിന്‍ടണ്‍ എഫ്. നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് അനില്‍ അംബാനിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും 435 കോടി രൂപ പലിശ സഹിതം നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് ഉത്തരവായത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും ഒരു കോടി രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പഴ്സന്‍ ഛായ വിറാനി എന്നിവരും കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് . ഇവര്‍ക്കു ഒരു കോടി രൂപ വീതമാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവുശിക്ഷ അനുഭവിക്കണം.കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തിയ രണ്ട് കോടതി ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു.


പെരിയ ഇരട്ടക്കൊലപാതകത്തില്‍
ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട്
അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തിരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് . ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.

എട്ട് മാസത്തോളമായി ഉത്തരമേഖലയില്‍ എഡിജിപിയെ നിയമിക്കാത്തത് പ്രദേശത്തെ ക്രമസമാധാനപാലനത്തെ ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതായും രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്


സമരം നടത്തി പ്രതിഷേധിക്കാനുള്ള
അവകാശം നിഷേധിച്ചതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍
യുവതിയുടെആത്മഹത്യാശ്രമം


തിരുവനന്തപുരം : സമരം നടത്തി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവതി ആത്മഹത്യാശ്രമം നടത്തി.

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ സമരപ്പന്തല്‍തിങ്കളാഴ്ച്ച രാത്രി പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിന് മുമ്പിലെ മരത്തില്‍ കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. വിവരം അറിഞ്ഞ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി യുവതിയെ താഴെ ഇറക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്പൊലീസ് സഹായത്തോടെ രാത്രി 11.30 ഓടെ ആയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി.

സഹോദരന്റ കസ്റ്റഡി മരണത്തിന് കാരണക്കാരായ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷമായി സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപ്പന്തലും പൊളിച്ച് നീക്കിയത്തിൽപെടും.
ശ്രീജിത്ത് റോഡരികിലേക്ക് സമരം മാറ്റി. ശ്രീജിത്തിന് പിന്തുണയുമായി വന്നവരെ പൊലീസ് സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. പന്തലുകള്‍ പൊളിക്കുന്നത് ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. പോലീസ് അതിവേഗം കാര്യങ്ങൾ കൊടുപോയതിൽ നിന്ന് സമരക്കാരെ നീക്കം ചെയ്യുന്നതിൽ നാടകീയത നിഴലിക്കുന്നുണ്ട്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ചരിത്രത്തിൽ
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തൽ പൊളിക്കുന്നത്. സമരക്കാരെ ഭയന്നായിരുന്നു അത്. പിണറായി സർക്കാർ അത് ആവർത്തിക്കുകയായിരുന്നു.


സാഹിത്യത്തെക്കാൾ വലുതാണ്
മനുഷ്യജീവൻ എന്ന് എന്നാണ്
ഈ പരാന്നഭോജികൾ തിരിച്ചറിയുക?


സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക? സംവിധായകനും നടനുമായ ജോയ് മാത്യു വിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ചോദ്യമാണിത്.
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.
കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ സാഹിത്യഅക്കാദമി അംഗങ്ങൾ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ഭാഷയിൽ ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പ്രതികരണം. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്,

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?
ചോദ്യവുമായി സംവിധായകനും നടനുമായ ജോയ് മാത്യു.

തി രഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മാർത്തോമ്മ
സഭാ തലവന്റെ പ്രസംഗത്തിനുമറുപടിയില്ല.

തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ
സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മാർത്തോമ്മ
സഭാ തലവന്റെ പ്രസംഗത്തിനുമറുപടിയില്ല.
പത്തനംതിട്ട : ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ വന്നു നിൽക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് മാർത്തോമ്മ മെത്രാന്റെ സഭാ തലവൻ മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട്നടത്തിയ പ്രസംഗത്തിന് മറുപടി ഉണ്ടായില്ല.ഒരു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ മുന്നിലായിരുന്നു മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ്മായുടെ പ്രസംഗം എന്ന കാര്യം സർക്കാർ വിസ്മരിച്ചു എന്നാണോ കരുതേണ്ടത്.
“പ്രളയം മനുഷ്യന്റെ ബുദ്ധിമോശം കൊണ്ടുണ്ടായതാണ്. മുൻകൂട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നതു കൊണ്ടാണ് അണകൾ ഒരുമിച്ചു തുറക്കേണ്ടി വന്നത്. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമാണിത്. മഹാപ്രളയത്തിന്റെ ഓർമ നമുക്കുണ്ടാകണം.” ഫെബ്രുവരി 10ന് ആരംഭിച്ച മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ്മാ പറഞ്ഞ വാക്കുകളാണിത്.

സർക്കാർ കഴിഞ്ഞ എട്ടു മാസങ്ങളായി പറഞ്ഞു വന്നതിന് ഘടക വിരുദ്ധമായ സമീപനവും.നിലപാടുമാണ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തൽ. മാർത്തോമ്മ മെത്രാപ്പോലീത്ത ഇക്കാര്യങ്ങൾ പ്രസംഗിക്കുന്ന വേദിയിൽ പ്രളയകാലത്തെ ജലസേചന മന്ത്രിയായ മാത്യു ടി തോമസും, ഇടത് എം എൽ എ മാരായ വീണാ ജോർജ്, സജി ചെറിയാൻ, എന്നിവരും സന്നിഹിതരായിരുന്നു.
മാത്യൂ ടി. തോമസ് മെത്രാന്റ നിലപാടുകളോട് വിയോജിച്ചു കൊണ്ട്ചില ടിവി ചാനലുകളോട് സംസാരിക്കുകയുണ്ടായി. എന്നാൽ ഇടത് പക്ഷ എം എൽ എ മാർ മെത്രാന്റെ നിലപാടിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മാരാമൺ കൺവെൻഷൻ നടക്കുന്ന പ്രദേശത്തെ പ്രതിനിധിയായ വീണാ ജോർജ്പോലും മെത്രാന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം.

സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയുടെ 2018 ഒക്ടോബർ ലക്കത്തിലെ മെത്രാപ്പോലീത്തയുടെ ഒരു കത്തിലും സമാനമായ നിലപാട് വെളിപ്പെടുത്തിയിരുന്നതാണ്.
“ഇപ്രാവശ്യത്തെ പ്രളയത്തിന് പേമാരി മാത്രമായിരുന്നു കാരണമെന്ന് പറയുക സാധ്യമല്ല. പ്രളയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ അവസരത്തിൽ ത്തന്നെ നമ്മുടെ ഡാമുകളിലെ വെള്ളം കുറേശയായി തുറന്നു വിട്ടിരുന്നുവെങ്കിൽ പെട്ടെന്ന് അണക്കെട്ടുകൾ തുറന്ന് വിട്ടത് മൂലമുണ്ടായ പ്രളയത്തിന്റെ ഗുരുതരാവസ്ഥ കുറെയെങ്കിലും ലഘൂകരിക്കാൻ കഴിയുമായിരുന്നു എന്നത് യാഥാർത്ഥ്യമാണ്.
അണക്കെട്ട് തുറന്നതു കൊണ്ടല്ല ദുരന്തമുണ്ടായത് എന്ന് പറയുന്ന ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചെങ്ങന്നൂരിനടുത്ത് ഒരു മാതാവും പിതാവും ശാരീരിക ക്ഷമത ഇല്ലാത്ത ഒരു മകനും പെട്ടെന്നുണ്ടായ പ്രളയത്തിൽ പ്പെട്ട് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിന് മുമ്പേ ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയത് കണ്ടില്ലെന്ന് നടിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്തപൂർവം തങ്ങളുടെ കടമകൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.”
തന്റെ പഴയ നിലപാട് മെത്രാപ്പോലീത്ത സഭാ വിശ്വാസികളുടെ പൊതു സമ്മേളന വേദിയായ മാരാമണ്ണിലും ആവർത്തിച്ചു എന്നു മാത്രം.

പത്തനം തിട്ട ലോക്സഭാ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ക്രൈസ്തവ വിഭാഗമാണ് മാർത്തോമ്മ സഭ. –
സർക്കാർ തലത്തിൽ നിന്ന് ഇപ്പോഴത്തെ ജലസേചന മന്ത്രിയോ, മുഖ്യമന്ത്രിയോ മെത്രാന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുമില്ല എന്നത് ഗൗരമേറിയ കാര്യമാണ്. ഒരു പക്ഷേ, മുഖ്യമന്ത്രിയുടെ പ്രത്രക്കുറിപ്പോ, പത്രസമ്മേളനമോ ഉണ്ടാകുമെന്ന് കാത്തിരുന്നവരും നിരാശരാവുകയായിരുന്നു. എൻ എസ് എസ്
ജനറൽ സെക്രട്ടറിക്ക് അപ്പായപ്പോൾ മറുപടി കൊടുത്തുവന്ന സി പി എം സംസ്ഥാന സെക്രട്ടറിയും ഇക്കാര്യത്തിൽ മിണ്ടിയിട്ടില്ല. പണ്ടത്തെ പാർട്ടി സെക്രട്ടറിയായ പിണറായി ആയിരുന്നെങ്കിൽ മാർത്തോമ്മാ മെത്രാനെതിരെ ഒരു ” നല്ല ” പ്രയോഗം തന്നെ നടത്തിയേനെ.
സർക്കാരിനെതിരെ ഇതാദ്യമായാണ് ഒരു സമുദായ / സഭാ വിഭാഗ നേതാവ് സർക്കാരിന്റെ ബുദ്ധിശൂന്യത കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന അർത്ഥത്തിൽ ആരോപണം ഉന്നയിക്കുന്നത്.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മെത്രാൻ ഉന്നയിച്ച ആരോപണമല്ലെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുമ്പോൾ
പ്രളയം മനുഷ്യ നിർമ്മിതമാണെന്ന മെട്രോമാൻ ശ്രീധരന്റെ ഹൈക്കോടതി ഹർജിക്ക് കുറച്ചു കൂടി ബലം കിട്ടാൻ മാർത്തോമ്മ മെത്രാപ്പോലീത്തയുടെ എഴുത്തും പ്രസംഗവും ഉപകരിക്കുമെന്നത് ഉറപ്പാവുകയാണ്.

മാർത്തോമ്മാക്കാരനും മുൻ ജലസേചന മന്ത്രിയുമായ മാത്യു ടി തോമസിന്റെയും സർവോപരി സർക്കാരിന്റേയും നിലപാടുകളാണ് മെത്രാൻ സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നത്. പ്രളയം അതിരൂക്ഷമായ നാശം വിതച്ച റാന്നി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിൽ മെത്രാന്റ ഡയലോഗുകൾ യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാകുമെന്നുറപ്പായിരിക്കുകയാണ്. മെത്രാന്റെ വാക്കു കേട്ട് ഉടനെ ജനങ്ങളെല്ലാം ഇടത് സ്ഥാനാർത്ഥിക്ക് എതിരായി കുത്താനിടയില്ല. മെത്രാൻ മാത്യു ടി തോമസിനെതിരെ അടിച്ച ആപ്പ്, ചെന്നു കൊണ്ടത് സർക്കാരിന്റെ നെഞ്ചത്താണ് എന്നതാണ് നഗ്നമായ സത്യം.

പ്രളയാനന്തര നിർമ്മിതികളും ആനുകൂല്യ വിതരണങ്ങളുമൊക്കെ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുമ്പോൾ തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസും ബിജെപിയും മെത്രാന്റെ പ്രസ്താവനയുമായി രംഗത്തിറങ്ങുമെന്നുറപ്പാ യിക്കഴിഞ്ഞു. പ്രത്യക്ഷത്തിൽ നിർദ്ദോഷമായ പ്രസ്താവനയാണെന്ന് തോന്നുമെങ്കിലും മാർത്തോമ്മ മെത്രാപ്പോലീത്തയുടെ പ്രസംഗവും എഴുത്തും സർക്കാരിന് തീർത്തും പാര തന്നെ.

കാസര്‍കോട് സംഭവം,
ദൗര്‍ഭാഗ്യകരമാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും കൊലപാതകത്തെ അപലപിച്ചിരുന്നു.
പെരിയയിൽ സംഘർഷം
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് കാസർകോട് പെരിയയിൽ സംഘർഷംഅരങ്ങേറി. പെരിയ ബസാറിലെ എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു. ഗ്രന്ഥശാല പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഇതോടുചേർന്ന വനിതാ സർവീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം നടന്നു. പെരിയയിലെ നാല് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും അടിച്ചു തകർക്കപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ് .ഹർത്താലിനെതിരെ ഹൈക്കോടതി
സ്വമേധയാ കേസെടുത്തു.
കെഎസ്ആർടിസി ബസ്സുകൾ
പലയിടത്തും തടഞ്ഞു.

കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ
കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ
കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ


കൊല്ലം : യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ ,കൺവീനർ എന്നിവർക്ക് എതിരെ ക്രിമിനൽ നടപടിക്രമത്തിന് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. നിരന്തര ഹർത്താലുകളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.കോടതി ഉത്തരവിന്റെ ലംഘനത്തെത്തുടർന്നാണ് കോടതിയുടെ തന്നെ നടപടി ഉണ്ടായത്.

കെഎസ്ആർടിസി ബസുകൾക്ക് നേരെ പലയിടത്തും വ്യാപകമായ കല്ലേറുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ താത്ക്കാലികമായി നിർത്തി വച്ചു. രണ്ട് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ആറ്റിങ്ങലിൽ ബസ് തടഞ്ഞ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.വാഹനം തടഞ്ഞതിന്റെ പേരിൽ കുമിളിയിൽ നിന്നും 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുരുവായൂരിനെ ഹർത്താലിൽ നിന്നൊഴിവാക്കി. പൊങ്കാല പ്രമാണിച്ച് നേരത്തെ തിരുവനന്തപുരം നഗരത്തിലെ കടകമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹർത്താലിൽ നിന്നൊഴിവാക്കിയിരുന്നു. നിരന്തര ഹർത്താലുകളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
ആലപ്പുഴ നഗരത്തിൽ പ്രകടനമായി എത്തിയ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏതാനും കടകൾ അടപ്പിച്ചു.കൊല്ലത്ത്‌ കേരളപുരം, കരിക്കോട്,ചന്ദനത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.ആലപ്പുഴയിൽ ഹർത്താൽ ജന ജീവിതത്തെ കാര്യമായി ബാധിച്ചില്ല.കെഎസ്ആർടിസി ജലഗതാഗതം നിലച്ചുവെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. വ്യാപാര സ്ഥാപങ്ങളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്.


നേതാക്കൾ സമ്മതിക്കുന്നില്ലെങ്കിൽ
സ്വയം പ്രഖ്യാപിത ഹർത്താലെന്ന്
സി ആർ മഹേഷ് ഫേസ് ബുക്കിൽ
കുറിച്ചിരുന്നു.


കൊല്ലം :കാസർകോട്‌ രണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്സുകാർ നടത്തിയത് സ്വയംപ്രഖ്യാപിത ഹർത്താലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷിൻറെ ഫേസ് ബുക്ക് പോസ്റ്റ് അടിവരയിട്ടു പറയുന്നു. കോൺഗ്രസ് നേതാക്കളോടുള്ള നീരസവും പോസ്റ്റിൽ പ്രതിഫലിക്കുന്നുണ്ട്. കോടതി ഉത്തരവിന്റെ ലംഘനത്തെത്തുടർന്നാണ് മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു.

|കാസർഗോഡ് 2 സഹപ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിക്കുന്നു. പട്ടി ചത്താലും ഹർത്താലിന് ആഹ്വാനം ചെയ്യുന്ന കേരളത്തിൽ നിരപരാധികളായ 2 ചെറുപ്പക്കാരെ വെട്ടി കൊന്നിട്ട് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. നാളെ ഹർത്താൽ നടത്തണമെന്നാണ് എൻറെ അഭിപ്രായം. നേതാക്കളോട് അതിനെപ്പറ്റി സംസാരിക്കുകയാണ്. അവർ സമ്മതിക്കുന്നില്ലായെങ്കിൽ സ്വയം പ്രഖ്യാപിത ഹർത്താലിലേക്ക്‌ യൂത്ത് കോൺഗ്രസിന് പോകേണ്ടിവരും.|സി ആർ മഹേഷ്
മഹേഷിൻറെ പോസ്റ്റിനു താഴെ ചില യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധമാണ് ഉള്ളത്.

കോൺഗ്രസ്സിന്റെ യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാർക്ക് ഒരു തുറന്നെഴുത്ത്..എന്ന തലക്കെട്ടിൽ
യൂത്ത് കോൺഗ്രസ്സ്ബ്ലോക്ക് സെക്രട്ടറിയായ അഖിൽ സെബാസ്റ്റ്യൻ ഇങ്ങനെ കുറിച്ചിരിക്കുന്നു.

|കോൺഗ്രസ്സ് പാർട്ടിയുടെ അടിവേരുകൾ യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു എന്നീ പ്രസ്ഥാനങ്ങളിൽ അടിസ്ഥിതമാണ്.. ഇന്നുള്ള പാർട്ടിയുടെ എല്ലാ തല വെളുത്ത നേതാക്കളും യുവജനപ്രസ്ഥാനത്തിലൂടെ തഴച്ചു വളർന്നു പാഴ് വൃക്ഷമായവരാണ്… കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ എല്ലാ വിധ സൗകര്യങ്ങളും അനുഭവിച്ച ഈ നേതാക്കൾക്ക്, നമ്മുടെ സോദരാ രായ രണ്ടു യുവാക്കളുടെ ജീവൻ കാപാലികരായ ചോരകുടിയൻമാർ കവർന്നിട്ടു കൂടി, നട്ടെല്ല് നിവർത്തി പ്രവർത്തകരെ സംരക്ഷിക്കുവാൻ കഴിയില്ലെങ്കിൽ എന്തിന് നാം നമ്മുടെ കുടുംബത്തെ ഈ പോഴൻമാരായ നേതാക്കൾക്കു വേണ്ടി അനാഥമാക്കെണം…
ഇതിനു നേതാക്കളിൽ നിന്നു ഉത്തരം കിട്ടും വരെ പ്രസ്ഥാനത്തിന്റെ എല്ലാ വിധ പരുപാടികളിലും നിസ്സഹരിക്കുക…പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംരക്ഷിക്കാൻ നേതാക്കൾ മുന്നിട്ടിറങ്ങുന്ന നിമിഷം വരെ നിസ്സഹരിക്കുക…|

ഏതിനായാലും ഹർത്താൽ അനാവശ്യം തന്നെ. കഴിവുകെട്ട നേതൃത്വം ഉള്ളപ്പോഴാണ് പ്രവർത്തകർ തെരുവിൽ കൊല്ലപ്പെടുന്നത്. നേതാക്കൾ പരസ്പരം അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നത് പാർട്ടിയെ കെട്ടിപ്പടുക്കാൻ അഹോരാത്രം പണിപ്പെടുന്ന സാധാരണ പ്രവർത്തകൻ്റെ വികാരങ്ങളും പ്രയത്നങ്ങളുമാണ്. മറ്റൊരു പ്രവർത്തകന്റെ കുറിപ്പ്.


കോഴിക്കോട് എം.കെ രാഘവൻ
സ്ഥാനാർത്ഥിയാകും.


കോഴിക്കോട്:ലോകസഭാതെരെഞ്ഞെടുപ്പിൽ കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും. എം.കെ രാഘവൻ എം.പി നയിക്കുന്ന ജനഹൃദയ യാത്ര ഫെബ്രുവരി 18ന് നരിക്കുനിയിൽ നിന്ന് ആരംഭിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.കെ.രാഘവൻ എം.പി മണ്ഡലത്തിൽ നടത്തുന്ന ജനഹൃദയ യാത്ര പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ജില്ലാ യുഡിഎഫ് നേതൃത്വം ഉറപ്പിച്ചിരി ക്കുകയാണ്.എം.കെ. രാഘവന് വൻ ഭൂരിപക്ഷത്തിൽ വിജയം സമ്മാനിക്കണമെന്ന് ജനമഹായാത്രയ്ക്കിടെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊടുവള്ളിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത് മൂന്നാം തവണയാണ് എം.കെ.രാഘവൻ കോഴിക്കോട് ജനവിധി തേടാൻ ഇറങ്ങുന്നത്. 2009ൽ സിപിഐഎമ്മിന്റെ മുഹമ്മദ് റിയാസിന് മുന്നിൽ കഷ്ടിച്ച് രക്ഷപെട്ട എം.കെ.രാഘവൻ 2014ൽ എ.വിജയരാഘവനെ 16,883 വോട്ടിന് പരാജയപ്പെടുത്തി. ഹാട്രിക് വിജയം ഉന്നമിട്ടാണ് എം.കെ രാഘവൻ ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്.


പി.കെഫിറോസിനെതിരെ
പൊലീസ് കേസെടുത്തുതിരുവനന്തപുരം: വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിനമ്മേൽ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെഫിറോസിനെതിരെ കോഴിക്കോട് വെള്ള പൊലീസ് കേസെടുത്തു .ഡി .ജി.പിയാണ് കോഴിക്കോട് കമ്മീഷണറോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാനഹാനി ഉണ്ടാക്കാനായി വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പിന്‍വാതില്‍ നിയമനം നടത്തിയതായാണ് ആരോപണം. ഇരുപത് പേജുള്ള കത്തില്‍ ഒരു ഭാഗം പി.കെ.ഫിറോസ് വ്യാജമായുണ്ടാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിച്ചുവെന്നാണ് എം.എല്‍.എയുടെ പരാതിയിൽ പറയുന്നത് .

ഭരണകക്ഷി എം.എല്‍.എ തന്നെ അഴിമതി നിയമനം ചൂണ്ടിക്കാട്ടിയെന്നായിരുന്നു ഫിറോസിന്റെ നിലപാട്. ഇതെ തുടര്‍ന്നാണ് ജയിംസ് മാത്യു അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.


കൊടി സുനി, ജയിലിൽ പുലി,
അഞ്ച് പേരുടെ സെല്ലില്‍ ഒറ്റക്ക് വാസം,മാസം 4000 രൂപ സര്‍ക്കാര്‍ ശമ്പളം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ കൊടി സുനിക്ക് ജയിലില്‍ ഗംഭീര സൗകര്യങ്ങൾ പ്രത്യേകമായി ഒരുക്കിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാനുഷിക പരിഗണന’ എന്ന പേരിലാണത്രെ ഇത്. സംസ്ഥാനത്തെ കൊടുംക്രിമിനലുകളില്‍ ഒരാളായ സുനി അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒറ്റയ്ക്കാണ് വാസം. അഞ്ച് പേരുണ്ടായാല്‍ സൗകര്യം കുറയുമെന്നതിനാലാണ് കൊടി സുനിക്ക് മാത്രമായി ഈ പ്രത്യേക പരിഗണന. പരോളിലിറങ്ങുമ്പോള്‍ ഏറ്റെടുക്കുന്ന ക്വട്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജയിലിനുള്ളില്‍ ചെയ്യാനുള്ള സംവിധാനങ്ങലും സുനിക്ക് മാത്രമായി നൽകിയിട്ടുണ്ട്. ക്വട്ടേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനായി സുനിക്ക് ഫോണ്‍ ഉപയോഗിക്കാം. സെല്ലിൻറെ ബാറ്ററിയുടെ ചാര്‍ജ് തീരുമ്പോള്‍ ചാര്‍ജ് ചെയ്ത ബാറ്ററി സുനിയുടെ സെല്ലിള്ളിൽ എത്തിച്ചുകൊടുക്കാനും ആളുണ്ട്..

തട്ടിക്കൊണ്ടുപോകൽ, ആളെകൊല്ലൽ, അടക്കമുള്ള ക്വട്ടേഷനുകള്‍ ജയിലില്‍ നിന്ന് എടുക്കുന്ന സുനിക്ക് ജയിലില്‍ നിന്ന് പ്രതിമാസം ശമ്പളം വേറെ. ജയിലിലെ പച്ചക്കറി തോട്ടത്തിലെ ജോലിക്കാരനാണെന്ന് കൊടി സുനി പേര് എഴുതിച്ചേർത്തിട്ടുണ്ട്. എന്നാല്‍ സുനി പണിക്കിറങ്ങാറില്ല. ഇറങ്ങണമെന്നു പറയാനും ആരുമില്ല. എന്നാൽ ദിവസവും 127 രൂപ എന്ന നിലയില്‍ മാസം കൃത്യമായി 4000 രൂപ കൊടി സുനിക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ട്.
കൊടി സുനിയുടെ ഭക്ഷണക്രമം തന്നെ വേറെ. കോഴി,പോത്ത്, മീന്‍ എന്നിവയുള്ള ദിവസം സുനിക്ക് മാത്രമായി ജയില്‍ പാചകപ്പുരയിൽ ഭക്ഷണം തയ്യാറാക്കും. ഇവ പാചകം ചെയ്ത് സുനിയുടെ സെല്ലില്‍ സമയാസമയം എത്തിക്കുമെന്നാണ് വിവരം.പരോളിലിറങ്ങിയ കൊടി സുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായതോടെയാണ് സുഖസൗകര്യങ്ങള്‍ വീണ്ടും പുറം ലോകത്ത് എത്തുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഒടുവിലത്തെ അറസ്റ്റ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെയായിരുന്നുഇത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ സുനിയെ കോടതി വിട്ടു കൊടുത്തിരിക്കുകയാണ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്
ഗര്‍ഭിണിയാക്കിയ കേസില്‍,
ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക്
20 വര്‍ഷം കഠിനതടവ്; കുട്ടിയുടെ
അച്ഛനും അമ്മയ്ക്കുമെതിരെ നടപടി


തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ്. മൂന്ന് ലക്ഷം രൂപ പിഴയും കോടതി ഒന്നാം പ്രതിക്ക് വിധിച്ചിട്ടുണ്ട്.കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിക്കും കോടതി നിര്‍ദേശിക്കുകയുണ്ടായി. കള്ളസാക്ഷി പറഞ്ഞതിനാണ് മാതാപിതാക്കള്‍ നടപടി നേരിടേണ്ടി വരിക.
വിവിധ വകുപ്പുകളിലായിട്ടാണ് 60 വര്‍ഷം തടവാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആറ് പ്രതികളെ വിട്ടയിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മൂന്നു വകുപ്പിലായി 20 വര്‍ഷം കഠിനതടവാണ് ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരി അനുഭവിക്കേണ്ടത്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിവിധിക്കുകയായിരുന്നു.. അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും അ​തി​നാ​ല്‍ ശി​ക്ഷ​യി​ല്‍ ഇ​ള​വു ​ന​ല്‍​ക​ണ​മെ​ന്നും റോ​ബി​ന്‍ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചിരുന്നു.വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറുകയായിരുന്നു. ശിക്ഷ അല്‍പ്പ സമയത്തിനകം പ്രസ്താവിക്കും.

ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. അതേസമയം കേസില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ അടക്കമുള്ളവരുടെ പേരിലുണ്ടായിരുന്ന കുറ്റം തെളിയിക്കാനായില്ല. തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഏഴുപേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചേരിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ കോടതി വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്യുകയുണ്ടായി.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌ട് 2015 പ്ര​കാ​രം പ്രാ​യം ​തെ​ളി​യി​ക്കാ​നു​ള്ള ജ​ന​ന​ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ലൈ​വ് ബ​ര്‍​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ്രോ​സി​ക്യു​ഷ​ന്‍ ഹാ​ജ​രാ​ക്കി. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ആയതിനാല്‍ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗെയിം വാദിച്ചത്.

കമ്പ്യൂട്ടര്‍ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17കാരി കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25മണിയോടെയാണ് പ്രസവിച്ചത്. അന്ന് വൈകിട്ട് തന്നെ കുഞ്ഞിനെ അതീവ രഹസ്യമായി വൈത്തിരിയിലെ എച്ച് ഐ എം ഫൗണ്ടിംഗ് ഹോമിലേക്ക് മാട്ടുകയുമുണ്ടായി.തദ്ദേശഭരണ സ്ഥാപനങ്ങളില്‍
നടന്ന ഉപതെരെഞ്ഞെടുപ്പില്‍
16 സീറ്റുകൾ എല്‍ഡിഎഫിന്
യുഡിഎഫിനു 13 സീറ്റ് ലഭിച്ചു.


കൊച്ചി> 12 ജില്ലയിലെ 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുൻ‌തൂക്കം. 16 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിനു 13 സീറ്റ് ലഭിച്ചു. ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് ഭരണം എല്‍ഡിഎഫ് പിടിചെടുക്കുമെന്നുറപ്പാവുകയാണ്.രണ്ടിടത്തും ഉപതെരെഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഭൂരിപക്ഷമ ലഭിച്ചിരിക്കുകയാണ്. കൊച്ചി നഗരസഭയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കാലങ്ങളായി യുഡിഎഫ് വിജയിച്ചുവരുന്ന സീറ്റ് ആണിത്.

ഒഞ്ചിയത്ത് ആര്‍എംപി സിറ്റിംഗ് വാര്‍ഡ് വിജയിച്ചു. എന്നാല്‍ യുഡിഎഫ് പിന്തുണയുണ്ടായിട്ടും വോട്ടും ഭൂരിപക്ഷവും കുറവാണ്. ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ ഇക്കുറി യുഡിഎഫ് വിമതന്‍ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് വാര്‍ഡുകള്‍ യുഡിഎഫിനു നഷ്ടമായി. അതില്‍ നാല് വാര്‍ഡ്‌ എല്‍ഡിഎഫും ഒരു വാര്‍ഡ്‌ വിമതനും വിജയിച്ചു. എല്‍ഡിഎഫ് വിജയിച്ച അഞ്ച് വാര്‍ഡുകളില്‍ ഇക്കുറി യുഡിഎഫ് വിജയിച്ചു.

എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകലാണ് ഉ ഡി എഫ് പിടിച്ചെടുത്തത്. വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും ഉ ഡി എഫിന്‌ സ്വന്തമാക്കാനായിട്ടുണ്ട്. 13 സീറ്റുകളിലാണ്‌ യുഡിഎഫ് ജയിച്ചത്. (കോൺഗ്രസ് -9, മുസ്ലിംലീഗ്- 3, കേരള കോൺഗ്രസ് എം- 1). മൊത്തം മൂന്ന് സിറ്റിംഗ് സീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്.
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം വാർഡ‍് സിപിഐയിൽ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി പി സദാശിവൻ കാണി 143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണവിലാസം വാർഡ് സിപിഐയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. എസ് സുകുമാരി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റോഫീസ് വാർഡ് കേരള കോൺഗ്രസ് എമ്മിന് അട്ടിമറി വിജയം. 17 വോട്ടുകൾക്കാണ് ഷിബു ചാക്കോ സിപിഐ സ്ഥാനാർത്ഥിയെ തോൽപിച്ചത്.എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി വാർഡ് സിപിഐയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. 13 വർഷമായി എൽഡിഎഫിന്റെ കൈവശമുള്ള സീറ്റാണിത്. ഇവിടെ കോൺഗ്രസിന്റെ ബിൻസി എൽദോസ് 14 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പത്മനാഭൻ 161 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫിലെ പുഷ്പ്പവല്ലിയെയാണ് പരാജയപ്പെടുത്തിയത്.

എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഷെല്‍ബി ആന്റണി (യുഡിഎഫ്), പി കെ ഗോകുലന്‍ (ബിജെപി-), ഫോജി ജോണ്‍ (എഎപി) എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാര്‍ഥികള്‍.58 വോട്ടാണ് ഭൂരിപക്ഷം.

ഒക്കൽ പഞ്ചായത്ത് 14–-ാം വാർഡില്‍ യുഡിഎഫിലെ സീനാ ബെന്നി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ ജയ ജോർജുംയും ബിജെപിയിലെ ശ്രീജ ബാലചന്ദ്രനുമാണ് മത്സരിച്ചത്.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് മേഴ്സി ജോർജ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും അഴിമതിയും തമ്മിൽ തല്ലും രൂക്ഷമായതിനെ തുടർന്നാണ് മേഴ്സി ജോർജ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവച്ചത്.


ഭീകരാക്രമണത്തിനെതിരെ
സോഷ്യൽ മീഡിയയിൽ
പ്രതിഷേധമിരമ്പി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കാശ്മീരിലെ ഭീകരാക്രമണത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്ത്യക്കാരുടെ പ്രതിഷേധമിരമ്പി. മലയാളികൾ ഉൾപ്പടെയുള്ളവർ ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രൂക്ഷമായ ഭാഷയിലാണ്പ്രതികരിച്ചത്.

ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണി നൽകി കൊണ്ടും പ്രതികരിച്ചവരുണ്ട് . സംഭവത്തിൽ ഒട്ടനവധി മലയാളികളും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്.


അവന്തിപുരയിൽ ഭീകറർ വെച്ച ബോംബ് പൊട്ടി : 13 ജവാൻമാർ കൊല്ലപ്പെട്ടു; 40 പേർക്ക് പരുക്ക്


പുൽവാമ: കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 13 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. 40 പേർക്ക് സംഭവത്തിൽ പരുക്കുണ്ട്. സിആർപിഎഫിന്റെ വാഹനം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വാഹനം അവന്തിപുരയിൽ വെച്ച് പൊട്ടി തെറിക്കുകയായിരുന്നു. 2500 ഓ​ളം സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​ ആ​ക്ര​മ​ണ​മു​ണ്ടായ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്.


പ്രായ പൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, മുൻ ഇമാമിനെതിരെ
ബലാത്സംഗക്കുറ്റം ചുമത്തി.


തിരുവനന്തപുരം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമിയുടെ പീഡന സംഭവം തുറന്നുപറഞ്ഞത്.
ഹൈക്കോടതിയിൽ ഇമാം മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയതിനു പിറകെയാണ് മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഒളിവിലാണ്. ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി, ഡി.അശോകൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നതാണ് ഖാസിമിക്കെതിരെ വിതുര പോലീസ് ചുമത്തിയിട്ടുള്ള കുറ്റം.


വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി,


കൊല്ലം: എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ് എൻ ഡി പി യോഗം വാര്‍ഷിക പൊതുയോഗം തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ അപേക്ഷ ജില്ലാ കോടതി വിസമ്മതിച്ചു. എന്നാൽ എസ് എൻ ഡി പി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ അപ്പീല്‍ പിന്നീട് പരിഗണിക്കും.

15ന് ചേർത്തല എസ് എൻ കോളേജിൽ നടത്താനിരുന്ന എസ് എൻ ഡി പി യോഗത്തിന്‍റെ 113 മത് വാർഷിക പൊതുയോഗവും ബൈലോ ഭേദഗതിയും ആയിരുന്നു കൊല്ലം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നത്. യോഗത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം സ്റ്റേ ചെയ്തത്.എസ് എൻ ഡി പി യോഗത്തിന്‍റെ ശാഖാ യോഗങ്ങളിൽ നിന്ന് നിയമാനുസൃതം പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ലെന്നും ബൈലോയ്ക്ക് വിരുദ്ധമായാണ് പ്രതിനിധികളെ നിശ്ചയിച്ചിരിക്കുന്നതും എന്നുമായിരുന്നു പരാതിക്കാർ കോടതിയിൽ ആരോപണം ഉന്നയിച്ചത്. പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കാൻ ബൈലോ ഭേദഗതിചെയ്യുന്നതായി, കൊല്ലം സ്വദേശികളായ കടകംപള്ളി മനോജ്, കെ എൻ രാജപ്പൻ എന്നിവരാണ് ഹർജി നൽകിയിരുന്നത്.


രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർട്ടി നടപടി,വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ഉണ്ടാവില്ല.


മൂന്നാർ: ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർട്ടി നടപടി. എംഎൽഎയെ ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റിയാണ് ശാസിച്ചത്.ഇതോടെ പാർട്ടിയുടെ ശാസനക്കും ശിക്ഷണ നടപടികൾക്കും വിധെയരായ രണ്ടു സി പി എം നേതാക്കൾക്കാണ് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ അയോഗ്യത ഉണ്ടാകുമെന്നുറപ്പാകുന്നത്. ഒന്ന് പാലക്കാടു നിന്നും ശശിക്കും രണ്ട് ഇടുക്കിയിൽ നിന്ന് എസ് രാജേന്ദ്രനും. രണ്ടു പേരും പാർട്ടിക്ക് സ്വന്തം താല്പര്യങ്ങളുടെ പേരിൽ കേട്ടപേര് വാങ്ങിക്കൊടുക്കുകയും,ജനസമമിതി നഷ്ടപ്പെടുത്തുകയും ചെയ്തു എന്നതാണ് വസ്തുത.
ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് , പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും രാജേന്ദ്രന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. എംഎൽഎയുടെ നടപടി അപക്വവും തെറ്റുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കുറ്റപ്പെടുത്തിയിരിക്കുകയാണ്.


പെരിയാറിൽ
മൃതദേഹം കണ്ടെത്തി.

The dead man’s body. Focus on hand


കൊച്ചി: ആലുവയിലെ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിൽ കൊലപ്പെടുത്തി കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് മൃതദേഹം ആദ്യം കാണുന്നത്.
മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി എത്തി ഇവിടെ അടിഞ്ഞതാണെന്ന് കരുതുന്നു. സ്ത്രീയുടെതാണെന്ന സംശയത്തിലാണ് പൊലീസ്.


കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്
സുഹൃത്തുക്കളെ നുണ പരിശോധനക്ക്
കോടതി അനുമതി നൽകി


കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേ യമാക്കാൻ കോടതി അനുമതി നൽകി. നടന്‍ ജാഫര്‍ ഇടുക്കി, സാബു, ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, വിപിന്‍, മുരുകന്‍എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതിയാണ് അനുവദിക്കുകയായിരുന്നു.നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സിബിഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ക്ക് കോടതിയും നോട്ടീസും നൽകി.പരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെ ഏഴുപേരും കോടതിയെ തുടർന്ന് അറിയിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിലെ സൂപ്രണ്ടാണ് നുണപരിശോധന നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.


കുഞ്ഞനന്തന് ചികിത്സയ്ക്കായി
പരോള്‍ ആവശ്യമില്ലെന്ന്
ഹൈക്കോടതി വ്യക്തമാക്കിയത്തിന്
പിറകെ കുഞ്ഞനന്തന്‍ നല്ല
തടവുകരാനാണെന്ന്
സർക്കാരിന്റെ സത്യവാങ്മൂലം.


കൊച്ചി: ടി പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്തിന് പിറകെ കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്ന് സർക്കാരിന്റെ സത്യവാങ്മൂലം. ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചായിരുന്നു.സർക്കാരിന്റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകാലോടെ യായിരുന്നു അഭിഭാഷകന്റെ വാദം. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു കോടതിയുടെ പ്രതികരണം.ചികിത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ പറഞ്ഞിരുന്നു.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ ഇമാം ഷെഫീഖ് അൽ
ഖാസിമിക്കെതിരെ പോസ്കോകേസ്


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ വിതുര പൊലീസ്പോസ്കോ പ്രകാരം കേസെടുത്തു. സംഭവത്തിൽ പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും പ്രശസ്ത മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്ത് നിന്നും ഷഫീഖ് അൽ ഖാസിമിയെ നേരത്തെ നീക്കിയിരുന്നു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ ആരോപണങ്ങള്‍ ബോധ്യപ്പെട്ടെതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് കമ്മിറ്റിയുടെ പിന്തുണയോടെ ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ മുസ്ലിം യുവാക്കളെ നേർവഴിക്ക് നടക്കാൻ ഉദ്ഘോഷിച്ചുവരുന്ന ഷഫീഖ് അൽ ഖാസിമി, ദിവസങ്ങൾക്ക് മുന്‍പ് സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു.


മന്ത്രവാദം ബാധ ഒഴിപ്പിക്കൽ
മന്ത്രവാദിക്ക് ജീവപര്യന്തം തടവ്

കൊല്ലം: മന്ത്രവാദം ബാധ ഒഴിപ്പിക്കൽ എന്നിവയുടെ പേരിൽ 27 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ മന്ത്രവാദിക്ക് ജീവപര്യന്തം തടവ്. മന്ത്രവാദി മാവേലിക്കര പാലമേല്‍ ആദിക്കാട്ട് കുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദീന്‍ എന്നുവിളിക്കുന്ന മുഹമ്മദ് സിറാജി (40) നെയാണ് കോടതി ജീവപര്യന്തം തടവിനും രണ്ടുലക്ഷം പിഴയും നല്‍കി ശിക്ഷിച്ചത്. കൊല്ലം അഡിഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജി എം.മനോജിന്റേതാണ് വിധി.

2014 ജൂലൈ 12 ന് രാത്രി, 14 വര്‍ഷങ്ങളായി മനോരോഗ ചികിത്സയിലായിരുന്ന തഴവാ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ മൈമൂനത്തിന്റെ മകള്‍ ഹസീന (27) യെ സിറാജുദ്ദിന്‍ വീട്ടിലെ ഹാള്‍മുറിയില്‍ തറയില്‍ കമഴ്ത്തി കിടത്തി അവരുടെ പ്രഷ്ഠഭാഗത്ത് ഇരുന്ന് തല ശക്തിയായി മുകളിലേക്ക് വലിച്ചുയര്‍ത്തി, നട്ടെല്ലൊടിച്ചും ആന്തരീക അവയവങ്ങള്‍ക്ക് മാരകമായി പരിക്കുക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു.
മന്ത്രവാദിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞ് അടക്കം മറ്റ് അഞ്ചുപ്രതികളെ കോടതി വിട്ടയച്ചിരുന്നു.. പ്രോസിക്യുഷന്‍ ഭാഗത്ത് നിന്നും വിസ്തരിച്ച 19 സാക്ഷികളില്‍ സംഭവം കണ്ട ഹസീനയുടെ ബന്ധുക്കളും അയല്‍വാസികളും കൂറുമാറി പ്രതിഭാഗം ചേരുകയും ഉണ്ടായി.
മരണപ്പെട്ട ഹസീനയുടെ മൃതുദേഹം രാത്രിയില്‍ ഓച്ചിറ പരബ്രഹ്മം ആശുപത്രിയില്‍ എത്തിക്കുമ്പോൾ പ്രതി സിറാജുദ്ദിന്‍ ഉണ്ടായിരുന്നതായി ആശുപത്രിയിലെ നഴ്‌സും അറ്റന്‍ഡറും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
35 രേഖകളും 40 തൊണ്ടിമുതലുകളും കോടതി തെളിവിനായി സ്വീകരിച്ചു.
സാധാരണ മരണമാണെന്ന് വരുത്തി കബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കരുനാഗപ്പളളി പോലീസ് ഇടപെട്ട് കേസ് എടുത്തത്. പോസ്റ്റുമാര്‍ട്ടം പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. . ഹസീനയുടെ ശരീരത്തില്‍ നിരന്തരമായ പീഡനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍ മൊഴിനല്‍കി. കരുനാഗപ്പളളി എസ്.ഐ ആയിരുന്ന വിദ്യാധരന്‍ ചാര്‍ജുചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ മനോജ് ഹാജരായി. പിഴ ഒടുക്കാത്ത പക്ഷം ആറുമാസം കൂടി പ്രതി അധിക തടവ് അനുഭവിക്കണം.


ഡൽഹിയിലെ ഹോട്ടലിൽ തീ പിടുത്തം
മലയാളി ഉൾപ്പടെ 17 പേര് മരിച്ചു


ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേർ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കൽ, പഴങ്ങനാട്ട് ജയശ്രീ കണ്ണൻ ( 53) ആണ്‌ മരിച്ചത്‌.
ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ്‌ ഡൽഹി കരോൾബാഗിലെ അർപിത് പാലസ്‌ എന്ന ഹോട്ടലിന്‌ തീ പിടിച്ചത്‌.
മൃതദേഹങ്ങൾ ഡൽഹി ലേഡി ഹാര്ഡിങ് ആശുപത്രിയിൽസൂക്ഷിച്ചിരിക്കുകയാണ്. രണ്ട്‌ മലയാളികൾക്കാണ്‌ പരിക്കേറ്റിട്ടുള്ളത്. ചേരാനെല്ലുരിൽനിന്നുള്ള നളിനിഅമ്മ, വിദ്യാസാഗർ എന്നിവർക്കാണ്‌ പരിക്കേറ്റതെന്ന്‌ സംശയിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ്‌ ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്‌. സംഘത്തിലെ 10 പേരും സുരക്ഷിതരാണ്‌.
ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പലരുടേയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയരാനുള്ള സാധ്യത ഉണ്ട്. തീപിടുത്തമുണ്ടായ ഉടനെ 20 അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്‌. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോൾ താമസക്കാര്‍ ഉറക്കമായിരുന്നു.


അരിയിൽ ഷുക്കൂർ വധം:
പി. ജയരാജനെയും ടി വി രാജേഷിനെയും
പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകി

കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും പ്രതിയാക്കി സിബിഐ തലശേരി
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തിയപ്പോൾ ടി വി രാജേഷിനെതിരെ ഗൂഢാലോചനാകുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20ന് കീഴറയില്‍വെച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജന്‍ യാത്രചെയ്ത കാറിന് നേരേ ആക്രമണമുണ്ടായതിന്റെ തുടര്‍ന്നാണ്ഷുക്കൂര്‍കൊല്ലപ്പെടുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ തളിപ്പറമ്പ് ആസ്​പത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശു​പത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തുകയും കൊല നടത്താന്‍ നിര്‍ദേശിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ പൊലീസ് പി ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു.ജയരാജനും രാജേഷും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സിബിഐ അന്വേഷണം ഹൈക്കോടതി താത്കാലികമായി തടയുക ഉണ്ടായി. ഇതിനെതിരേ സിബിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച്‌ സ്റ്റേ ഉത്തരവ് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് അന്വേഷണം പുനരാംരംഭിച്ചത്. സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലൂടെ നീതി ലഭിക്കില്ലെന്ന് കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയാണ് ഹൈക്കോടതിയെ സമീപിച്ചത്.


എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ
വനിതാ കമ്മീഷൻ കേസെടുത്തു.


തിരുവനന്തപുരം : സബ്കളക്ടറെ അപമാനിച്ച് സംസാരിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കിഅയക്കുകയും ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിഷേപിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെയാണ് വനിതാ കമ്മീഷൻ കേസ് എടുത്തത്.

അതേസമയം, മൂന്നാറില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത നിര്‍മാണം നടത്തിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യേണ്ടെന്നാണ് തീരുമാനമായത്.ദേവികുളം സബ് കലക്ടര്‍ രേണു രാജ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഹര്‍ജി നല്‍കുന്നുണ്ട്. കോടതിയലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നാണ് എ.ജി- സബ് കളക്ടർ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുള്ളത്.


തിരുവന്തപുരത്തും,തൃശൂരും
ഏറ്റവും ഒടുവിൽ ഇടുക്കിയിലും
പ്രബുദ്ധകേരളം കണ്ടത്.


തിരുവനന്തപുരം> സ്ത്രീ ശാക്തീകരണത്തിൻറെ പക്ഷത്തെന്ന് കൊട്ടിഘോഷിക്കുന്ന, ഭരണത്തിൻറെ ചുക്കാൻ പിടിക്കുന്ന സി പി എം ൻറെ തനിനിറമാണ് തിരുവന്തപുരത്തും,തൃശൂരും ഏറ്റവും ഒടുവിൽ ഇടുക്കിയിലും പ്രബുദ്ധകേരളം കണ്ടത്.

നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ സൃഷ്ടിച്ചവർ യഥാർത്ഥ നവോത്ഥാനത്തിനായി മനസ്സും ശരീരവും അർപ്പിച്ചിറങ്ങിയ അർപ്പണ ബോധമുള്ള വനിതാ ഉദ്യോഗസ്ഥരെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാത്രം കാർക്കിച്ച് തുപ്പുകകയായിരുന്നു.
എന്താണ് സി പി എൻറെ പ്രത്യേകിച്ച് ഇടത് പക്ഷത്തിന്റെ സ്ത്രീ ശാക്തീകരണ ചിന്ത, വനിതാ മതിലെന്തിനുവേണ്ടിയായിരുന്നു.വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ കൈയ്യിൽ കിട്ടിയ ഇരകൾ മാത്രമായിരുന്ന രഹ്ന ഫാത്തിമയും, കനക ദുർഗയും, ബിന്ദുവുമൊക്കെ മാത്രമാണോ കേരളത്തിലെ വനിതകൾ.
പാർട്ടി ഓഫീസിൽ ഒളിപ്പിച്ച് വെച്ചിരുന്ന പ്രതികൾക്കായി തിരച്ചിലിനെത്തിയ വനിതാ പോലീസ് ഓഫീസർ
ഡി സി പി ചൈത്ര തെരേസ്സ ജോണും, ദേവികുളംസബ് കളക്ടർ രേണു രാജുവും ടി വി അനുപമയ്ക്കും ഒക്കെ വനിതകളല്ലേ.
സ്വന്തം തൊഴിലിനോട് അവർ കാട്ടിയ അർപ്പണ ബോധത്തിന് എന്ത് വിലയാണ് ഭരിക്കുന്നവർ കാണുന്നത്.
പ്രതികളെ പിടിക്കാൻ ഏതു പോലീസ് ഉദ്യോഗസ്ഥനും ഏത് പാർട്ടി ഓഫീസിലും പോകാം. സി പി എം ഓഫീസിന് മാത്രമെന്താ കൊമ്പുണ്ടോ.ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിലായതുകൊണ്ട് പോകാൻ പാടില്ലെന്നുണ്ടോ. ഇതെന്താ വെള്ളരിക്ക പട്ടണമൊന്നും അല്ലല്ലോ.കേരളത്തിലെ ജനങ്ങൾ എല്ലാം സി പി എം കാരല്ല.ഇടതുപക്ഷക്കാരുമല്ല.
ദേവികുളം സബ് കളക്ടർ രേണുരാജിനെഅവിടെ ഇനി തുടരാൻ അനുവദിക്കില്ലെന്നതു നഗ്‌ന മായ സത്യമാണെന്നും അറിയാം. ടി വി അനുപമയുടെ കാര്യം കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല.രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ എന്ത് വേണ്ടാദീനവും കാട്ടുന്ന കാര്യത്തിൽ ഭരണ പക്ഷത്തുള്ളവർ ഒട്ടും പിന്നിലുമല്ല.
ചൈ ത്ര തെരേസയും, രേണുരാജും, അനുപമയുമൊക്കെ കേരളത്തിന്റെ അഭിമാനങ്ങളാണ്.ചൈത്രക്കു പുതിയൊരിരിപ്പിടം ഒരുക്കാൻ പാർട്ടി സമ്മർദ്ദങ്ങളുടെ പേരിൽ പണിയെടുക്കുമ്പോഴാണ് ,രേണുവിൻറെ പേര് കൂടി വീണു കിട്ടിയത്.കരുത്തും തന്റേടവുമുള്ള ഉദ്യോഗസ്ഥരെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി
തലങ്ങും വിലങ്ങും ഓടിച്ച് രാഷ്റ്റ്രീയക്കാരന്റെ അടുത്തല്ലിയായ പണിക്കാരാക്കി വെക്കാമെന്നു കരുതുന്നത്
തറ രാഷ്‌ട്രീയ കളിയാണ്.കേരളത്തിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്,കേൾക്കുന്നുണ്ട്.


ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍
ഉശിരൻ വാക്ക്പോര്.

വര്‍ക്കല:ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍
ഉശിരൻ വാക്ക്പോര്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ശ്രീ നാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉദ്ഘാടന വേദിയിലും തുടരുകയായിരുന്നു. പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് ആവര്‍ത്തിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേട്ടം സ്വന്തമാക്കാന്‍ ഗൂഡ ശ്രമങ്ങള്‍ നടന്നെന്നും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഗൂഡ നീക്കങ്ങള്‍ മഠത്തിന്റെ രീതിയല്ലെന്ന് സ്വാമി ശാരദാനന്ദ അതിന് മറുപടി നൽകി. കടകംപള്ളിക്കു ശേക്ഷം പ്രസംഗിച്ച എ.സമ്പത്ത് എം.പി കേന്ദ്ര സര്‍ക്കാരിനെതിരെ പിന്നീട് വിമര്‍ശനശരങ്ങൾ തൊടുത്തു. പദ്ധതി ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.
എന്നാല്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് ശിവഗിരി മഠത്തിന് കൂടുതല്‍ പരിഗണന ലഭിച്ചെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ കുറിക്കുവെച്ചുള്ള മറുപടിസംസ്ഥാന പ്രതിനിധികളായെത്തിയവരെ നിശ്ശബ്ദരാക്കി.
കെ.ടി.ഡി സി യെ ഒഴിവാക്കി ഐ.ടി.ഡി.സി ക്കാണ് പദ്ധതി നിര്‍വഹണ ചുമതല നൽകിയിരിക്കുന്നത്. തുഷാര്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കണമെന്ന് വേദിയില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെടുകയും ഉണ്ടായി. വേദിയില്‍ വിളക്കിലെ എല്ലാ തിരികളും ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി എഉദ്ഘാടനം ചെയ്തത് ചടങ്ങിൽ കടകംപള്ളിയെയും, സമ്പത്ത് എം പി ഉൾപ്പടെ ഉള്ളവരെയും ചൊടി പ്പിക്കാതിരുന്നില്ല.


സബ്കളക്ടര്‍ രേണുരാജിനെ
എസ് രാജേന്ദ്രന്‍ എം.എല്‍.എ
ആക്ഷേപിച്ച സംഭവം ചൂടുപിടിക്കുന്നു.


തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍.എ പരസ്യമായി ആക്ഷേപിച്ച സംഭവം ചൂടുപിടിക്കുകയാണ്. എം.എല്‍.എയ്‌ക്കെതിരെ സബ്കളക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറേയും നേരിട്ട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചിരുന്നു.
വീഡിയോദൃശ്യങ്ങള്‍ അടക്കം തിങ്കളാഴ്ച നേരിട്ട് പരാതി നല്‍കുമെന്നും സബ്കളക്ടര്‍ പറഞ്ഞിട്ടുണ്ട്. സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തിന് മുന്നിലാണ് എല്‍.എല്‍.എ സബ്കളക്ടറെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തത്.

ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയാണുണ്ടായത്. ഇതിനിടെ എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ പരിഹാസം ചൊരിയുകയും കുറ്റപ്പെടുത്തുകയുമായിരുന്നു.ഒരു പ്രദേശക ചാനല്‍ ഇത് പകര്‍ത്തി സംപ്രേക്ഷണം ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെ സി.പി.ഐ ജില്ലാനേതൃത്വം കൂടി രംഗത്തെത്തിയതോടെ സംഭവം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ വന്ന എം.എല്‍.എയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു.
‘അവള്‍ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ എന്‍.ഒ.സി. വാങ്ങിച്ചിട്ടാണോ നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍പറ്റുമോ അവള്‍ ബുദ്ധിയില്ലാത്തവള്‍. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പൊലീസിനെയും ഇവളെയും ചേര്‍ത്ത് പ്രൈവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്ന് പറഞ്ഞാല്‍. ‘ അതേസമയം തന്നെ സബ്കളക്ടര്‍ അധിക്ഷേപിച്ചെന്ന ആരോപണവുമായി എം.എല്‍.എ രംഗത്തുവന്നു.. എന്നാല്‍ ഈ ആരോപണം രേണു രാജ് ഉടനടി നിഷേധിച്ചു.


കേരളത്തിലും സിപിഎമ്മുമായി
സഹകരിക്കാം,മുല്ലപ്പള്ളി


മലപ്പുറം: കേരളത്തിലും സിപിഎമ്മുയി സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമം അവമാസാനിപ്പിക്കുകയും ആയുധം താഴെവെക്കുകയും ചെയ്താൽ സിപിഎമ്മുമായി ചർച്ചക്ക് തയ്യാറാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അക്രമം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സിപിഎം ആണ്. ദേശീയ തലത്തിലുള്ള സഹകരണത്തിന് സമാനമായി കേരളത്തിൽ സഹകരിക്കാൻ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തയ്യാറാകുന്നില്ല. ബിജെപിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ബോധമുള്ള മുസ്ലീം ലീഗ് മൂന്നാം സീറ്റിന് വാശിപിടിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


ശാരദാ തട്ടിപ്പ്,തെളിവിനായി;
രാജീവ് കുമാറിനെ
രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അപ്രത്യക്ഷമായ നിര്‍ണായകെ തെളിവ് കണ്ടാത്താനായി കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്.രാജീവ് കുമാറിനെ ഇന്നലെ ഷില്ലോംഗിലെ സിബിഐ ഓഫീസില്‍ 8 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇന്ന് 11 മണിമുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

സമൂഹത്തിലെ ഉന്നതര്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നതിന് സിസി ടിവി ദൃശ്യങ്ങൾ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായ തെളിവുകള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല. കേസില്‍ ഉന്നതര്‍ ഇടപെട്ടന്നതിനുള്ള തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കപ്പെട്ടെന്ന പ്രഥമിക നിഗമനത്തിലാണ് സിബിഐ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ചിട്ടി തട്ടിപ്പ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കേസിലെ നിര്‍ണായക തെളിവുകളായ ലാപ്‌ടോപ്പ്, അഞ്ച് മൊബൈല്‍ ഫോണുകള്‍, ചിട്ടി കമ്പനി പ്രമോട്ടര്‍ സുദീപ് സെന്നിന്റെ ഡയറി എന്നിവ കസ്റ്റഡിയില്‍ എടുത്തിരുന്നതാണ്. ഇത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്തുവരുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ട് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂലില്‍ നിന്നും പുറത്തായ കുനാല്‍ ഘോഷ് എം.പിയെയും സിബിഐ ചോദ്യം ചെയ്യുമെന്നാണ് വിവരം.


ജപ്തി ഭീഷണിയിൽ
ഇടുക്കിയില്‍ വീണ്ടും
കർഷകന്റെ ആത്മഹത്യ


ഇടുക്കി: വായ്പ തിരിച്ചടയ്ക്കാനാകാതെ ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ പ്രളയബാധിത മേഖലയായ ഇടുക്കിയില്‍ വീണ്ടും കർഷകന്റെ ആത്മഹത്യ. അടിമലി ആനവിരട്ടിയില്‍ കോക്കാലില്‍ രാജു(62) ആണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഇതോടെ ജനുവരി രണ്ടിനു ശേഷം ജില്ലയില്‍ കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. കീരിത്തോട് സ്വദേശി ദിവാകരന്‍, തോപ്രാംകുടി സ്വദേശി സന്തോഷ്, പെരിഞ്ചാംകുട്ടി സഹദേവന്‍ എന്നിവരാണ് ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഇതിനു മുൻപ് ആത്മഹത്യ ചെയ്തത്. മണിയാറന്‍കുടി സ്വദേശി ടോമി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സസയിലാണ്.

കൊക്കോ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് രാജുവിൻറെ മൃതുദേഹം കണ്ടെത്തിയത്. ബാങ്കില്‍ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിൽ, ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് അടിമാലിയിലെ പൊതുമേഖലാ ബാങ്കില്‍ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. സ്ഥലംവിറ്റ് കടം വീട്ടാന്‍ രാജു ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ അതും നടന്നില്ല.

പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള മേഖലകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 31നാണ് പ്രളയമേഖലകളിലെ കാര്‍ഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരില്‍ നിന്നും വായ്പ തിരിച്ചു പിടിക്കാന്‍ സര്‍ഫാസി നിയമം പ്രയോഗിക്കേണ്ടെന്ന് ബാങ്കേഴ്‌സ് സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തികൊണ്ടാണ് വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകളിൽ നിന്ന് നീക്കം നടന്നത്. നിരവധി കര്‍ഷകരാണ് ഇടുക്കിയിൽ ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ കഴിയുന്നത്.


കന്യാസ്ത്രീകൾക്കു നേരെ
നിഴൽ യുദ്ധം തുടരുകയാണ്


കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾക്കു നേരെ യുള്ള നിഴൽ യുദ്ധം തുടരുകയാണ്.മാനസികമായും, അതുവഴി ശാരീരികമായും പരാതിക്കാരായവരെ
കന്യാസ്ത്രീകളെന്ന പരിഗണന പോലും നൽകാതെ പാഠം പഠിപ്പിക്കുമെന്ന നിലപാടുമായി ജലന്ധർ രൂപത മുന്നോട്ടുപോവുകയാണ്.
കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിക്കൊണ്ട് രൂപത അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് വന്നതിനു പിറകേ കന്യാസ്ത്രീ വിരുദ്ധ നിലപാടുമായി രൂപതാ പി.ആര്‍.ഒ രംഗത്തെത്തികൊണ്ടാണ് ഒടുവിലത്തെ നാടകം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പി.ആര്‍.ഒ പീറ്റര്‍ കാവുംപുറത്തിൻറെ പത്രക്കുറിപ്പായിരുന്നു അത്. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപതാ അധ്യക്ഷന്‍ ഇടപെടാറില്ലെന്നും ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് മദര്‍ ജനാറൽ ആണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീകളെ സ്ഥലംമാറ്റുകയല്ല അവരെ മഠങ്ങളിലേക്ക് തിരികെ ക്ഷണിക്കുകയാണ് ചെയ്തതെന്നും പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്തര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തിയിരുന്നു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയ്ക്കിടെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നാടകീയമായ ഇ-മെയില്‍ സന്ദേശമെത്തുന്നത്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍
കേരളത്തിലെ കോണ്‍ഗ്രസ്
എം.എല്‍.എമാര്‍ക്കു സീറ്റ് ഇല്ല


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു സീറ്റ് ഉണ്ടാവില്ല. അവർ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ 18ന് ആരംഭിക്കും. ഫെബ്രുവരി 25നകം അന്തിമ സ്ഥാനാര്‍ഥി പട്ടിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പി.സി.സികളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

സിറ്റിംഗ് സീറ്റുകളില്‍ നിലവിലുള്ള എം.പിമാര്‍ക്കാണ് സ്ഥാനാര്‍തി പട്ടികയില്‍ മുന്‍ഗണന നൽകുക. ഒരേ കുടുംബത്തില്‍ നിന്നും ഒന്നിലധികം പേർക്ക് അവസരം നൽകില്ല. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനമഹായാത്ര വിജയമാണെന്നാണ് വിലയിരുത്തൽ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കമുണ്ടാകുമെന്നാണ് രമേശ് രാഹുലിനെ അറിയിച്ചിട്ടുള്ളത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.


സൗദിയിൽ
വാഹനാപകടത്തില്‍
മൂന്ന് മലയാളികള്‍ മരിച്ചു.


ദമാം: സൗദി അറേബ്യയിലെ അല്‍ഹസയില്‍ പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. എക്‌സല്‍ എന്‍ജിനീയറിംഗ് കമ്പനിയിലെ ജീവനക്കാരാണ് ഇവർ.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫിറോസ്ഖാൻറെ സുഹൃത്ത് നാസറിന്റേതായിരുന്നു വാഹനം. മൃതദേഹങ്ങള്‍ അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.


ജനനം നല്‍കാന്‍ മാതാപിതാക്കൾ
സമ്മതം വാങ്ങിയില്ലെന്നാരോപിച്ച്
യുവാവ് നിയമ നടപടിക്ക്.


മുംബൈ: ജനനം നല്‍കാന്‍ മാതാപിതാക്കൾ സമ്മതം വാങ്ങിയില്ലെന്നാരോപിച്ച് യുവാവ് മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടിക്ക്. മുംബൈ സ്വദേശിയായ റാഹേല്‍ സാമുവല്‍ എന്ന ഇറുപത്തേഴുകാരനാണ്, തന്നെ ഭൂമിയിലെ വിഷമങ്ങള്‍ക്കും ഭാരങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്നതിനായി ജനിപ്പിച്ചത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റാഹേലിൻറെ മാതാപിതാക്കള്‍ ഇരുവരും അഭിഭാഷകരാണ്. ജനനത്തെ ചോദ്യം ചെയ്ത് തങ്ങള്‍ക്കെതിരെ ഹരജി നല്‍കാനുള്ള മകൻറെ തീരുമാനത്തെ പ്രശംസിക്കുന്ന അവർ ജനനത്തിന് അനുവാദം ചോദിക്കാതിരുന്നത് തെറ്റാണെന്ന് അംഗീകരിക്കുകായും ചെയ്യുന്നു.

മനുഷ്യ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണെന്നും അനുകമ്പയുടെ പേരില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്ന “ആന്‍റിനാറ്റലിസ’ത്തില്‍ വിശ്വസിക്കുന്നയാളാണ് റാഹേല്‍. മാതാപിതാക്കളെ താന്‍ സ്നേഹിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണവര്‍ വേദനയും വിഷാദവും അനുഭവിക്കുന്നതിനായി തന്നെ ജനിപ്പിച്ചത്. ഈ ലോകത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിയുന്നില്ല. തന്നെ ജനിപ്പിച്ചത് മാതാപിതാക്കളുടെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണെന്നും റാഹേല്‍ പറയുന്നു.


ഹിമാലയന്‍ മേഖലയിലെ
മഞ്ഞുപാളികള്‍ പൂര്‍ണമായും
അലിഞ്ഞുതീരുമെന്ന്


ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും ഹിമാലയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും അലിഞ്ഞില്ലാതായേക്കുമെന്ന് പുതിയ പഠനങ്ങള്‍. മധ്യ ഏഷ്യയേയും ദക്ഷിണേഷ്യയേയും വേര്‍തിരിക്കുന്ന ഹിന്ദുകുഷ് പര്‍വതനിരകളുടെ ആകെ അവസ്ഥും ഇതു തന്നെയായിരിക്കുമെന്നാണ് പ്രവചനം.

ഇന്ത്യ, ചൈന, മ്യാന്‍മര്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍. ബംഗ്ളാദേശ്, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെയായിരിക്കും കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കുക. ഈ മേഖലയിലെ മഞ്ഞുപാളികളില്‍ നിന്നുള്ള വെള്ളം പത്തു പ്രധാന നദികളിലേക്കാണ് എത്തുന്നത്. ഈ വെള്ളം 1.9 ബില്യണ്‍ ജനങ്ങളാണ് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

1970 മുതല്‍ പ്രദേശത്തെ മഞ്ഞുപാളികള്‍ നേര്‍ത്തു തുടങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റഗ്രേറ്റഡ് മൗണ്ടന്‍ ഡവലപ്മെന്‍റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഫിലിപ്പസ് വെസ്ററര്‍ ആണ് പഠനം നടത്തിയത്.


കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം
പ്രതിഷേധം ശക്തമായി


കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് കുറവിലങ്ങാട്ടെ സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നും സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തമായി. സേവ് ഔർ സിസ്റ്റേഴ്സ് (എസ് ഒ എസ്) സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് ഐക്യദാർഢ്യ സമ്മേളനവും കൺവെൻഷനും നടക്കും. കോട്ടയം എസ് ഒ എസ് ഐക്യദാർഢ്യസമിതി എറണാകുളം എസ് ഒ എസുമായി ചേർന്നാണ് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണി മുതൽ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

കുറവിലങ്ങാട്ടെ സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നും പരാതിക്കാരിയെയും സാക്ഷികളെയും സ്ഥലം മാറ്റുന്നതിനായി സഭ നടത്തുന്ന എല്ലാ നടപടികളും ഉടൻ റദ്ദു ചെയ്യുക, ആരോപണവിധേയനായ വ്യക്തിയുടെ ബിഷപ്പ് സ്ഥാനം കത്തോലിക്ക സഭ അടിയന്തിരമായി റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകാത്ത പക്ഷം എസ് ഒ എസ് സംസ്ഥാന വ്യാപകമായി പുതിയ സമരമുഖങ്ങൾ തുറക്കുമെന്നും എസ് ഒ എസിൻറെ വാർത്താക്കുറിപ്പിൽ പറയുന്നു. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ഒപ്പം നിൽക്കുമെന്നും കേസിന്‍റെ അവസാനം വരെ പോരാട്ടം തുടരുമെന്നും എസ് ഒ എസ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


മൂന്നാം സീറ്റ്, ലീഗിന്
ചോദിക്കാനും വയ്യാ,
ചോദിക്കാതിരിക്കാനും വയ്യാ,


കോഴിക്കോട്: മൂന്നാം സീറ്റ് എന്ന ആവശ്യം ചോദിക്കാനും വയ്യാ, ചോദിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണ് ലീഗ്.മൂന്നാം സീറ്റ് യു.ഡി.എഫില്‍ ഉന്നയിക്കണോ വേണ്ടയോ എന്നതിൽ മുസ്ലിം ലീഗ് നേതാക്കളില്‍തന്നെ ആശയക്കുഴപ്പമാണെന്നതാണ് സത്യം. അണികളിലെ വികാരം സമ്മര്‍ദമായപ്പോൾ മൂന്നാം സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനോട് കോണ്‍ഗ്രസ് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട്ടെത്തി നിലപാട് വ്യക്തമാക്കിയതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ്സിനെ ബുദ്ധിമുട്ടിലാക്കി മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന അഭിപ്രായവും ലീഗിലുണ്ട്. മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിറകോട്ടുപോയാല്‍ അണികള്‍ എങ്ങനെ പ്രതികരിക്കും എന്നതിലുള്ള ആശങ്ക ഒരുവശത്തും, സീറ്റ് ചോദിച്ച് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ഉണ്ടാകാവുന്ന തിരിച്ചടി മറുവശത്തും ലീഗിനെ കുഴക്കുകയാണ് . ഗുണ ദോഷങ്ങള്‍ പരിശോധിച്ചുമാത്രമേ സീറ്റ് വിഷയത്തില്‍ നിലപാടെടുക്കൂവെന്നാണ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞിട്ടുള്ളത്. മൂന്നാം സീറ്റ് ആവശ്യം മുന്നില്‍വെച്ച് വരുന്ന രാജ്യസഭാ സീറ്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടതല്‍ സീറ്റോ വാങ്ങിയെടുക്കുകയാണ് നേതൃത്വത്തിന് മുന്നിലുള്ള ഏക പോംവഴി.


തുഷാര്‍ വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പില്‍
മത്സരിക്കേണ്ടെന്ന്
വെള്ളാപ്പള്ളി


കൊല്ലം =ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനത്തിന് പിന്നിൽ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സ്വീകരിച്ച നിലപാടുകൾ മൂലമുണ്ടായിരിക്കുന്ന ആശങ്കമാത്രമാണെന്ന് വ്യക്തം.
കേരളത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് എട്ടു സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്. നാലു സീറ്റ് വരെ നല്‍കുന്നതിന് ബിജെപിയില്‍ ധാരണയായിരുന്നു. അതിൽ ഒരു സീറ്റിൽ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മൽസരിക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്.അതേസമയം എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.
ശബരിമലയുടെ വെളിച്ചത്തിൽ സ്വന്തം തട്ടകത്തിൽ തുഷാറിന്‌ സീറ്റ്‌ നൽകി മുട്ട്‌ കുത്തിക്കുമോ എന്നും
വെള്ളാപ്പള്ളിയുടെ കേന്ദ്രങ്ങൾ ഭയക്കുന്നുണ്ട്.

ബിജെപിയുമായി ശബരിമല വിഷയത്തിൽ അകന്നും ഇടതുപക്ഷവുമായി ചേര്‍ന്നുമുള്ള വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടുകൾ എസ് എൻ ഡി പിയിലെ തന്നെ ബി ജെ പി അനുഭാവികളെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ബിഡിജെഎസ് രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച വെള്ളാപ്പള്ളി നടേശന്‍ ശബരിമല വിഷയത്തില്‍ ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ‘അയ്യപ്പ ഭക്ത സംഗമ’ത്തില്‍ പങ്കെടുക്കാതിരുന്നതാണ് ഏറെ ചർച്ചാവിഷയമായത്. എന്നാൽ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ വെള്ളാപ്പള്ളി പങ്കെടുത്തു.കോടികളുടെ മൈക്രോ ഫിനാൻസ് സ്കാമുമായി ബന്ധപ്പെട്ട്
എൽ ഡി എഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകാതിരിക്കാനാണ് ശബരിമല വിഷയത്തിൽ
വെള്ളാപ്പള്ളി സർക്കാർ അനുകൂല നിലപാട് എടുത്തത്.


ഭിന്നശേഷീസൗഹൃദകേരളം ലക്ഷ്യമെന്ന്
മന്ത്രി കെ.കെ.ശൈലജടീച്ചർ


തിരുവനന്തപുരം= ഭിന്നശേഷീസൗഹൃദകേരളമാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, സാമൂഹികനീതി മന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. ഭിന്നശേഷിക്കാർക്കായി ഏറ്റവും നല്ല പ്രവർത്തനമാണ് സംസ്ഥാന വികലാംഗക്ഷേമകോർപ്പറേഷൻ കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാഴ്ചപരിമിതിയുള്ള ആയിരം പേർക്ക് സ്മാർട്ട്‌ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാർക്കായുള്ള സഹായകോപകരണങ്ങൾ വിതരണം ചെയ്യുന്ന ഷോറൂം വികലാംഗക്ഷേമ കോർപ്പറേഷൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അനുയാത്രപദ്ധതിയുടെ കീഴിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അംഗപരിമിതർക്കായുള്ള ശുഭയാത്രപദ്ധതിയിൽ 267 മോട്ടോറൈസ്ഡ് സ്‌കൂട്ടറുകൾ വിതരണം ചെയ്തു. 851 സ്‌കൂട്ടറുകൾകൂടി വിതരണം ചെയ്യും. വായിക്കാനും യാത്രാവേളകളിൽ വഴി കണ്ടുപിടിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകളുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്ന കാഴ്ച ഭിന്നശേഷിക്കാർക്കായുള്ള ഏറ്റവും പ്രധാനമായ പദ്ധതികളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു. സാമൂഹികനീണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നത്. സാമൂഹികനീതിവകുപ്പ് , സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക് മുഖ്യാതിഥി ആയി. കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗങ്ങളായ ഗിരീഷ് കീർത്തി, സജൻ കെ.ജി, കേരള ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡ് ജനറൽ സെക്രട്ടറി ആർ.ശശിധരൻപിള്ള, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം കേരള പ്രോഗ്രാം മാനേജ്‌മെന്റ് കൺസൾട്ടന്റ് ഗായത്രി ചന്ദ്രചൂഡൻ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി സ്വാഗതവും ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡ് സെക്രട്ടറി സി.സജീവൻ നന്ദിയും പറഞ്ഞു.

55 മാസ്റ്റർ ട്രെയിനർമാർക്കാ, രകേള ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡ് എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.


എൻഎസ്എസിന്റെ നിലപാടുകളെ
വിമർശിക്കാനോ എൻഎസ്എസിനെ
രാഷ്ട്രീയം പഠിപ്പിക്കാനോ
കോടിയേരിക്കു അവകാശമില്ല.


ചങ്ങനാശ്ശേരി: എൻഎസ്എസിനെതിരെ വാളോങ്ങാനോ എൻഎസ്എസിന്റെ നിലപാടുകളെ വിമർശിക്കാനോ എൻഎസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാനോ കോടിയേരി ബാലകൃഷ്ണനോ ബാലകൃഷ്ണന്റെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവും ഇല്ലെന്നുള്ള കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ. എൻഎസ്എസ്ആരുമായും നിഴൽ യുദ്ധത്തിനില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെട്ടിട്ടില്ല. നിരീശ്വരവാദികളായിട്ടുള്ള ആക്ടിവിസ്റ്റുകളെ വമ്പിച്ച പൊലീസ് സന്നാഹത്തോടെ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടുപോയപ്പോൾ, വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി ‘ഇതൊന്നു നിർത്തിവയ്ക്കുന്ന പക്ഷം ഞാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാം’ എന്നുവരെ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതാണ്. അതുകഴിഞ്ഞ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് അവരുടെ തീരുമാനവുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കാൻ എൻഎസ്എസ് തീരുമാനമെടുക്കേണ്ടിവന്നത്. അതിൽ എൻഎസ്എസ് രാഷ്ട്രീയം കണ്ടില്ലെന്നും സുകുമാരൻ നായർ പറയുന്നു.

ശബരിമല വിഷയത്തിൽ ആരെയും ഭയപ്പെടുത്താൻ എൻഎസ്എസിന് ഉദ്ദേശമില്ല, ആരുമായും നിഴൽയുദ്ധത്തിനുമില്ല. സിപിഎമ്മിന്റെയല്ല. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടുമില്ല. ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനോട് ആരംഭം മുതൽ സൗഹൃദനിലപാടേ എൻ‌എസ്എസ് സ്വീകരിച്ചിട്ടുള്ളൂ. അനാവശ്യമായി ഏതെങ്കിലും വിഷയങ്ങളിൽ എൻഎസ്എസ് വിലപേശൽ നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.


ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ ഒളിവിലായിരുന്ന
ഒ.എം ജോര്‍ജ് കീഴടങ്ങി.


കൽപ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവും വയനാട് ഡിസിസി അംഗവുമായ ഒ.എം ജോര്‍ജ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയ്ക്ക് മുന്നില്‍ കീഴടങ്ങി. പീഡനവിവരം പുറത്തായതിനു പിന്നാലെ ജോര്‍ജ് ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി കര്‍ണാടകത്തില്‍ തെരച്ചില്‍ ശക്തമാക്കിയതിനിടയിലാണ് മകനൊപ്പം ഡിവൈ.എസ്.പി ഓഫീസിലെത്തി ജോര്‍ജ് കീഴടങ്ങിയത്.

പീഡനം വാര്‍ത്തയായതോടെ ഇയാളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ അറിയിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ മകളെയാണ് ഒന്നര വര്‍ഷത്തോളംജോർജ് പീഡിപ്പിച്ചത്. ജോര്‍ജിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ പോകാതായി. പെണ്‍കുട്ടിക്ക് വിലയേറിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണും മറ്റും വാങ്ങി നല്‍കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ജോര്‍ജിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


മമതയ്ക്ക് കനത്ത തിരിച്ചടി,
സിബിഐക്ക്‌ മുന്നിൽ
കമമീഷണർ ഹാജരാകണം.

ന്യൂഡൽഹി: മമതയ്ക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് കൽക്കത്ത സംഭവത്തിൽ കോടതിയലക്ഷ്യത്തിന് കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിജിപിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ സിബിഐ അന്വേഷണവുമായി സഹകരിക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. സിബിഐക്ക് മുന്നിൽ കമമീഷണർ ഹാജരാകണം.

അതേസമയം സുപ്രീംകോടതി വിധി ധാർമികതയുടെ വിജയമെന്നാണ് മമത ബാനർജി പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കില്ലെന്ന് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞിട്ടില്ല.
മോദിയും അമിത് ഷായും ചേർന്ന് ജനാധിപത്യത്തെ തകർക്കുകയാണ്. രാജ്യത്തിന്റെ ബിഗ് ബോസ് ആണെന്ന് മോദി ധരിക്കരുത്. ജനാധിപത്യമാണ് ബിഗ് ബോസ്. മമത പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പിൽ പ്രമുഖ തൃണമൂൽ നേതാക്കൾ ആണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐക്ക് സംസ്ഥാന പൊലീസ് നൽകിയ തെളിവുകളിൽ ചിലത് കെട്ടിച്ചമച്ചവയാണ്. എല്ലാ തെളിവുകളും രാജീവ് കുമാർ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘം നൽകിയില്ല. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.


യുഡിഎഫിനും കോണ്‍ഗ്രസിനും
രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ്
നല്‍കാന്‍ ബിജെപി വളര്‍ന്നിട്ടില്ല.
എ കെ ആന്റണി.


കാസര്‍കോട്: ഇന്ത്യ കാണാന്‍ പോകുന്ന രണ്ടാം കുരുക്ഷേത്രയുദ്ധമാണ് 2019 ലെ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട്നാ ജില്ലയിലെ യന്മാര്‍മൂലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നും ജാതിയമായി ഭിന്നിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ഷോക്ക്ട്രീറ്റ്‌മെന്റാവും തെരഞ്ഞെടുപ്പുഫലമെന്നും എ കെ ആന്റണി പറഞ്ഞു.

യുഡിഎഫിനും കോണ്‍ഗ്രസിനും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബിജെപി വളര്‍ന്നിട്ടില്ല. മോദി ഭരണത്തില്‍ കര്‍ഷകര്‍, ചെറുപ്പക്കാര്‍ തുടങ്ങി എല്ലാവരും ദുരിതത്തിലാണ്. കര്‍ഷകരുടെ ആത്മഹത്യ സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദി ഭരണത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ബി ജെ പിയെ പരാജയപ്പെടുത്താനും ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തില്‍ മാത്രമുള്ള സി പി എമ്മിന് കഴിയില്ല. അതിന് കഴിവുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാല്‍ കോണ്‍ഗ്രസിനെ കേരളത്തിലും രാജ്യത്തും വിജയിപ്പിച്ച് അധികാരത്തില്‍ കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. എ കെ ആന്റണി പറഞ്ഞു. രാജ്യം നിലനില്‍ക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്‌.
ഫാസിസ്റ്റ് ശക്തികളെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയുകയുള്ളൂവെന്നും ജാഥാ ക്യാപ്റ്റന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചരിത്രത്തിൽ പരാജിത ഭരണാധികരികള്‍ അക്രമവും കലാപവും സൃഷ്ടിക്കുമെന്നാണ് നാം കണ്ടിട്ടുള്ളത്. മോദിയും പിണറായി വിജയനും നാട്ടില്‍ നടപ്പാക്കുന്നത് അതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചു.ലണ്ടൻ: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചു. മല്ല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച രേഖകൾ പരിശോധിച്ച് അനുമതി നൽകിയത്. എന്നാൽ ഇതിനെതിരെ മല്യക്ക് മേൽക്കോടതിയെ സമീപിക്കാൻ അവസരമുണ്ട്. 14 ദിവസത്തിനകമാണ് ഇതിനായി അപ്പീൽ നൽകേണ്ടത്.

2016 മാർച്ച് 16നാണ് വിജയ് മല്യ ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്ക് കടന്നത്. കിങ്ഫിഷർ എയർലൈൻസിനുവേണ്ടി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്.
തന്‍റെ 13000 കോടിയോളം വരുന്ന ആസ്തി പിടിച്ചെടുത്തെന്നും പിന്നങ്ങനെ 9000 കോടി വെട്ടിച്ചു കടന്നു കളഞ്ഞുവെന്ന് പറയാനാകുമെന്നും മല്യ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മല്യയെ ഇന്ത്യയ്ക്കുവിട്ടു നൽകാൻ ഇക്കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്മിനിസ്റ്റർ ചീഫ് മജിസ്ട്രേറ്റ് കോടതി
ഉത്തരവിട്ടിരുന്നു.


യുദ്ധം വേണ്ടെന്ന്
സുകുമാരന്‍ നായരോട്
കോടിയേരി ബാലകൃഷ്ണന്‍.


കോഴിക്കോട്: രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട്വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് എന്‍.എസിന് നല്ലത്. അല്ലെങ്കിൽ രാഷ്ട്രീയ നിലപാട് എന്തെന്ന് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം.

എന്‍.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെ. എന്‍.എസ്.എസ് അണികളെ മുന്‍നിര്‍ത്തി എന്‍.എസ് എസ് നേതൃത്വത്തെ നേരിടാന്‍ സി.പിഎമ്മിന് സാധിക്കും. കോടിയേരിപറഞ്ഞു.
എന്‍.എസ്.എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പാടില്ല. അത് അവരുടെ അണികള്‍ തന്നെ എതിര്‍ക്കുന്നു. എന്‍.എസ്.എസിന് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാം. മുമ്പ് എന്‍.എസ്.എസ് അത് ചെയ്തിട്ടുണ്ട്. 1982 ലായിരുന്നു അത്.

എന്‍.ഡി.പി എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടിയായിരുന്നു അത്. അവരെക്കൂടാതെ ധീവരസഭയുടെ ഡി.എല്‍.പി എന്ന പാര്‍ട്ടിയും എസ്.എന്‍.ഡി.പിയുടെ എസ്.ആര്‍.പി എന്ന പാര്‍ട്ടിയും എല്ലാം ചേര്‍ന്ന മുന്നണിയായിരുന്നു അന്ന് യു.ഡി.എഫ്. ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987 ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. ഇത്തരം വിരട്ടലുകള്‍ക്ക് മുന്നില്‍ സി.പിഎം ഭയപ്പെടാന്‍ പോകുന്നില്ല. അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരന്‍ നായര്‍ വീണ്ടും തുനിയുകയാണെങ്കില്‍ അതെല്ലാം നേരിടാന്‍ സിപി.എമ്മിന് കഴിയും.
കോടിയേരി പറഞ്ഞു.


സി ബി ഐ ഉദ്യോഗസ്ഥന്മാരെ
പരിശോധനക്കിടെ ലോക്കൽ
പോലീസ് അറസ്റ്റ് ചെയ്ത്
ചരിത്രം സൃഷ്ട്ടിച്ചു.

ന്യൂഡൽഹി :രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി ബി ഐ ഉദ്യോഗസ്ഥന്മാരെ പരിശോധനക്കിടെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്ത് ചരിത്രം സൃഷ്ട്ടിച്ചു.
കൊല്‍ക്കത്ത പോലീസ് കമ്മിഷണറുടെ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരില്‍ അഞ്ചു പേരെയാണ് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.സംഭവം മുഖ്യമന്ത്രി മമത ബാനര്‍ജിയുട അറിവോടെ എന്നാണ് റിപ്പോര്‍ട്ട്.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മിഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനക്കെത്തിയ സിബിഐ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് മമത കമ്മിഷണറുടെ വസതിയിലെത്തി. റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്ന് സിബിഐ കുറ്റപ്പെടുത്തുന്നു. സിബിഐയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് സിബിഐ നിര്‍ദേശിച്ചത്.


“തെരഞ്ഞെടുപ്പെത്തുമ്പോൾ മാത്രം ദളിത്‐ ആദിവാസി കൂരകളിൽ പോയി ഭക്ഷണം കഴിക്കുന്നതെല്ലാം അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണ്’. വ്യാജപ്രചരണങ്ങൾക്ക‌് മറുപടിയുമായി എംബി രാജേഷ‌്


കൊച്ചി > തെരഞ്ഞെടുപ്പെത്തുമ്പോൾ മാത്രം ദളിത് ആദിവാസി കൂരകളിൽ പോയി ഹോട്ടലിൽ നിന്ന് വരുത്തിയ ഭക്ഷണം പ്രത്യേക പാത്രത്തിൽ അവിടിരുന്ന് കഴിക്കുന്നതെല്ലാം അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണെന്ന‌് എം ബി രാജേഷ‌് എംപി. 2015ൽ അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ഇടവാണി ഊരിൽ സന്ദർശനം നടത്തിയ ചിത്രമെടുത്ത‌് വ്യജപ്രചരണങ്ങൾ നടത്തിയ സംഘപരിവാർ അണികൾക്ക്‌ ഫേസ‌്ബുക്ക‌് പോസ‌്റ്റിലൂടെയാണ‌് എം ബി രാജേഷ‌് മറുപടി പറഞ്ഞത‌്.
കഴിഞ്ഞ പത്ത് വർഷമായി അട്ടപ്പാടിയിലും പാലക്കാട് മണ്ഡലത്തിലാകെയും ഞാൻ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയുന്നതും അവർ വിലയിരുത്തിയിട്ടുള്ളതുമാണ്. ഒരു പാഠവുമുൾക്കൊള്ളാതെ സംഘികൾ വിഷലിപ്തമായ നുണ പ്രചരണങ്ങളും വ്യാജ ചിത്രങ്ങളുമായി ഇനിയും അടിക്കടി വരും. കരുതിയിരിക്കുക. എം ബി രാജേഷ‌് ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.

ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് ഇങ്ങനെ പറയുന്നു.

സംഘികളുടെ നുണ ഫാക്‌ടറിയിൽ തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഉൽപ്പാദിപ്പിച്ചു തുടങ്ങി. 2015 സെപ്തംബർ 16 നാണ് ഞാനും അമ്പതോളം സഹപ്രവർത്തകരും കാട്ടിലൂടെ ഏഴര കി.മീ. ദുരം നടന്ന് അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ഇടവാണി ഊരിൽ എത്തിയത്. മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ വലിയപ്രാധാന്യത്തോടെ അതേക്കുറിച്ച് വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരു ചിത്രം സംഘികൾ ഇപ്പോൾ എടുത്ത് തെരഞ്ഞെടുപ്പടുത്തപ്പോൾ നടത്തിയ സന്ദർശനം എന്ന് ദുർവ്യാഖ്യാനം ചെയ്‌ത് പ്രചരിപ്പിക്കുന്നുണ്ട്. അന്നത്തെ സന്ദർശനത്തിൽ പ്രത്യേകിച്ച് വാഗ്‌ദാനങ്ങളൊന്നും നൽകിയിരുന്നില്ലെങ്കിലും ആ ദുർഘടാവസ്ഥ പരിഹരിക്കാൻ 9.87 കോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിക്കാൻ പ്രത്യേക ഇടപെടൽ പിറ്റേന്ന് മുതൽ തന്നെ നടത്തി. ഇപ്പോൾ റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെയെല്ലാം സംബന്ധിച്ച് പലവട്ടം ഇവിടെ വിശദീകരിച്ചിട്ടുമുണ്ട്.
2015 സെപ്തംബർ 16 ന് നടത്തിയ സന്ദർശനത്തെക്കുറിച്ച് മനോരമയിൽ വന്ന വാർത്ത ഇതോടൊപ്പം കൊടുക്കുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം ദളിത് ആദിവാസി കൂരകളിൽ പോയി ഹോട്ടലിൽ നിന്ന് വരുത്തിയ ഭക്ഷണം പ്രത്യേക പാത്രത്തിൽ അവിടിരുന്ന് കഴിക്കുന്നതെല്ലാം അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണ്. കഴിഞ്ഞ പത്ത് വർഷമായി അട്ടപ്പാടിയിലും പാലക്കാട് മണ്ഡലത്തിലാകെയും ഞാൻ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയുന്നതും അവർ വിലയിരുത്തിയിട്ടുള്ളതുമാണ്. അങ്ങനെയുള്ള വിലയിരുത്തലിന്റെ ഫലമായിരുന്നല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത്. ഒരു പാഠവുമുൾക്കൊള്ളാതെ സംഘികൾ വിഷലിപ്തമായ നുണ പ്രചരണങ്ങളും വ്യാജ ചിത്രങ്ങളുമായി ഇനിയും അടിക്കടി വരും. കരുതിയിരിക്കുക.


എൻഡോസൾഫാൻ, ഇരകളുടെ സങ്കടമാർച്ചിൽ
സർക്കാരിന്റെ മനസ്സലിഞ്ഞു.


തിരുവനന്തപുരം>. എൻഡോസൾഫാൻ ഇരകൾ സങ്കടമാർച്ച് നടത്തിയപ്പോൾ ഒടുവിൽ സർക്കാരിന്റെ മനസ്സലിഞ്ഞു.സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഇരകൾ നടത്തി വന്ന സമരം അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവന്ന സമരമാണ് ചർച്ചകളെ തുടർന്ന് അവസാനിച്ചത്. ചർച്ചയുടെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകി. 1905 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 2017-ൽ 18 വയസ് തികഞ്ഞവർക്ക് ആനുകൂല്യം നൽകും. മറ്റു കാര്യങ്ങൾ പരിശോധിക്കാൻ കാസർഗോഡ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ജയരാജൻ പറഞ്ഞു.
വിദഗ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇരകൾക്ക് നീതി തേടി കാസർകോട്ടെ അമ്മമാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സങ്കടമാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.സാമൂഹിക പ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തിലാണ് എൻഡോസൾഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.


പ്രിയങ്കയുടെ ആദ്യ ചുബനവും വൈറലായി


മുംബൈ: പ്രശസ്ത നടി പ്രിയങ്കചോപ്ര യും അമേരിക്കൻ ഗായകനും, ഗാനരചയിതാവുമായ നിക്ക്ജോനസും തമ്മിലുള്ള പ്രണയവും, അവരുടെ വിവാഹ ചിത്രങ്ങൾക്കും പിറകെ അവർ തമ്മിലുള്ള ആദ്യ ചുംബനത്തിന്റെ ഫോട്ടൊയും വൈറലായി. ഇൻസ്റ്റാഗ്രാം ആണ് ആദ്യം ചിത്രം പ്രസിദ്ധീകരിച്ചത്.
എല്ലൻ ഷോവിലും, വോഗ്‌ മാഗസിന്റെ ഇന്റർവ്യൂവിലും ഇരുവരും തമ്മിലുള്ള ആദ്യചുംബനത്തെ പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. കാലിഫോർണിയയിലെ പെനിൻസുല യിലുള്ള ബിവേർലി ഹിൽസിലെ ഒരു 5 സ്റ്റാർ ഹോട്ടലിലെ ബാൽക്കണിയിൽ വെച്ചായിരുന്നത്രെ ഇരുവരുടെയും ചുണ്ടുകൾ ആദ്യമായി കോർക്കപെട്ട ആ ആദ്യ ചുംബനം.


ഋഷി കുമാര്‍ ശുക്ല
സിബിഐയുടെ
പുതിയ ഡയറക്ടർ


ന്യൂഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷി കുമാര്‍ ശുക്ലയെ സിബിഐയുടെ പുതിയ ഡയറക്ടറായി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തെരഞ്ഞെടുത്തു. 1983 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഋഷി കുമാര്‍ ശുക്ല. മധ്യപ്രദേശില്‍ ഡിജിപിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തേക്കാണ് ശക്ലയുടെ നിയമനം. അലോക് വര്‍മയെ സിബിഐ സ്ഥാനത്ത് നിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുശേഷമാണ് സിബിഐ ഡയറക്ടറായി ഋഷി കുമാര്‍ ശുക്ല ചുമതല ഏൽക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെഎതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ്എസ് ദേശ്‌വാള്‍ തുടങ്ങിയവരുടെ പേരുകളും പുതിയ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. 1984 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥരാണ് ഇവരെല്ലാം.


കര്‍ഷകർക്ക് പ്രതിവര്‍ഷം
6000 രൂപ വീതം ,
മാസ വരുമാനക്കാരിൽ
70 ശതമാനത്തേയും ആദായ
നികുതിയിൽ നിന്ന് ഒഴിവാക്കി.

ന്യൂഡല്‍ഹി: കാര്‍ഷിക വിളകളുടെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര ബജറ്റില്‍ പ്രതിവര്‍ഷം 6000 രൂപയുടെ ധനസഹായം. ധനമന്ത്രി മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിൽ രണ്ടും ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ ധനസഹായം നൽകുന്ന പ്രഖ്യാപനം ഉള്ളത്. തുക കർഷകരുടെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് മന്ത്രി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്. രാജ്യത്തെ 12 കോടിയോളം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാർ ധനസഹായം നൽകുന്നത്. ഈ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. ഇതിനായി 20000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.

രാജ്യത്തെ മാസ വരുമാനക്കാരിൽ 70 ശതമാനത്തേയും ആദായ നികുതിയിൽ നിന്ന് ബജറ്റിൽ ഒഴിവാക്കി. അഞ്ചു ലക്ഷം രൂപയുടെ പുതിയ പരിധിക്കു പുറമെ മറ്റ് ഇളവുകൾ കൂടി ചേരുമ്പോൾ ആറരലക്ഷം രൂപവരെ പ്രതി വർഷം ലഭിക്കുന്നവർ നികുതി അടയ്ക്കേണ്ടതില്ല. മാസം 55,000 രൂപ വരെ ശമ്പളം പറ്റുന്നവർ പൂർണമായ നികുതി ഒഴിവാകും. അടുത്ത സർക്കാരാണ് ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പാക്കുന്നത്.

അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനം നികുതിരേഖക്ക് പുറത്താകുമ്പോൾ വലിയൊരു വിഭാഗം ശമ്പളക്കാർക്ക് ആശ്വാസമാകും. ആറര ലക്ഷം വരെ നികുതി അടയ്‌ക്കേണ്ടി വരില്ല. ഇൻഷുറൻസ്, പിഎഫ്, ദേശീയ നിക്ഷേപ പദ്ധതികൾ ഇവയിൽ നിക്ഷേപിക്കുന്നവർക്കാണ് അധിക ആനുകൂല്യംലഭിക്കുക . മൂന്നു കോടി മാസ ശമ്പളക്കാരാണ് ഒറ്റയടിക്ക് നികുതിക്കു പുറത്താകുന്നത്. 18500 കോടിയുടെ ആദായനികുതി വരുമാനമാണ് സർക്കാർ വേണ്ടെന്നു വെക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ അൻപതിനായിരം ആക്കി ഉയർത്തി. 2.4 ലക്ഷം വരെ വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്ക്കില്ല.
പിയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വയോജന ക്ഷേമത്തിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ആയുഷ്മാന്‍ ഭാരതിനു പുറമെ മെഗാ പെന്‍ഷന്‍ യോജനയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇതിനു പുറമെ പ്രധാന്‍മന്ത്രി ശ്രം യോഗി മന്ത്രണ്‍ പദ്ധതി, ഉൾപ്പടെ നിരവധി ക്ഷേമപെന്‍ഷന്‍ പദ്ധതികളും പിയുഷ് ഗോയല്‍ ബജറ്റില്‍ പറയുന്നു.

അസംഘടിത മേഖലയിലെ ആളുകള്‍ക്കായി മെഗാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി രൂപികരിക്കുന്നുണ്ട്‌. 60 വയസ്സ് കഴിഞ്ഞാല്‍ 3000 രൂപയുടെ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. മാസം 100 രൂപ അടച്ച് പദ്ധതിയില്‍ ചേര്‍ന്നാലാണ് മെഗാ പെന്‍ഷന്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.

മെഗാ പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പിഎഫ് ശമ്പള പരിധി 12,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കി വര്‍ധിപ്പിക്കുകയുംചെയ്തിട്ടുണ്ട്.


തച്ചങ്കരിയെ പുകച്ചത്
മന്ത്രിഎഴുതിയ കത്ത്


തിരുവനന്തപുരം: കെ എസ് ആർ ടി സി യുടെ എം.ഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരി പുകച്ചതിന് പിന്നിൽ ആരുടെ കരങ്ങളായിരുന്നു.തച്ചങ്കരിയെ മാറ്റിയതിൽ അസ്വാഭാവികതയില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ക്രമീകരണം മാത്രമാണിതെന്നുമാണ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻറെ പ്രതികരണം. അക്ഷരാർത്ഥത്തിൽ അത് ശരിയാണോ? അല്ല. കെ എസ് ആർ ടി സി യിലെ ഒരു ടെൻഡറിൽ ഒരു കമ്പനിയെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചുകൊണ്ട് മന്ത്രി,എം.ഡി ക്കെഴുതിയ കത്ത് കോടതിയുടെ മുന്നിലെത്തിയതാണ് പുകക്കൽ നാടകത്തിന് പിന്നിലെ യഥാർത്ഥ കഥ.

കെ എസ് ആർ ടി സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ടെൻഡറിൽ മൈക്രോ എഫ്എക്സ് എന്ന കമ്പനിയെക്കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവുമായി മന്ത്രി, സിഎംഡിക്ക് നൽകിയ ഒരു കത്താണ് യാഥാർഥത്തിൽ തച്ചങ്കരി പുകച്ചതിന് കാരണമായത്. എന്നാൽ കരാറിൽ മാറ്റം വരുത്തിയതോടെ മൈക്രോ എഫ്എക്സ് എന്ന കമ്പനി ടെൻഡറിൽനിന്ന് പുറത്തായി. ഇതിനെതിരെ കമ്പനി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ജനുവരി 30ന് കേസ് പരിഗണിക്കുമ്പോൾ മന്ത്രി എം.ഡിക്ക് കൈമാറിയ കത്ത് സ്വകാര്യ കമ്പനി കോടതിയിൽ സമർപ്പിക്കുകയുണ്ടായി. ഇത് മന്ത്രിക്കെതിരെഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനത്തിന് ഇടയാക്കി. കെ എസ് ആർ ടി സി യുടെ പർച്ചേസ് കാര്യങ്ങളിൽ മന്ത്രി എന്തിനാണ് ഇടപെട്ടതെന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഫെബ്രുവരി 12നാണ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രി എം.ഡിക്ക് നൽകിയ കത്ത് കോടതിയിൽ എത്തിയതാണ് യഥാർത്ഥത്തിൽ തച്ചങ്കരിക്ക് വിനയായത്. ഇതേത്തുടർന്ന് ഹൈക്കോടതിയിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന അതിരൂക്ഷ വിമർശനം സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും എൽ ഡി എഫ് നേതൃത്വം വിലയിരുത്തുന്നു . ഇതോടെ കടുത്ത പ്രതിസന്ധിയിൽപ്പോലും തച്ചങ്കരിയെ പുറത്താക്കാൻ കൂട്ടാക്കാതിരുന്ന സർക്കാർ അദ്ദേഹത്തെ തീർത്തും കൈയൊഴിയുകയായിരുന്നു. തച്ചങ്കരിയുടെ പുറത്താകൽ യൂണിയനുകൾ ആഘോഷിക്കുകയാണ്. അതിൽ അവർക്ക് ഒരു പങ്കുമില്ലെങ്കിലും തങ്ങളാണ് പുകച്ചതെന്നാണ് പല കുട്ടിനേതാക്കളുടെയും പ്രതികരണം.

കാൽ നൂറ്റാണ്ടിനിടെ സ്വന്തം വരുമാനത്തിൽനിന്ന് ജീവനക്കാർക്ക് കെ എസ് ആർ ടി സിശമ്പളം കൊടുത്തതിന് പിന്നാലെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരി പടിയിറങ്ങുന്നത്.അതായത് പുറത്താക്കപ്പെടുന്നത്. ചുമതലയേറ്റ നാൾ മുതൽ സ്വീകരിച്ചുവന്ന പരിഷ്ക്കരണങ്ങളും നടപടികളും, ജീവനക്കാർക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ഏറെ ഗുണകരമായിരുന്നു. എന്നാൽ തച്ചങ്കരി കൊണ്ടുവന്ന പരിഷ്ക്കരണങ്ങളിൽ കെ എസ് ആർ ടി സിയെ അത് വരെ അടക്കിഭരിച്ച യൂണിയനുകൾക്കാണ് പിടിക്കാതിരുന്നത്. ഡ്യൂട്ടിക്ക് പോകാതെ കറങ്ങിനടന്നു ശമ്പളം വാങ്ങിവന്നവർക്ക് ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയായി. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം, അദർ ഡ്യൂട്ടിക്കാരുടെ പുനർവിന്യാസം, സർവ്വീസ് പുനഃക്രമീകരണം, ബസ് വാടകയ്ക്ക് എടുത്ത് ഓടിക്കൽ, ഡിടിഎ യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ ശമ്പളം റദ്ദുചെയ്യൽ അങ്ങനെ തച്ചങ്കരിയുടെ പരിഷ്ക്കരണങ്ങളാണ് കഴിഞ്ഞ ഒമ്പതര മാസങ്ങൾക്കുള്ളിൽ തച്ചങ്കരി
നടപ്പിലാക്കിയത്.


കൊല്ലം വേളാങ്കണ്ണി തീവണ്ടി
ഫെബ്രുവരി 3 മുതല്‍.

കൊല്ലം: കൊല്ലം വേളാങ്കണ്ണി തീവണ്ടി (06095/06096) സര്‍വീസ് ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ഓടി തുടങ്ങും. ഫെബ്രുവരി മൂന്നു മുതല്‍ മാര്‍ച്ച്‌ 24 വരെ ആഴ്ചയില്‍ ഒന്നു വീതം എട്ടു സര്‍വീസുകള്‍ വേളാങ്കണ്ണിയില്‍ നിന്നും കൊല്ലത്തേക്കും, ഫെബ്രവരി നാലു മുതല്‍ മാര്‍ച്ച്‌ 25 വരെ എട്ടു സര്‍വീസുകള്‍ കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേയ്ക്കും നടത്തുവാനാണ് ഉത്തരവായിട്ടുളളത്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും വേളങ്കാണ്ണിയിലേയ്ക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് തീര്‍ത്ഥാടനത്തിനായി പോകുന്നത്. വേളാങ്കണ്ണി തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന റോഡ് അപകടങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് വേളാങ്കണ്ണിയിലേയ്ക്ക് തീവണ്ടി സര്‍വീസ് .

ഫെബ്രുവരിയില്‍ തന്നെ തീവണ്ടി സര്‍വീസ് ആരംഭിക്കുമെന്ന് ജനുവരി 19 ല്‍ ചെന്നൈയില്‍ ചേര്‍ന്ന റയിൽവേ ഉന്നതതല യോഗത്തില്‍ അറിയിച്ചു വേളാങ്കണ്ണിയില്‍ നിന്നും ആരംഭിക്കുന്ന തീവണ്ടി സര്‍വീസ് ഫെബ്രുവരി നാലിന് രാവിലെ 10.15 ന് കൊല്ലത്ത് എത്തിച്ചേരും.

രണ്ടു എ.സി കോച്ചുകളും, രണ്ട് എസ്.എല്‍.ആര്‍ കോച്ചുകളും, നാല് ജനറല്‍ കോച്ചുകളും ഉള്‍പ്പെടെ 14 കോച്ചുകളാണ് തീവണ്ടിയ്ക്കുളളത്. രാവിലെ 6.28 ന് ചെങ്കോട്ടയില്‍ എത്തിച്ചേരുന്ന തീവണ്ടിയ്ക്ക് ആര്യങ്കാവ്, തെന്മല, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി രാവിലെ 10 മണിയ്ക്ക് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. സ്‌പെഷ്യല്‍ ട്രെയിനായിട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.ഫെബ്രുവരി മൂന്ന് വൈകുന്നേരം 5.15 ന് വേളാങ്കണ്ണിയില്‍ നിന്നും ആരംഭിക്കുന്ന തീവണ്ടി സര്‍വീസ് ഫെബ്രുവരി നാലിന് രാവിലെ 10.15 ന് കൊല്ലത്ത് എത്തിച്ചേരും.

രണ്ടു എ.സി കോച്ചുകളും, രണ്ട് എസ്.എല്‍.ആര്‍ കോച്ചുകളും, നാല് ജനറല്‍ കോച്ചുകളും ഉള്‍പ്പെടെ 14 കോച്ചുകളാണ് തീവണ്ടിയ്ക്കുളളത്. രാവിലെ 6.28 ന് ചെങ്കോട്ടയില്‍ എത്തിച്ചേരുന്ന തീവണ്ടിക്ക് ആര്യങ്കാവ്, തെന്മല, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി രാവിലെ 10 മണിയ്ക്ക് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. സ്‌പെഷ്യല്‍ ട്രെയിനായിട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.

കൗൺ സിലിങ്ങിന് എത്തിയ
ആൺകുട്ടിയെ പീഡിപ്പിച്ച
മനഃശാസ്ത്രജ്ഞൻ അറസ്റ്റിലായി.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്ലിനിക്കിൽ വെച്ച് പീഡിപ്പിച്ച മനഃശാസ്ത്രജ്ഞൻ അറസ്റ്റിലായി. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ കെ ഗിരീഷ് ആണ് അറസ്റ്റിലായത്. കുട്ടി കൗൺസിലിങ്ങിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
ഒരു വർഷം മുമ്പ് വിദ്യാർത്ഥി പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി ഗിരീഷിന്‍റെ ക്ലിനിക്കൽ കൗൺസിലിങ്ങിന് എത്തുകയായിരുന്നു. കൗൺ സിലിങ്ങിന് എത്തി യവിദ്യാർത്ഥിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.


സെസ് ഉൽപന്നങ്ങൾക്ക്,
രണ്ടു വർഷക്കാലം
ഒരു ശതമാനം പ്രളയ സെസ്


തിരുവനന്തപുരം:ഉയർന്ന ജി എസ് ടി സ്ലാബിലെ, സെസ് ഉൽപന്നങ്ങൾക്ക്, ഒരു ശതമാനം പ്രളയ സെസ് രണ്ടു വർഷക്കാലം ചുമത്തുന്ന ബജറ്റ്ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്കായി 739 കോടി രൂപ അനുവദിച്ചു. ശബരിമലയിൽ തിരുപ്പതി മാതൃകയിൽ തീർഥാടകർക്ക് സൗകര്യമൊരുക്കും. ശബരിമല നടയിലെ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ അനുവദിച്ചു.തോമസ് ഐസക്ക് തൻറെ പത്താം ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്. നവകേരള നിർമിതിക്ക് പ്രാമുഖ്യം നൽകുന്നതാണ് ബജറ്റ്.

പ്രളയം തകർത്തത് 2020ഓടെ തിരിച്ചു പിടികാനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. നോർക്ക ഫണ്ട് ഉപയോഗിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.കെ എസ ആർ ടി സി ക്ക് 1000 കോടി രൂപ അനുവദിച്ചു.

ജി എസ് ടി അഞ്ചു ശതമാനത്തിനു താഴെയുള്ള ഉൽപന്നങ്ങൾക്ക് സെസ് ഇല്ല. കൊഴുപ്പില്ലാത്ത പാൽപ്പൊടി,പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ,ക്രീം,ബ്രാൻഡഡ് പനീർ,ശീതീകരിച്ച പച്ചക്കറികൾ,കാപ്പി,ചായ,സുഗന്ധദ്രവ്യങ്ങൾ,പിസ്സ ബ്രഡ്,റസ്ക്,കശുവണ്ടി,പൊട്ടിക്കാത്ത കശുവണ്ടി,
ഉണക്കമുന്തിരി,ഐസ്,മത്സ്യക്കഷണം,മണ്ണെണ്ണ,കൽക്കരി,മരുന്നുകൾ,അഗർബത്തി,പോസ്റ്റേജ്, റവന്യൂ സ്റ്റാമ്പ്, എന്നിവക്കു വില വർധന ഇല്ല. ജി എസ് ടി അഞ്ചു ശതമാനത്തിനു താഴെയുള്ള ഉൽപന്നങ്ങൾക്ക് സെസ് ഇല്ല. വൈദ്യുതി വാഹനങ്ങൾക്ക് ആദ്യ അഞ്ചുവർഷം 50 ശതമാനം നികുതിയിളവ്, പടിപടിയായി നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ അനുവദിക്കൂ. ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചു.

മദ്യം,ബിയർ,വൈൻ,മോട്ടോർ വാഹനങ്ങൾ,സിനിമാ ടിക്കറ്റ്,സ്വർണം,വെള്ളി,സൗന്ദര്യവർദ്ധകവസ്തുക്കൾ,ഇലക്ട്രോണിക് ഉൽപന്നങ്ങൾ,മൊബൈൽ ഫോൺ,3000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്ക് അധികനികുതി,ആയുർവേദ മരുന്നുകൾ,സിമന്റ്, ഗ്രാനൈറ്റ്,സെറാമിക് ടൈൽസ്,കാർ,ബൈക്ക്,ടൂത്ത് പേസ്റ്റ്,ചെരുപ്പ്പഞ്ചസാര,റെയിൻ കോട്ട്,സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ,ഫർണീച്ചർ,ഹോട്ടൽ മുറികൾ,മിനറൽ വാട്ടർ,എന്നവാക്കാന് വില വർധന.

ഇലക്ട്രിക് വാഹനങ്ങൾക്കു വില കുറയും.ജി എസ് ടി ഏകോപനത്തിന് കോ – ഓർഡിനേഷൻ കമ്മിറ്റി,സേവന മേഖലകളിൽ ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാക്കും.സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയസെസ്,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി രൂപ,ആരോഗ്യമേഖലയ്ക്ക് 1400 കോടി രൂപ,സ്കോളർഷിപ്പുകൾ നൽകുന്നതിന് 50 കോടി രൂപ,വിദ്യാഭ്യാസത്തിന് 992 കോടി രൂപ,ഐ ടി ഐ നവീകരണത്തിന് 1500 കോടി രൂപ,ഹൗസിങ് ബോർഡിന് 55 കോടി രൂപ,രണ്ടാംഘട്ട ദലനിധി പദ്ധതിക്കായി 58 കോടി രൂപ,അന്തർ സംസ്ഥാന നദീജല പദ്ധതികൾക്കായി 65 കോടി രൂപ,കളക്ടറേറ്റുകൾ സ്ത്രീ സൗഹർദമാക്കാൻ 50 കോടി രൂപ, എന്നിവയാണ് ബജറ്റിലെ മറ്റുനിർദ്ദേശ്ശങ്ങൾ.


അതെ,ഇതു ഞാൻ തന്നെയാണ്….
“മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ”
തന്റേത് തന്നെ എന്ന് മദനി.

ബംഗളൂരു: സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് ദിസങ്ങളായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയില്‍ പ്രചരിച്ചുവന്ന “കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ചിത്രം” തന്റേതുതന്നെയാണെന്ന സ്ഥിരീകരണവുമായി മഅദനി. ഫേസ്ബുക്കിലൂടെയാണ് മഅദനി തന്റെ പഴയ ഫോട്ടോ സംബന്ധിച്ചും അന്നത്തെ സാഹചര്യങ്ങളെ സംബന്ധിച്ചും വികാരഭരിതനായി വിശദമാക്കിയിരിക്കുന്നത്. പ്രസംഗരംഗത്തെ തന്റെ ഏക ഗുരു പിതാവ് അബ്ദു സമദ് മാസ്റ്ററായിരുന്നുവെന്നും എന്നെക്കാൾ ടെൻഷൻ ഉമ്മാക്ക് ആയിരുന്നുവെന്നും മഅദനി തന്റെ പോസ്റ്റിൽ പറയുന്നു.

മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെ:

“കഴിഞ്ഞ കുറേ നാളുകളായി “മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ”എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടർ ശ്രീ ബാബു
ജേക്കബ് ആണ് സമ്മാനം നൽകുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയർ ചെയ്തു) എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റർ ആയിരുന്നു ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം…”

സ്കൂളിൽ വിദ്യാർത്ഥിനികളെ
പീഡിപ്പിച്ച കേസിൽ
അധ്യാപകൻ കീഴടങ്ങി.


മലപ്പുറം: മലപ്പുറത്തെ ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ ഹഫ്സൽ റഹ്മാൻ ആണ് മലപ്പുറം പോലീസിൽ കീഴടങ്ങിയത്. ഖത്തറിൽ നിന്ന് എത്തിയ ഇയാൾ കേരള ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്താണ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
അധ്യാപകൻ പീഡിപ്പിച്ചതായി 19 വിദ്യാർത്ഥിനികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

ചൈത്ര സംഭവം, ആടുതല്ലിയായ പണിക്കാരാണ്
പോലീസ് ഉദ്യോഗസ്ഥരെന്ന് ചിന്തിക്കുന്നതും,
അവരെ അങ്ങനെ ആക്കി തീർക്കാൻ
ശ്രമിക്കുന്നതും ശരിയല്ല.

തിരുവനന്തപുരം: സി പി എം ഭരിക്കുമ്പോൾ പാർട്ടിയുടെ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി ഉദ്യോഗസ്ഥന്മാർ ഒന്നും ചെയ്യാൻ പാടില്ലെന്നതും അവർ പറയുന്നത്‌ കേട്ട് ചൊൽപ്പടിക്ക് ഉദ്യോഗസ്ഥന്മാർ നിൽക്കണം,എന്നൊക്കെ ചിന്തിക്കുന്നതും, ആഗ്രഹിക്കുന്നതും, ശരിയാണോ.ചൈത്ര സംഭവം അതാണ് വിളിച്ച് പറയുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കും മുൻപ് ചിന്തിക്കേണ്ട യാഥാർഥ്യമാണിത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നെങ്കിലും ചൈത്രക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്നു ഓർമ്മവേണം. നടപടി ക്രമങ്ങൾ പാലിച്ചാണ് റെയ്ഡ് നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ശക്തമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റമോ, വിശദീകരണം ചോദിക്കലോ ഉണ്ടാകാനുള്ള സാധ്യതകൾ പോലും ഇത് തള്ളിക്കളയുകയാണ്.

സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർ‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാ‍ർകളൊന്നുമില്ലാത്ത റിപ്പോർട്ടിന്‍റെ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയുമെന്നതും മുഖ്യമാണ്. മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമ കേസില്‍ ഒരാളൊഴികെ മറ്റ് ഡിവൈഎഫ്ഐ പ്രവ‍ർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ കേസ് കോടതിയിലെത്തിയാൽ സർക്കാർ ആദ്യം മറുപടി പറയേണ്ടത് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ എവിടെ എന്നതിനായിരിക്കും. പ്രതികളായ ഡിവൈഎഫ്ഐക്കാരെ അറസ്റ്റ്‌ ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വരും എന്നതും പ്രശ്നമാകും. സി പി എം ഭരിക്കുന്നു നിന്നു കരുതി പ്രതികളായി ആരോപിക്കപ്പെട്ടവർ ഉണ്ടെങ്കിലും സി പി എം ഓഫീസിൽ റൈഡ് ചെയ്ത് കൂടാ എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ പിടികൂടാനാണ് ചൈത്ര പോയത്. ഇത് തെറ്റാണെന്ന്
പറയുന്നത്‌ തൊഴിലിനോട് ആത്മാത്ഥതയുള്ള ഉദ്യോഗസ്ഥന്മാരെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണ്.
പാർട്ടിയുടെ ആടുതല്ലിയായ പണിക്കാരാണ് പോലീസ് ഉദ്യോഗസ്ഥരെന്ന് ചിന്തിക്കുന്നതും,അവരെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നതും ശരിയല്ല.


പതിനേഴുകാരിയെ പീഡിച്ചു,
സുൽത്താൻ ബത്തേരി പഞ്ചായത്ത്
മുൻ പ്രസിഡന്റ് ഒ.എം.
ജോർജിനെതിരെ പോക്സോ കേസ്.


സുൽത്താൻ ബത്തേരി: പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജിനെതിരെയാണ് പോക്സോ കേസ്. ഒന്നര വർഷത്തോളം ഇയാൾ പട്ടിക വർഗ വിഭാഗക്കാരിയായ പെൺകുട്ടിയെ ആരുമില്ലാത്ത സമയങ്ങളിൽവെച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ പണിക്ക് പോകുമായിരുന്നു.. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ പണിക്കായി എത്തിയിരുന്നു. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയങ്ങളിലാണ് ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്നാണ് മാതാപിതാക്കളോട് പീഡന വിവരം പറയുന്നത്. മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ബത്തേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നരവർഷത്തോളം പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണവിധേയനായ ഡിസിസി അംഗമായ ഒ എം ജോർജിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.വീട്ടുവേലയ്ക്ക് നില്‍ക്കുന്ന ആദിവാസി ദമ്പതികളുടെ മകളായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഒളിവിലായ ജോർജിനെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങി.
ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജ് ഒന്നരവര്‍ഷമായി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസിന് വിവരംകൈമാറിയെങ്കിലും യഥാസമയം നടപടി സ്വീകരിച്ചില്ലെന്നും ജോർജിന് രക്ഷപ്പെടാന്‍ അവസരം നൽകിയെന്നും ആക്ഷേപമുണ്ട്. ഒ എം ജോർജ് മൈസൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് കേസിന്റെ അന്വേഷണം.കേസ് സംബന്ധിച്ച പരാതിയിന്മേൽ ഉടനടി നടപടി

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥർക്ക് എതിരായ നടപടി തീരുമാനിക്കാൻ ജസ്റ്റിസ് ഡി കെ ജെയിൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി.


ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥർക്ക് എതിരായ നടപടി തീരുമാനിക്കാൻ ജസ്റ്റിസ് ഡി കെ ജെയിൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യു, എസ്‌.വിജയൻ,കെ കെ ജോഷ്വ, എന്നിവർക്ക് ഉടൻ നോട്ടീസ് അയക്കും.ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ നടപടി നിശ്ചയിക്കാൻ സെപ്റ്റംബർ 14നാണ് റിട്ട. ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. തുടർന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. ആവശ്യമെങ്കിൽ സമിതി കേരളത്തിലും സിറ്റിങ് നടത്തും. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലാണ് സമിതിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം മുൻ ഉദ്യോഗസ്ഥൻ ബികെ പ്രസാദാണ് കേന്ദ്ര പ്രതിനിധി, അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിലാണ് സംസ്ഥാന പ്രതിനിധി. സമിതി നടപടികൾ വേഗത്തിൽ ആകുന്നതിൽ പ്രതീക്ഷയുണ്ടെന്നാണ് നമ്പി നാരായണൻ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. കേസിൽ കേരള പൊലീസ് നടപടികൾ ദുരുദ്ദേശപരമെന്ന് വ്യക്തമാക്കി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ശേഷമാണ് തുടർനടപടിക്കായി സുപ്രീംകോടതി സമിതിയെ നിയോഗിച്ചിട്ടുള്ളത്.


ഏഷ്യാനെറ്റിലും
മീ ടൂ വിവാദം


പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിൽ നീന്നും മീ ടൂ വിവാദം. മാധ്യമപ്രവര്‍ത്തകയായ നിഷാ ബാബുവാണ് 14 വര്‍ഷം ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായിരുന്ന സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാനായി തുടങ്ങിയെന്ന് നിഷാ ആരോപിക്കുന്നു.

2000ല്‍ ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന തന്നോട് സഹപ്രവര്‍ത്തകരില്‍ പലരും മോശമായി പെരുമാറി. ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന, അന്നത്തെ ചീഫ് പ്രൊഡ്യൂസറായിരുന്ന എം. ആര്‍ രാജനില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിവേണ്ടി വന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തന്നെ ആദ്യകാലത്ത് ആശ്വസിപ്പിക്കാനായി രാജന്‍ വന്നിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്വഭാവത്തില്‍ മാറ്റം വന്നു. ലൈംഗിക ചുവയോട് സംസാരിക്കാൻ തുടങ്ങി. മോശമായ നോട്ടവും അശ്ളീല മുദ്രകളും രാജന്‍ കാണിച്ചതായി നിഷ പറയുന്നുണ്ട്. ഇതിനെ എതിര്‍ത്തതോടെ പ്രതികാര നടപടികള്‍ അയാളുടെ ഭാഗത്ത് നിന്നുണ്ടായി.

ശമ്പള വര്‍ധനയും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ദിലീപില്‍ നിന്നും ഏഷ്യാനെറ്റിലെ എഞ്ചിനീയറായിരുന്ന പത്മകുമാറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടതായും നിഷ പറയുന്നു.അശ്ളീല സംസാരവും നഗ്നതാ പ്രദര്‍ശനവും ദിലീപില്‍ നിന്നുണ്ടായി. ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടും നിഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പത്മകുമാര്‍ ശരീരഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു. തന്നോടുള്ള അയാളുടെ ലൈംഗിക താത്പര്യം വെളിപ്പെടുത്താനും പത്മകുമാറിന് മടികാട്ടിയില്ല. 2014ല്‍ ജോലി രാജിവെയ്ക്കുന്നതിന് മുമ്പ് എച്ച്. ആറിന് രാജനെതിരെ പരാതി നല്‍കി. പക്ഷേ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. നിഷാ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്‌, https://www.facebook.com/nisha.bijoy.524/posts/10215411602077087


കേരളത്തില്‍ ഒരു വനിതാകമ്മ്യൂണിസ്റ്റ്
മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന്
പ്രധാനമന്ത്രി യുടെ ചോദ്യം.


തൃശൂര്‍: . കേരളത്തില്‍ ഒരു വനിതാകമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി യുടെ ചോദ്യം.തേക്കിന്‍കാട് മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും വിമര്‍ശിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ ചോദിച്ചത്. ശബരിമല വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.. കേരളത്തിന്റെ സംസ്‌കാരത്തെ കമ്മ്യൂണിസ്റ്റുകള്‍ അപമാനിക്കുകയും തകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തില്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണ് ശീലമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുന്നതിലും അഴിമതിയിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാണ്.

സോളാര്‍തട്ടിപ്പിന് പിന്നില്‍ യുഡിഎഫ് നേതാക്കളായിരുന്നെന്ന് ഏവർക്കും അറിയാം. യു.ഡി.എഫിലെ നേതാക്കളുടെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടിയാണ് നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയത്. ആ ശാസ്ത്രഞ്ജനോട് ആദരവ് പ്രകടിപ്പിക്കാനാണ് പത്മാ പുരസ്‌കാരം നല്‍കിയത്.കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്‌. പ്രധാനമന്ത്രി പറഞ്ഞു.

തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗമാരംഭിച്ചത് അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയും കമലാ സുരയ്യയും എന്‍വി കൃഷ്ണവാര്യരും ഉള്‍പ്പെടെയുള്ളവരെ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടാണ്.

‘കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ മഹാന്‍മാരായ സാഹിത്യനായകര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ്. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമൊക്കെ ലോകപ്രസിദ്ധമാണ്. മഹാന്‍മാരായ സാഹിത്യകാരായ ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി എന്നിവര്‍ക്ക് ജന്മനല്‍കിയ മണ്ണാണിത്.’ഈ നാടിന്റെ കലാകാരനായിരുന്ന കലാഭവന്‍ മണിയെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. കലാഭവന്‍ മണിക്കൊപ്പം ബഹദൂറിനെയും ഒര്‍ക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.


കേന്ദ്രത്തിന് പാർലിമെന്ററി
ജനാധിപത്യത്തോട്
പുച്ഛമാണെന്ന് മുഖ്യമന്ത്രി


കൊച്ചി: കേന്ദ്രസർക്കാരിന് പാർലിമെന്ററി ജനാധിപത്യത്തോട് പുച്ഛമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻകുറ്റപ്പെടുത്തി. കൊച്ചിയിൽ നടന്ന ജനകീയ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ്‌ നടക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികൾ മൂലം ജനങ്ങൾ അസംതൃപ്തരാണ് മുഖ്യമന്ത്രി പറഞ്ഞു.

ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം വേണമെങ്കിൽ ബി.ജെ.പി പരാജയപ്പെടുകയാണ് വേണ്ടത് . കോൺഗ്രസും ബി.ജെ.പിയും നയങ്ങളിൽ ഒരു പോലെയാണ്. ആർ.എസ്.എസുമായി സമരസപ്പെടാൻ കോൺഗ്രസ്സിന് മടിയില്ല. മുസ്ലിങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും നേരെ ആക്രമണം തുടരുന്നു. ബിജെപിക്ക് നിൽക്കകള്ളി ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. പിണറായി പറഞ്ഞു.


പിണറായി ഉറപ്പു പാലിച്ചു:
സുഗതന്റെ വർക് ഷോപ്പിന്
പഞ്ചായത്തിൻറെ അനുമതി


കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പു പാലിച്ചു. സിപിഐയുടെ കൊടികുതത്വത്തിനെ തുടർന്ന് ജീവിത പ്രതീക്ഷകൾ തകർന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ വർക് ഷോപ്പിന് വിളക്കുടി പഞ്ചായത്ത് പ്രവർത്തന അനുമതി നൽകി. സിപിഐ പ്രതിനിധികളുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും വിയോജന കുറിപ്പെഴുതിയെങ്കിലും, പഞ്ചായത്തിലെ സിപിഎം, യുഡിഎഫ് അംഗങ്ങൾ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു.

സുഗതന്റെ കുടുംബം നിർമ്മാണം പൂർത്തിയാക്കിയ വർക് ഷോപ്പിന് അനുമതി നൽകേണ്ട എന്നായിരുന്നു വിളക്കുടി പഞ്ചായത്ത് നേരത്തെ എടുത്ത തീരുമാനം. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ സുഗതന്റെ കുടുംബത്തിനു നൽകിയ ഉറപ്പിന്‌ വിരുദ്ധമായിരുന്നു. പ്രശ്‍നം വിവാദമായതോടെ സിപിഎം നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് സുഗതന്റെ മക്കൾ നടത്താൻ തീരുമാനിച്ച വർക് ഷോപ്പിന്‌ അനുമതി നൽകാൻ തീരുമാനം എടുത്തത്.

2018 ഫെബ്രുവരി 23ന് പുനലൂർ വാളക്കോട് സ്വദേശി സുഗതൻ നിർമാണത്തിൽ ഇരുന്ന വർക് ഷോപ്പിൽ തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലായിരുന്നു വർക് ഷോപ്പ് നിർമാണം നടന്നുവന്നത്. നിർമാണം തടഞ്ഞുകൊണ്ട് സിപിഐ, എഐവൈഎഫ്‌ പ്രവർത്തകർ കൊടി കുത്തിയതിനെ തുടർന്ന്, മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. പ്രാദേശിക തലത്തിൽ സി പി ഐ ക്കെതിരെ ജനവിരോധം ഉണ്ടാക്കിയ സംഭവമായിരുന്നു അത്.


ബന്ധുത്വനിയമം,ചട്ടങ്ങൾ പാലിച്ചില്ലെന്ന്
മന്ത്രി ജലീൽ നിയമസഭയിൽ മറുപടി നൽകി


തിരുവനന്തപുരം: കെ ടി അദീബിന് ജനറൽ മാനേജർ തസ്തികയിൽ നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയതിലൂടെസമ്മതിച്ചിരിക്കുന്നു. പാറക്കൽ അബ്ദുള്ളക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കെ ടി ജലീൽ ഇക്കാര്യം വ്യക്തമാക്കി യിരിക്കുന്നത്. അദീബ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ലെന്നും,പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ദ സമിതിയുടെ ശുപാർശ ആവശ്യമാണ് എന്ന ചട്ടം പാലിച്ചില്ലെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

ജനറൽ മാനേജർ തസ്തിക ഒഴിഞ്ഞുകിടന്നതിനാൽ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തിക അടിയന്തിരമായി നികത്തേണ്ടി വന്ന സാഹചര്യത്തിലാണ് നിയമനം നടത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും പി കെ ഫിറോസ് ആരോപിക്കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭ തീരുമാന പ്രകാരമായിരുന്നില്ലെന്നും കൂടുതൽ യോഗ്യതകൾ ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോഡി ആണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശിപാർശ ആവശ്യമാണെന്നും എന്നാൽ അദീബിന്റെ കാര്യത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രി സമ്മതിക്കുകയാണ്.നിലവിൽ അദീബിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചുവെന്നും നിയമനം മൂലം കോർപ്പറേഷന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ.ടി ജലീൽ, പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകി. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചിരുന്നു.


ഹാരിസന്റെ ആയിരക്കണക്കിന്
ഏക്കര്‍ പാട്ടഭൂമിക്ക് കരം
ഈടാക്കാനുള്ള ഫയൽ നീങ്ങുന്നു


തിരുവനന്തപുരം : ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമി കൈവശം വെയ്ക്കുന്ന ഹാരിസന്റെ തോട്ടങ്ങള്‍ക്ക് കരം ഈടാക്കാനുള്ള നിര്‍ദേശം റവന്യൂ മന്ത്രി എ. ചന്ദ്രശേഖരന്‍ ഇടപെട്ട് തടഞ്ഞു. കരം ഈടാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനിരിക്കെയാണ് മന്ത്രിയുടെ ഈ നടപടി.
ഫയൽ മന്ത്രിക്കു ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഫയല്‍ പഠിക്കാനായി അദ്ദേഹം മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോൾ. തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്ന് മന്ത്രി നിലപാടെടുത്ത് എന്നതാണ് സത്യം. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഹാരിസണിന് അനുകൂലമായി ഫയൽ നീക്കാൻ ശ്രമിച്ചത്.

ഹാരിസണ്‍ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഹാരിസണ്‍ തോട്ടങ്ങളുടെ കരം ഈടാക്കാനുള്ള നീക്കം ഉണ്ടായത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച് കുര്യന്‍ ഈ മാസം വിരമിക്കുന്നു. അതിനുമുമ്പ് ഹാരിസണ്‍ കമ്പനിക്ക് പതിനായിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമി തീറെഴുതാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

സാധാരണഗതിയില്‍ ഇത്തരമൊരു കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരണമെങ്കിൽ അത് മുന്നോട്ടു വെയ്ക്കേണ്ടത് റവന്യു മന്ത്രിയാണ്. എന്നാല്‍ ഹാരിസണ്‍ എസ്റ്റേറ്റ് സംബന്ധിച്ച വിഷയത്തില്‍ റവന്യൂ മന്ത്രി അറിയാതെയാണ് നീക്കങ്ങളെല്ലാം നടക്കുന്നത്.ഹാരിസൺ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന പാട്ട ഭൂമിക്കു പുറമെ നൂറുകണക്കിന് ഹെക്ടർ മിച്ചഭൂമി ഹാരിസൺ അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്.
ഹാരിസണില്‍ നിന്ന് കരം സ്വീകരിക്കുന്നതോടെ സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയും, മിച്ചഭൂമിയും,ഒക്കെ ഹാരിസണിന്‌ സ്വന്തമാകും.ആയിരക്കണക്കിന് ഭവനരഹിതരും,ഭൂരഹിതരും ഉള്ള കേരളത്തിൽ,ഹാരിസൺ എസ്റ്റേറ്റിൽ നിന്ന് ഭൂമി പിടിച്ചെടുത്ത്‌ പാവപ്പെട്ടവർക്ക് നൽകുമെന്ന് പല സർക്കാരുകളും കേരളത്തിൽ വാക്ദാനം നല്കിയതെല്ലാം പാഴ്വാക്കായി.
ഹാരിസണില്‍ നിന്ന് കരം സ്വീകരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ വെയ്ക്കാനുള്ള അനുമതി ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങിയെന്നാണ് വിവരം. തുടര്‍ന്നാണ് ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ഫയല്‍നീക്കം ആരംഭിച്ചത്. രാത്രി വൈകിയാണ് ഫയല്‍ റവന്യു മന്ത്രിയുടെ മുന്നിലെത്തുന്നത്. നിയമസഭ ചേരുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്ന് റവന്യു മന്ത്രി നിലപാടെടുത്തിരിക്കുകയാണെങ്കിലും,പിന്നാമ്പുറത്ത് ഹാരിസൺൻറെ കരങ്ങളായി കളിക്കാൻ പല പ്രമുഖരും രംഗത്തുണ്ട്.


ലോക്‌സഭ തെരഞ്ഞെടുപ്പില്‍
ബിഡിജെഎസിന് നാല് സീറ്റ് നല്‍കും


തൃശൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാല് സീറ്റ് നല്‍കാൻ ബിജെപിയില്‍ ധാരണയായി. എട്ട് സീറ്റായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മുരളീധര പക്ഷം വിമര്‍ശനമുന്നയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്നും ഇത് ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും വിമര്‍ശനമുണ്ടായി. സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചര്‍ച്ച ചെയ്തു.

എന്നാല്‍ ശബരിമല വിധിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരം വന്‍ വിജയമായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പില്ല. എന്നാല്‍ എനിക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


നടിയെ ആക്രമിച്ച കേസ്
വനിതാ ജഡ്ജി വേണമെന്ന
ആവശ്യത്തോട് അനുകൂലമായി
ഹൈക്കോടതിയുടെ പ്രതികരണം.


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഇരയുടെ ആവശ്യത്തോട് അനുകൂലമായി ഹൈക്കോടതിയുടെ പ്രതികരണം. ഇതിനായി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്ട്രാർക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുന്നതാണ്.

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ല. കോടതി വിലയിരുത്തി.
ആറു മാസത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതി ദയനീയമാണെന്നും കോടതി പറഞ്ഞു. കാലം ഏറെ കടന്നു പോയിരിക്കുന്നു. അത് മനസിലാക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെ. കോടതി നിരീക്ഷിച്ചു.


ഉഗ്രവിഷമുള്ള നാഗങ്ങളുള്ള
ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന്
വിദഗ്ദ സമിതിയുടെ കണ്ടെത്തി.

തിരുവനന്തപുരം: വിലമതിക്കാനാവാത്ത അമൂല്യരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും, ശേഖരമുണ്ടെന്ന് വിശ്വസിക്കുന്ന തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന് വിദഗ്ദ സമിതിയുടെ കണ്ടെത്തി. ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധസമിതി സംഘം 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതുവരെ ബി നിലവറ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, അറയിലൂടെ കടലിലേക്ക് തുരങ്കമുണ്ടെന്നും,അറയുടെ വാതില്‍ തുറക്കുമ്പോള്‍ കടല്‍ജലം ഇരച്ച് കയറുമെന്നുമൊക്കെയാണ് ഭക്തര്‍ക്കിടയിലെ വിശ്വാസം. അതേസമയം ഇതെല്ലാം വെറും കെട്ടുകഥകളും വിശ്വാസങ്ങളും മാത്രമാണെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
രാജാവും, ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് 1931 ഡിസംബര്‍ 1 ന് നിലവറ തുറന്നതെന്നും, ഭാരിച്ച ഉരുക്ക് വാതില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലാണ് തുറന്നതെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും വിദഗ്ദ്ധസമിതി ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. ഭാരിച്ച ഉരുക്ക് വാതില്‍ തളളിമാറ്റിയ ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും, കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നുമാണ് രേഖകളില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഏതുവിധേനയും ബി നിലവറ തുറക്കാനുള്ള അനുമതി തേടി സംഘം സുപ്രീംകോടതിയെ സമീപിക്കാനിരിക്കയാണ്. 1931ലെ റിപ്പോര്‍ട്ടിനുശേഷം പ്രസ്തുത മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.


കോടതിവളപ്പിൽ സി പി എം ലോക്കൽ
സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: കോടതിവളപ്പിൽ വെച്ച് സി പി എം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് കണ്ണമ്പ്ര ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനു നേരെ ആലത്തൂർ കോടതി വളപ്പിൽ വെച്ചാണ് അക്രമ സംഭവം. ഒരു കേസിൽ സാക്ഷി പറയുന്നതിനായി കോടതിയിലെത്തിയ സുരേന്ദ്രനെ അയൽവാസിയും ബി ജെ പി പ്രവർത്തകനുമായ ശിവദാസ് ബൈക്കുകൊണ്ട് ഇടിച്ചു വീഴ്ത്തി കൊടുവാൾ കൊണ്ടു വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവദാസൻ പിന്നീട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.


മഞ്ജു വാര്യർ തമിഴിൽ
ധനുഷിന്റെ നായികയാവുന്നു.


മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ തമിഴിൽ ധനുഷിന്റെ നായികയാവുന്നു. വടചെന്നൈയ്ക്ക് ശേഷം സംവിധായകൻ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അസുരനിലാണ് മഞ്ജു നായികയാകുന്നത്. ധനുഷ് ആണ് ഇക്കാര്യം ട്വറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എവർഗ്രീൻ ആക്ട്രസ് മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു.
‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതിൽപരം എന്ത് ആഗ്രഹിക്കാൻ. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്’- ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞിരിക്കുന്നു.


ഫ്രാങ്കോ മുളയ്ക്കലിനെതിരെ
സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരെ
കടുത്ത അച്ചടക്ക നടപടികള്‍

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പകപോക്കലെന്നോണം മിഷണറീസ് ഓഫ് ജീസസ് കടുത്ത അച്ചടക്ക നടപടികള്‍ എടുക്കുന്നു.

ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ നീന റോസിനോട് 26ന് രാവിലെ 10ന് ജലന്ധറിലെ സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കാന്‍ മിഷണറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറല്‍ കത്ത് നല്‍കിയിരിക്കുകയാണ്. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെ ഇന്ത്യയിലെ വിവിധ മഠങ്ങളിലേക്ക് സ്ഥലം മാറ്റിയാതായി അറിയിച്ചതിന് പിറകെയാണിത്‌. സിസ്റ്റര്‍ നീന റോസിന് ഇവര്‍ക്കൊപ്പം സ്ഥലംമാറ്റ ഉത്തരവ് കിട്ടിയില്ലെങ്കിലും നടപടി ഉണ്ടാകുമെന്നായിരുന്നു വിവരം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയുടെ നിയന്ത്രണത്തിലുള്ളതാണ് മിഷണറീസ് ഓഫ് ജീസസിന്റെ ആസ്ഥാനം. ഫ്രാങ്കോയ്‌ക്കെതിരെയുള്ള സമരം അച്ചടക്ക ലംഘനമാണെന്നും സഭാവിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതാധിഷ്ഠിതമായ ജീവിതത്തിനും എതിരാണെന്നും കത്തില്‍ പറയുന്നു.

ഫ്രാങ്കോയ്‌ക്കെതിരെയുള്ള സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന നാല് സിസ്റ്റര്‍മാരുമായി സഹകരിക്കുന്നതിനെയും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സഭയിലെ മറ്റ് സിസ്റ്റര്‍മാരുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്നതും, കുറവിലങ്ങാട് മഠത്തിലെ പുതിയ സുപ്പീരിയറെ അംഗീകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഇരയ്‌ക്കൊപ്പം കുറവിലങ്ങാട് മഠത്തില്‍ നില്‍ക്കുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞ കന്യാസ്ത്രീകള്‍ സ്ഥലംമാറ്റ ഉത്തരവ് തള്ളി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്നും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല..

ഇതിന്റെ പിന്നാലെയാണ് അടുത്തഘട്ട പ്രതികാര നടപടിയെന്നോണം സിസ്റ്റര്‍ നീനാറോസിനോട് ജലന്ധറില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.


ചില പോലീസ് സ്റ്റേഷനുകൾക്ക് മാഫിയാ ബന്ധം,
സ്റ്റേഷനുകളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെചില പോലീസ് സ്റ്റേഷനുകൾക്ക് മാഫിയാ ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് ‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തുന്നത്. മാഫിയാ ബന്ധം സംബന്ധിച്ച ആരോപണത്തിൻറെ പേരിൽ എസ്പിമാരുടെ നേതൃത്തിലാണ് പരിശോധന.

തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്റ്റേഷനുകൾ അടക്കം സംസ്ഥാനത്തെ 53 സ്റ്റേഷനുകളിലാണ് പരിശോധന. പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരിശോധനകൾ നടാടെയാണ്. ക്വാറി, മണൽ മാഫിയ ബന്ധം, ക്രിമിനൽ ബന്ധം, കൈക്കൂലി കേസുകൾതുടങ്ങി കട്ടപഞ്ചായത്ത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് നേരത്തെ ഇന്റെലിജൻസ് കണ്ടെത്തിയിരുന്നതിനെ തുടർന്നാണത്രെ ‘ഓപ്പറേഷൻ തണ്ടർ’. പോലീസിൻറെ പ്രവർത്തനം സുശക്തമാക്കാൻ ലക്‌ഷ്യം വെക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപ്പാക്കുന്ന
കേരളത്തിലെ പ്രഥമ മുഖ്യനെന്നസ്ഥാനം പിണറായി വിജയന് ലഭിക്കുകയാണ്.


തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം
വരണമെന്ന് വെള്ളാപ്പള്ളി ആശിക്കുന്നു,
വെള്ളാപ്പള്ളി പറയുന്നു.


കൊല്ലം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം വരണമെന്ന് വെള്ളാപ്പള്ളി ആശിക്കുന്നു,അത് വെള്ളാപ്പള്ളി തുറന്ന് പറയുന്നു. നിലവിലുള്ള മൈക്രോഫിനാൻസ് സ്‌കാം കേസുകളുടെ സാഹചര്യത്തിൽ തനിക്കും മകനുമെതിരെ നടപടികൾ എടുക്കാതിരിക്കുന്ന സർക്കാരിനോടുള്ള നന്ദിയാണ് വെള്ളാപ്പള്ളിയുടെ വാക്ക് പ്രകടനങ്ങൾ എന്നുവേണം കരുതാൻ.
“ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കുമെന്നാണ്” എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പുതിയ പ്രകടനം. “എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തീർത്തു പറയുന്നു. “നാമജപം തുടങ്ങിയപ്പോള്‍ ഞങ്ങളോട് ആലോചിച്ചില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും” വെള്ളാപ്പള്ളി പറയുന്നുണ്ട്.

“അയ്യപ്പ ഭക്ത സംഗമത്തില്‍ താന്‍ പങ്കെടുത്തിരുന്നെങ്കില്‍ അതില്‍ മുതലെടുപ്പ് നടത്തിയേനെ. ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്‍ണ്ണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയും ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. സെന്‍കുമാര്‍ സംഗമത്തില്‍ പങ്കെടുത്തെന്ന് കരുതി പിന്നാക്ക പ്രാതിനിധ്യമാകില്ല. സംഗമത്തിന് പോയിരുന്നെങ്കില്‍ തന്റെ നിലപാടിനെ മുതലെടുപ്പ് നടത്തിയെനേ. ദേവസ്വം ബോര്‍ഡ്ക്ഷേ ത്രങ്ങളെല്ലാം സവര്‍ണ്ണലോബി കൈവശം വെച്ചിരിക്കുകയാണ്”.വെള്ളാപ്പള്ളി പറഞ്ഞു.വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കേട്ടാൽ ശബരിമല പ്രശ്‍നം ഏറ്റെടുത്തത് തന്റെ മുഖഛായ രക്ഷിക്കാനുള്ള ശ്രമത്തിനാണെന്നത് വ്യക്തം. തന്റെ കേസിന്റെ കാര്യത്തിൽ സഹായിച്ചതിന് പ്രത്യുപകാരം ചെയ്യുകയാണെന്ന് വരുത്തിത്തീർക്കുകയാണ് വെള്ളാപ്പള്ളി. അതേസമയം വെള്ളാപ്പള്ളിയില്ലേലും സർക്കാരിന്റെ കാര്യം മുറപോലെ നടക്കുമെന്ന സത്യം ഈ വീര പ്രസ്താവനകളിൽ കാണുന്നില്ല.മാത്രമല്ല, എസ് എൻ ഡി പി കാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരെന്ന തെറ്റിധാരണയാണ്
വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നാണ് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗത്തിന്റെ വാദം. തിരെഞ്ഞെടുപ്പിന് മുൻപ് കേരളം എങ്ങനെ വിധിഎഴുതുമെന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള
“കണിയാര് “പ്രവചനം പോലെ യാണിത്. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മൈക്രോകേസുകൾ പൊന്തില്ലെന്ന് വെള്ളാപ്പള്ളി കരുതുന്നുണ്ടായിരിക്കാം.
വാർത്ത അടിസ്ഥാന രഹിതമെന്ന്
മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം കെട്ടിച്ചമതുമാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണെന്നും പ്രളയത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബര്‍ 6 ന് മുഖ്യമന്ത്രി കോഴിക്കോട്ടു ചേര്‍ന്ന എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.


പിണറായിയെ ജലീല്‍ ബ്ലാക്ക്
മെയില്‍ ചെയ്തെന്ന് പി കെ ഫിറോസ്


കോഴിക്കോട്:ബന്ധു നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി കെ ടി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വീണ്ടും രംഗത്തുവന്നു.
ബന്ധു നിയമനം സംബന്ധിച്ച് യൂത്ത്‌ലീഗ് വിജിലന്‍സിന് പരാതി കൊടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാച്ചിട്ടില്ല. അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം വിവരാവകാശ നിയമപ്രകാരം ആരാഞ്ഞെങ്കിലും പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. വിധി പ്രതികൂലമാകുമെന്ന് ഭയന്നാണ് കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയില്‍ നല്‍കാത്തത്. ജലീലിന് എതിരെയുള്ള പരാതിയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിയെ സംരക്ഷിക്കാനാണ് സി.പി.എമ്മിന്റെ ശ്രമബ്ലാക്‌മെയില്‍ ചെയ്തത് സംബന്ധിച്ച്‌ കൃത്യമായ വിവരം യൂത്ത് ലീഗിനു ലഭിച്ചിട്ടുണ്ട്. അത് ഉടനെ തന്നെ പുറത്തു വിടുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വ്യക്തമാക്കി.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും പി കെ ഫിറോസ് ആരോപിക്കുന്നുണ്ട്.


മാതാ അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരി ബാലകൃഷ്ണനെതിരെ
കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ,


കൊല്ലം: മാതാ അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. ആത്മീയ നേതാവിനെ അധിക്ഷേപിച്ചത് ശരിയായ നടപടിയല്ല. പരാമർശം പിൻവലിച്ച് മാപ്പു പറയാത്ത പക്ഷം സി പി എം കോടിയേരിയിൽ നിന്ന് വിശദീകരണം ചോദിക്കണം. അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്നാണ് കോടിയേരി ചോദിച്ചത് . നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ സ്ത്രീകള്‍ ദർശിച്ചാല്‍ ബ്രഹ്മചര്യം നഷ്ടമാകുമെന്നു പറഞ്ഞാണ് ശബരിമല കര്‍മ്മ സമിതി സമരം നടത്തുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി പിന്തുണ നല്‍കുന്നത്. എന്നാല്‍ കാലങ്ങളായി സ്ത്രീളെയും പുരുഷന്‍മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? എന്നും കോടിയേരി ചോദിച്ചിരുന്നു. ‘കേരള സമൂഹത്തിലെ വലതുപക്ഷവത്ക്കരണം’ എന്ന വിഷയത്തില്‍ ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനൽകിയ പൊലീസുകാരെ സസ്‌പെന്‍ന്റ് ചെയ്‌തു.

ഇടുക്കി: ഇടുക്കിയിലെ നടുപ്പാറ എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനൽകിയ രണ്ട് എ.എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ന്റ് ചെയ്‌തു. എ.എസ്.ഐമാരായ സജി എം. പോള്‍, ഉലഹന്നാന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജാക്കാട് എസ്.ഐ പി.ഡി അനുമോനെതിരെ വകുപ്പുതല നടപടിയും ശിപാര്‍ശയുണ്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതിയെ മധുരയില്‍നിന്ന് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്തായതാണ് നടപടിക്കു കാരണമായത്. ജില്ലാ പൊലീസ് മേധാവിയുടെ അതൃപ്തിക്കിടയായ സംഭവത്തെ തുടർന്ന്എ സ്.പി വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്നു.
ചിന്നക്കനാല്‍ നടുപ്പാറയിലെ റിസോര്‍ട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ് വര്‍ഗീസ്, സഹായി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ, എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. കേസിലെ പ്രതി എസ്റ്റേറ്റ് സൂപ്പര്‍വൈസർ ബോബിനെ പൊലീസ് മധുരയില്‍ നിന്നുപടികൂടുകയായിരുന്നു.


കുട്ടികൾ സൈബര്‍ ലോകത്ത്
സുരക്ഷിതരാണെന്ന്
രക്ഷിതാക്കൾ ഉറപ്പാക്കണം


തിരുവനന്തപുരം: കുട്ടികൾ സൈബര്‍ ലോകത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്ന് കേരള പൊലീസിൻറെ ഓര്‍മ്മപ്പെടുത്തൽ. കുട്ടികൾ അധിക സമയം ഓണ്‍ലൈനില്‍ ഇരിക്കുന്നത് വിലക്കുമ്പോള്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുകയോ ചെയ്താല്‍ സൈബര്‍ ഗ്രൂമിങിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കണമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു,

കേരള പൊലീസിൻറെഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ് .

കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം. Grooming, Bullying, Stalking തുടങ്ങിയ സൈബര്‍ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെകുറിച്ചും അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ആയത് വിലക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ അവര്‍ Cyber Grooming ന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി, ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സോഷ്യല്‍ മീഡിയ വഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുന്നതിനെയാണ് Cyber Grooming എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

കൂടുതല്‍പേരെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷെ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്‌സ് തന്നെ മാറ്റാന്‍ ശ്രമിക്കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ തന്നെയാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്. പ്രൈവസി സെറ്റിംഗ്‌സ് എങ്ങിനെ സുരക്ഷിതവും ശക്തവുമാക്കാം എന്ന് കുട്ടികളെ മനസിലാക്കിക്കുക.
ഇമെയില്‍ വഴിയോ മെസ്സേജ് ആയോ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സംശയകരമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവയില്‍ നമ്മുടെ കംപ്യൂട്ടറിനെ ബാധിച്ചേക്കാവുന്ന മാല്‍വെയറുകള്‍ ഉണ്ടാകാനിടയുണ്ട്.

ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലെ built in ക്യാമറകള്‍, അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കുക. ഹാക്കര്‍മാര്‍ക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ അവ ഒരു നിമിത്തമാകരുത്.രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന antivirus, softwares തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നാല്‍ കുട്ടികള്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.

വിശ്വാസയോഗ്യമല്ലാത്ത ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സോഫ്റ്റ് വെയറുകള്‍, ഗെയിമുകള്‍, ആപ്പ്‌ളിക്കേഷനുകള്‍ തുടങ്ങിയവ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. Software vulnerabilities ലൂടെ നമ്മുടെ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്ട്‌വെയറുകളും ഏറ്റവും പുതിയ Security Patches. ഉപയോഗിച്ച്. കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.
സുരക്ഷിതമായ Browsing Tools ഉപയോഗിക്കുക. ബ്രൗസറുകള്‍ Updated Version ആണെന്ന് ഉറപ്പുവരുത്തുക.
ഓര്‍മ്മിക്കുക… തങ്ങളുടെ കുട്ടികള്‍ സൈബര്‍ ലോകത്ത് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.


കാലത്തിനനുസരിച്ച് മാറ്റേണ്ടതല്ല,ക്ഷേത്രങ്ങളിലെ
ആചാരാനുഷ്ഠാനങ്ങളെന്ന്‌ മാതാ അമൃതാനന്ദമയി.

തിരുവനന്തപുരം: കാലത്തിനനുസരിച്ച് മാറ്റേണ്ടതല്ല, ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെന്ന്‌ മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണാണ്. അത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അതു തകര്‍ത്താല്‍ നൂല് പൊട്ടിയ പട്ടം പോലെയാകുമെന്നും അമൃതാനന്ദമയി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.

മാറ്റങ്ങള്‍ നല്ലതാണ്‌, എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുത്‌.ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ട്. സംസ്‌ക്കാരത്തെ സംരക്ഷിച്ചു വേണം നമ്മള്‍ മുന്നോട്ടു പോകാൻ.അമൃതാനന്ദമയി പറഞ്ഞു.നാജപഘോഷയാത്രയോടെയാണ് അയ്യപ്പ ഭക്തര്‍ പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിയത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി കര്‍മ സമിതി നേതാക്കള്‍ അവകാശപ്പെട്ടു. സംഗമത്തില്‍ പ്രസംഗിച്ച കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരിയും, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറുംശബരിമല വിഷയവുമായി സംബന്ധപെട്ട് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങൾ നടത്തി.


സന്യാസിമാര്‍ അടിവസ്ത്രം ഇടാറുണ്ടോയെന്ന്
പരിശോധിക്കുന്ന മന്ത്രി സുധാകരനോട്
സന്യാസ സമൂഹത്തിന് ബഹുമാനമുണ്ടെന്ന്
അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: സന്യാസിമാര്‍ അടിവസ്ത്രം ഇടാറുണ്ടോയെന്ന് പരിശോധിക്കുന്ന മന്ത്രി സുധാകരനോട് സന്യാസ സമൂഹത്തിന് ബഹുമാനമുണ്ടെന്ന് അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പരിഹാസം. അയ്യപ്പ ഭക്ത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി.

കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേല്‍ശാന്തിയെ ആണ് പുറത്താക്കിയത്. അന്ന് രാജാവാണ് അത് ചെയ്തത്. പക്ഷെ ഇന്ന് മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തണം. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാൻ ഒരു കാബിനറ്റ് മന്ത്രിപോലും ഇന്നുണ്ട്. അദ്ദേഹം പറഞ്ഞു.


നവമാധ്യമങ്ങൾ എന്ത് കള്ളവും
പ്രചരിപ്പിക്കാവുന്ന നിലയിലാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: നവമാധ്യമങ്ങൾ എന്ത് കള്ളവും പ്രചരിപ്പിക്കാവുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ നവമാധ്യമങ്ങളും ഇന്ന് വലതുപക്ഷത്തിന്‍റെ കൈകളിലാണ്. സംഘപരിവാർ കൂടുതലും നവമാധ്യമങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അട്ടിമറിക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പാപമായ കാര്യമല്ല. സുപ്രീംകോടതി വിധി സ്ത്രീകളുട അവകാശത്തിന്റെ ഭാഗമാണ്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയാണ്. ആദ്യം രാഷ്ട്രീയ പാർട്ടികൾ എല്ലാം വിധി സ്വാഗതം ചെയ്തിരുന്നു. സമരങ്ങളൊന്നും ഏശിയില്ലെന്ന് സമരം നടത്തിയവർ തന്നെ ഇപ്പോൾ സമ്മതിക്കുന്നു. എന്നാൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികൾക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. നാട്ടിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിനാണ് ആർ.എസ്.എസ് നേതൃത്വം നൽകിയത്. വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ നിലയ്ക്കലെ പ്രശ്നമുയർത്തി ശ്രമിച്ചിരുന്നു. പാരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കാതെ മുന്നോട്ട് പോകാനാകില്ല. വികസനത്തിലും പരിസ്ഥിതിയെ പരിഗണിച്ച് അല്ലാതെ മുന്നോട്ട് പോകുന്നില്ല. എന്നാൽ ഒരു വിഭാഗം നാട്ടിൽ, പരിസ്ഥിതി സംരക്ഷണം പറഞ്ഞ് വികസനം തടയാൻ ശ്രമിക്കുന്നു. അത്തരത്തിലുള്ള കുറച്ചു പേർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.


ഫേസ് ബുക്ക് ചലഞ്ചിൽ മഞ്ജുവിന്റെ
രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍.


കൊല്ലം :ഫേസ് ബുക്ക് ചലഞ്ചിൽ മഞ്ജുവിന്റെ രണ്ടു കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള ഫേസ്ബുക്കിലെ ട്രെന്‍ഡിംഗിലാണ് മഞ്ജു വാര്യരുടെ രണ്ട് ചിത്രങ്ങൾ ഛായാഗ്രഹനും സംവിധായകനുമായസന്തോഷ് ശിവന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

1998ലെയും 2018ലെയും ചിത്രങ്ങളാണിത്. ഇരു ചിത്രങ്ങളും മുല്ലപ്പൂ ചൂടി മലയാളി സ്റ്റൈലിലുള്ളതാണെ ന്നതാണ് പ്രത്യേകത. 20 വര്‍ഷത്തെ അന്തരമുണ്ടെങ്കിലും മഞ്ജുവിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകർ കമന്റിടുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജാക്ക് ആന്റ് ജില്ലിൽ മഞ്ജു വാര്യരാണ് നായിക.


കൊല്ലത്തു നിന്ന്
എൻ.കെ. പ്രേമചന്ദ്രൻ മത്സരിക്കും.


തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോകസഭാതെരെഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി എൻ.കെ. പ്രേമചന്ദ്രൻ മത്സരിക്കും. തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കാം കുറിച്ചുകൊണ്ട്
കൊല്ലം മണ്ഡലം ഇതോടെ രംഗത്ത് വരുകയാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിൽ കൊല്ലം കോൺഗ്രസിന് വേണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടതായ സംഭവം ഏറെ വാർത്ത പ്രാധാന്യം സൃഷ്ടിച്ചിരുന്നു.കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തന്നെയായിരിക്കുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായ എ.എ അസീസാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ എം.പി പ്രേമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ബൈപ്പാസ് ഉൾപ്പടെ എൻ.കെ പ്രേമചന്ദ്രനെതിരേ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ളതാണെന്നും അസീസ് ആരോപിച്ചു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ച് ആര്‍.എസ്.പിയിലും യു.ഡി.എഫിലും രണ്ട് അഭിപ്രായമില്ല. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സി.പി.എം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണെന്നും അസീസ് പറയുന്നു.


മുനമ്പം മനുഷ്യക്കടത്തിലെ
സൂത്രധാരന്‍മാരെ തിരിച്ചറിഞ്ഞു


ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തിലെ സൂത്രധാരന്‍മാരാരൊക്കെയെന്നു തിരിച്ചറിഞ്ഞു. മുനമ്പം വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ പ്രഭുവാണ് പൊലീസിന് മനുഷ്യക്കടത്തിലെ സൂത്രധാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ശാന്തകുമാര്‍, രവീന്ദ്ര,ശ്രീകാന്ത്, എന്നിവരാണ് മുഖ്യ സൂത്രധാരന്മാർ. മുനമ്പം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രഭു ശ്രമം പരാജയപ്പെട്ടതോടെ തിരികെ വന്നത്തോടെയാണ് പൊലീസ് പിടിയിലാവുന്നത്.

വിദേശത്തേക്ക് കടക്കാൻ ഓരോരുത്തരും ഒന്നര മുതല്‍ മൂന്ന് ലക്ഷം വരെയാണ് നൽകിയത്. രണ്ടു മാസം മുമ്പാണ് വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടത്. ബോട്ട് നിര്‍മ്മാണം ഒന്നര മാസം മുമ്പ് തുടങ്ങി.ബോട്ടില്‍ 230 പേരാണ് പോയത്. ഇതില്‍ 19 പേർ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു.
അതേസമയം വീട്ടുകാരുടെ വാക്ക് കേള്‍ക്കാതെയാണ് ന്യൂസിലാന്‍ഡിലേക്ക് ആള്‍ക്കാര്‍ പോയതെന്ന് പ്രഭുവിന്റെ അമ്മ പ്രതികരിച്ചിട്ടുണ്ട്.

കുടുംബത്തില്‍ നിന്ന് അഞ്ചു പേര്‍ പോയതായി പ്രഭുവിന്റെ അമ്മയുടെ സഹോദരി സരസ്വതി വെളിപ്പെടുത്തിയിട്ടുണ്ട്.. സരസ്വതിയുടെ മക്കളായ സുനില്‍ കുമാറും സുജിത് കുമാറും സംഘത്തിലുണ്ട്.
അതേസമയം അറസ്റ്റിലായ പ്രഭുവുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.


പതിനഞ്ചുകാരിയുടെ മൃതദേഹം
ചാക്കില്‍ക്കെട്ടി കുഴിച്ചുമൂടിയ
നിലയില്‍ പോലീസ് കണ്ടെത്തി.


കോട്ടയം: മണര്‍കാട്ടെ അരീപ്പറമ്പില്‍നിന്നും മൂന്നു ദിവസം മുന്‍പ് കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ചുമൂടിയ നിലയില്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ അയര്‍കുന്നം മാലം സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ അജേഷിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം അജേഷിലേക്ക് എത്തുന്നത്. അജേഷ് ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിക്ക് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്.

പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണു കൊലപാതകം നടന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെണ്‍കുട്ടിയെ അനുനയിപ്പിച്ചു ലോറിയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഹോളോബ്രിക്‌സ് കമ്പനിയില്‍ എത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു.പോലീസ് പറഞ്ഞു.


യാക്കോബായ- ഓര്‍ത്തഡോക്സ് സംഘര്‍ഷം:
തൃശൂര്‍ ഭദ്രാസനാധിപനെതിരെ
ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൃശൂര്‍ ഭദ്രാസനാധിപന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി വൈദികരടക്കം 120 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്. രാത്രിയായിരുന്നു സംഘര്‍ഷം ഉണ്ടായത്. മുപ്പതിലേറെ പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുസഭകളുടേയും നേതൃത്വങ്ങളെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് സമരം നടന്നിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാര്‍ത്ഥനാ സമരവും നടത്തിവരുകയായിരുന്നു. . ഇതിനിടെ രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഒരു വിഭാഗം വിശ്വാസികള്‍ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയില്‍ നിന്നും,തിരിച്ചും കല്ലേറുണ്ടായി. വ്യാഴാഴ്ച രാത്രി ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ പള്ളിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിക്കുന്നു. അതേസമയം, യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.


രണ്ട് യുവതികളെ
നീലിമലയിൽ തടഞ്ഞു.


ശബരിമല: ശബരിമല സന്ദർശനത്തിനെത്തിയ രണ്ട് യുവതികളടങ്ങിയ സംഘത്തെ വിശ്വാസികളുടെ സംഘം നീലിമലയിൽ തടഞ്ഞു. രണ്ടു സ്ത്രീകളും ആറു പുരുഷന്മാരുമടങ്ങുന്ന സംഘം പ്രതിഷേധത്തെ തുടർന്ന് നിരാഹാരസമരത്തിനുള്ള പുറപ്പാടിലാണ്. അഞ്ചു പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
100 ദിവസത്തെ വ്രതം എടുത്താണ് ശബരിമല സന്ദർശനത്തിനെത്തിയതെന്ന് യുവതികളുടെ സംഘത്തിൽപ്പെട്ട കണ്ണൂർ സ്വദേശിയായ രേഷ്മ പറയുന്നു. പോലീസ് നൽകിയ ഉറപ്പിന്മേലാണ് തങ്ങൾ എത്തിയതെന്നാണ് സ്ത്രീകളുടെ വാദം.പോലീസ് സംരക്ഷണം നൽകാനാവില്ലെന്ന് പറഞ്ഞു പിന്മാറാൻ പ്രേരിപ്പിച്ചെങ്കിലും ഇവർ സന്ദർശിച്ചേ തിരിച്ചു പോകൂ എന്ന നിലപാടിലാണ്. ഭക്തരുടെ വൻ സംഘം ഇവർക്ക് ചുറ്റും ശരണം വിളികളും മുദ്രാവാക്യങ്ങളുമായി രംഗത്തുണ്ട്.


കെ എ സ് ആർ ടി സി ജീവനക്കാരുടെ
പണിമുടക്കിനെതിരെ ഹൈക്കോടതി


കൊച്ചി: കെ എ സ് ആർ ടി സി ജീവനക്കാർ സംസ്ഥാനത്ത് അർദ്ധരാത്രി മുതൽ ആരംഭിക്കാനിരുന്ന സമരത്തിനെതിരെ ഹൈക്കോടതി. സമരം നടത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും കേസിൽ പാലിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല നേരത്തെ നോട്ടീസ് നൽകിയെന്നത് സമരം നടത്താനുള്ള അനുമതിയല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായ പരിഹാരമാർഗങ്ങൾ നിലവിലുള്ളപ്പോൾ എന്തിനാണ് നിയമപരമല്ലാത്ത സമരമാർഗം സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കെ എസ് ആർ ടി സിയിൽ തൊഴിലാളി സമരങ്ങൾ നടക്കുമ്പോൾ അവിടെ ഒത്തുതീർപ്പു ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.പെട്ടെന്നൊരു സമരത്തിലേക്ക് നീങ്ങേണ്ട കാര്യമെന്താണ് ? സമരം നീട്ടി വെച്ചു കൂടേ?ഹൈക്കോടതി ചോദിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പ്രധാനം. സമരം നടത്തി പ്രകടനം നടത്തുകയല്ല ഏറ്റവും പരമപ്രധാനമായ കാര്യമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, കെ എസ് ആർ ടി സി പണിമുടക്ക് സംബന്ധിച്ച് ഒത്തുതീർപ്പു ചർച്ചകൾ നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒത്തുതീർപ്പു ശ്രമത്തിന്‍റെ ഇപ്പോഴത്തെ നില അന്വേഷിച്ച് വ്യക്തമാക്കാമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.


ഡി ജി പി നിയമനം: കേരളത്തിന്റെ
ആവശ്യം സുപ്രീം കോടതി തള്ളി


ന്യൂഡൽഹി : യു.പി.എസ്.സി. തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പോലീസ് മേധാവി ആയി നിയമിക്കണം എന്ന ഉത്തരവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന കേരളത്തിൻറെ ആവശ്യം സുപ്രീം കോടതി തള്ളി.

ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ നിയന്ത്രിച്ച വിധിയില്‍ ഭേദഗതി തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.2011ല്‍ നിയമസഭാ പാസ്സാക്കിയ കേരള പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാന്‍ അനുവദിക്കണം എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഭേദഗതി അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.


ദൈവത്തിന്റെ വികൃതികള്‍
പോലെ ലെനിനിന്ന് മടക്കയാത്ര


തിരുവനന്തപുരം: ദൈവത്തിന്റെ വികൃതികള്‍ പറഞ്ഞ ചലച്ചിത്രകാരൻ ലെനിന്‍ രാജേന്ദ്രൻ ദൈവത്തിന്റെ വികൃതികളിലായി. വേനല്‍, മകരമഞ്ഞ്, രാത്രിമഴ,കുലം എന്നിവയടക്കം നിരവധി സിനിമകൾ മലയാള സിനിമക്ക് സംഭാവനചെയ്ത അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രൻറെ മൃതുദേഹം യൂണിവേഴ്സിറ്റി കോളേജിലും,കലാഭവനിലും പൊതുദര്ശനത്തിന് വെച്ചശേക്ഷം ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ ബുനാഴ്‌ച്ച സംസ്‌കരിക്കും.
നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്എം.വേലുക്കുട്ടി-ഭാസമ്മ ദമ്പതികളുടെ മകനായി ജനിച്ച ലെനിന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നും ബിരുദം നേടി,എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിച്ചുവരവേ, പി.എ.ബക്കറെ പരിചയപ്പെട്ടതോടെയാണ് സിനിമ ലോകത്തേക്ക് വരുന്നത്. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടക്കുന്ന അദ്ദേഹം വചനം, മകരമഞ്ഞ്,രാത്രിമഴ,കുലം തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്‌തു.
രഘുവരന്‍-ശ്രീവിദ്യ ജോഡി അഭിനയിച്ച ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി. പി. ചന്ദ്രമതിയുടെ വെബ്സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ‘രാത്രി മഴ’ 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു.

കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടു നല്‍കില്ലെന്ന് അപ്പോളോ പറഞ്ഞതായി പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമായിരുന്നു. ചികിത്സാച്ചെലവായ 72 ലക്ഷം രൂപ കെട്ടാതെ മൃതദേഹം വിട്ടു നല്‍കില്ലെന്ന് അപ്പോളോ അധികൃതര്‍ വ്യതമാക്കിയെന്നായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.30 ലക്ഷത്തിൽ താഴെയായിരുന്നു അടക്കാൻ ഉണ്ടായിരുന്നത്.ഇത് ഒരാഴ്ച്ചക്കുള്ളിലാണ് അടക്കേണ്ടിയിരുന്നത്. കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഈ തുക പിരിച്ചെടുത്ത് നൽകാൻ തീരുമാനിച്ചിരുന്നതുമാണ്. ഇതിനിടെ സംസ്ഥാന സർക്കാരും പണം കെട്ടാൻ തയ്യാറായി മുന്നോട്ടുവരുകയായിരുന്നു.


ശബരിമല:സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് ലജ്ജാകരം — മോദി.


കൊല്ലം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറ്റവും ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് വേലുത്തമ്പി ദളവ നഗറില്‍ എന്‍ഡിഎ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെപ്പറ്റി കുറേ മാസങ്ങളായി രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. ഈ വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് ഏറ്റവും നാണംകെട്ടതാണെന്ന് ചരിത്രം നാളെ രേഖപ്പെടുത്തും. സംസ്‌കാരത്തെയും ധര്‍മത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. എന്നാലും ഇത്രയും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന നിലപാട് എടുക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഈ കാര്യത്തില്‍ യുഡിഎഫ് പാര്‍ലമെന്റില്‍ ഒന്ന് പറയും പത്തനംതിട്ടയില്‍ വേറൊന്നുപറയും. യുഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ബിജെപിയുടെ നിലപാട് എല്ലാക്കാലത്തും സുവ്യക്തമാണ്. അതിനനുസൃതമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തോടൊപ്പം നിന്ന പാര്‍ട്ടി ബിജെപി മാത്രമാണ്. വാക്കും പ്രവര്‍ത്തിയും ബിജെപിക്ക് വിഭിന്നമല്ല. ജനതയോടും സംസ്‌കാരത്തോടുമുള്ള ബിജെപിയുടെ പ്രതിബദ്ധതയാണത്.

കോണ്‍ഗ്രസും ഇടതുപക്ഷവും ലിംഗനീതി, സാമൂഹ്യനീതിഎന്നിവയെപ്പറ്റി വലിയ വീരവാദംപറയും. എന്നാല്‍ കടകവിരുദ്ധമായ നിലപാട് സ്വീകരിക്കും. മുത്തലാഖില്‍ അത് കണ്ടതാണ്. നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിരോധിച്ച മുത്തലാഖ് ഭാരതത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

ത്രിപുരയില്‍ ശൂന്യതയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഒരുകുറവും വരുത്താതെ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ വി.മുരളീധരന്‍, സുരേഷ്‌ഗോപി, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി നേതാക്കളായ സി.കെ.പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, എല്‍ജിപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ. പൊന്നപ്പന്‍ തുടങ്ങി ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.


കൊല്ലം ബൈപ്പാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി
നാടിനായി സമര്‍പ്പിച്ചു.


കൊല്ലം: നാലു പതിറ്റാണ്ടിനൊടുവിൽ പൂർത്തീകരിച്ച കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനായി സമര്‍പ്പിച്ചു. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മോദി ഭദ്രദീപം കൊളുത്തി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. 13.14 കിലോമീറ്റര്‍ ദൂരത്തില്‍ മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയാണ് ബൈപ്പാസ്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യം കുതിക്കുകയാണ്. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാ സഹായവും നല്‍കും. കൊല്ലം ബൈപ്പാസ് നിര്‍മാണം പൂ‍ര്‍ത്തിയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുകയാണ്. 20 വര്‍ഷമാ‍യിട്ടും ചില പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് കുറ്റകരമായ അനാസ്ഥയാണ്‌. പ്രധാനമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് ഏറെ മുന്നേറാനാകും. വിനോദ സഞ്ചാര മേഖലയില്‍ നിരവധി പദ്ധതികളുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആധാരം ടൂറിസമാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ കേരളത്തിനുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് കൊല്ലം ബൈപ്പാസ് പൂർത്തീകരിച്ചത്.ഒന്നും രണ്ടും ഘട്ടമായി വേണ്ടി വന്നതു പതിറ്റാണ്ടുകൾ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ രണ്ടു പാലങ്ങൾ ഉൾപ്പെടെ ബാക്കി 8.5 കിലോമീറ്റർ പൂർത്തിയാക്കിയതു 44 മാസം കൊണ്ടായിരുന്നു. 2015ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് മൂന്നാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.


തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
രാഹുല്‍ യൂസഫലിയുടെ
വീട് സന്ദർശിച്ച വീഡിയോ
വൈറലായി


തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായി പ്രമുഖന്‍ എംഎ യൂസഫലിയുടെ വീട് സന്ദര്‍ശിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അബൂദാബിയിലെ യൂസഫലിയുടെ വസതിയിൽ എത്തിയ രാഹുല്‍ ഗാന്ധി വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേയ്ക്കായിരുന്നു. യൂസഫലിയും ഭാര്യ സാബിറ, മകള്‍ ഷിഫ, മരുമക്കളായ ഡോ. ഷംസീര്‍ വയലില്‍, അദീബ് അഹമ്മദ്, ഷാരോണ്‍, സഹോദരന്‍ എം.എ അഷറഫ് അലി എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും പതിനായിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തടിച്ചൂകൂടിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനോടൊപ്പമുണ്ടായിരുന്നു.
വരാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ.


സൂപ്പർതാരം മോഹന്‍ലാലിനെ
സ്വന്തം തട്ടകത്തിലെത്തിക്കാൻ
ബി ജെ പി നീക്കം തുടങ്ങി .


തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂപ്പർതാരം മോഹന്‍ലാലിനെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ബി ജെ പി നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൂപ്പര്‍താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കവുമായി ബി.ജെ.പി കരുക്കള്‍നീക്കുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നടന്‍ മോഹന്‍ലാല്‍ രാജ്യസഭയിലേക്ക് സീറ്റു നൽകാനും ലക്ഷ്യമിടുന്നുണ്ട്.

പാര്‍ട്ടിയിലെ ഒരു വിഭാഗം മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താല്‍പര്യം കാട്ടിയെങ്കിലും താരം അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോൾ ലാലിനെ എന്തുവിലകൊടുത്തും സ്വന്തം പാളയത്തിലെത്തിച്ച് തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനാണ് ബി ജെ പി ശ്രമം നടത്തുന്നത്.
സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് മത്സരിക്കാനിടയുള്ളവരുടെ പട്ടികയിൽ ഉയര്‍ന്നു കേള്‍ക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണ്‌. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കും അത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാവുകയാണ്.


കൊല്ലം ബൈപ്പാസ്
പ്രധാനമന്ത്രി മോദി 15 ന്
നാടിന് സമർപ്പിക്കും.

കൊല്ലം: കൊല്ലത്തിന്റെ ചിരകാലാഭിലാഷമായിരുന്ന കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി 15 ന്നാടിന് സമർപ്പിക്കും. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുന്ന റാലിയും തുടർന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാല് പതിറ്റാണ്ടിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ബൈപ്പാസ് റോഡിന് 13. 5 കിലോ മീറ്റർ നീളമാണുള്ളത്. ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചിനാണ് ബൈപ്പാസിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ച്കൊണ്ട് മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരുടെ റാലിയെ നരേന്ദ്രമോദി തുടർന്നാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് പ്രത്യേക ഹെലി പാഡ് സജ്ജീകരിച്ചിട്ടുണ്ട്. പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് മടങ്ങും. പത്മനാഭ സ്വാമി ക്ഷേത്ര ദർശനവും ടൂറിസം സർക്യൂട്ട് ഉദ്ഘാടനവുമാണ് തിരുവനന്തപുരത്തെ പ്രധാന പരിപാടികൾ.


ആലപ്പാട് സമരത്തെ അപമാനിച്ച മന്ത്രിഇ പി ജയരാജൻ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


ആലപ്പുഴ: ആലപ്പാട് സമരത്തെ അപമാനിച്ച മന്ത്രി ഇ പി ജയരാജൻ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പാട് സമരം ചെയ്യുന്നവർ മലപ്പുറത്തുകാരല്ല,ആ നാട്ടുകാരാണ്. ജനകീയ സമരം നടക്കുന്ന ആലപ്പാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സമരം ന്യായമാണെന്നും സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ആലപ്പാട്ടെ ഖനനവിരുദ്ധ സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് ഖനന വിരുദ്ധ സമരഭൂമിയായ ആലപ്പാട് സന്ദർശിക്കാനായി പ്രതിപക്ഷനേതാവ് എത്തിയത്. ഐ ആർ ഇ എൽ നടത്തുന്ന ഖനനവും, സേവ് ആലപ്പാട് സമര പന്തലും അദ്ദേഹം സന്ദർശിച്ചു. ആലപ്പാട് ഖനനവിരുദ്ധ സമരം ശക്തമായതോടെ ജനുവരി 16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉന്നതതല യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ഇതുവരെ ക്ഷണിച്ചിട്ടില്ല.

കെഎസ്ആര്‍ടിസി ബസും കാറും
കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
അഞ്ചുപേര്‍ മരണപെട്ടു.

കൊല്ലം: സംസ്ഥാന പാതയില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരണപെട്ടു. ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), ഹര്‍ഷ (മൂന്നര) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിനും വാളകത്തിനും മധ്യേയുള്ള അകമണ്ണിലാണ് അപകടമുണ്ടായത്.കാറില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.

അനധികൃത സ്വത്ത്;സൂരജിന്റെ
8.8 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: സർവീസ് കാലയളവിൽ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ പെടും.

സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി, 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു. പത്തുവർഷത്തിനിടെ 314 ശതമാനത്തിൻറെ വർധനവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. സൂരജിന് തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഢംബര ഫ്ലാറ്റുകളും ഭൂമിയുമുണ്ടെന്നു വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സുരാജിന് സ്വന്തമായുണ്ട്.

ദേശീയ പണിമുടക്കിൽ അക്രമം;
എസ്ബിഐ ബ്രാഞ്ചിനുനേരെ അക്രമം

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് തീവണ്ടി ഗതാഗതം താറുമാറായി. കടകമ്പോളങ്ങൾ ബഹുഭൂരിപക്ഷവും അടഞ്ഞുതന്നെ കിടന്നു.ബസ്സുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകൾ ഒന്നും പ്രവർത്തിച്ചില്ല. പണിമുടക്കിൽ അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമായിരുന്നു പ്രഖ്യാപനമെങ്കിലും തിരുവനതപുരം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിനുനേരെ സമരാനുകൂലികളുടെ ആക്രമണമുണ്ടായി. മാനേജരുടെ ക്യാബിനും കമ്പ്യൂട്ടറും അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് സമീപമുള്ള ബ്രാഞ്ചിന് നേരെയായിരുന്നു അക്രമം.രാവിലെ പത്തരയോടെ സമരാനുകൂലികൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.സമരക്കാരെ സെക്യൂരിറ്റി തട‌ഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. എസ്ബിഐ ബ്രാഞ്ചുകൾ പലതും ഇന്നലെ പ്രവ‍ർത്തിച്ചിരുന്നു. സി സി ടിവി ദൃശങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും,കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചിത്ര തെരേസ ജോൺ പറഞ്ഞു.

.

കൊപ്പം കേന്ദ്രീകരിച്ച് കുഴൽപ്പണ ലോബി;
99 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു

പാലക്കാട്: പട്ടാമ്പിക്കടുത്ത കൊപ്പം കേന്ദ്രീകരിച്ച് വൻ കുഴൽപ്പണ ലോബി. കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽപ്പണം കൊപ്പം പൊലീസ് നടത്തിയ പരിശോധനക്കിടയിൽ പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കടത്താൻ ശ്രമിച്ച മാരുതി സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഹിർ, സഹദ്, നിസ്സമുദ്ധീൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.

2000, 500 രൂപയുടെ കെട്ടുകളാണ്പിടിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ചെർപ്പുളശ്ശേരി വഴി മലപ്പുറത്തേക്ക് കടത്തുവാൻ ശ്രമിക്കുകയായിരുന്നെന്നാണ് കരുതുന്നത്. കൊപ്പം എസ് ഐ എം. ബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പാർട്ടിയാണ് കുഴൽപ്പണം പിടിച്ചത്. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഇവിടെ നിന്നും കുഴൽപ്പണം പിടികൂടുന്നത്.
കഴിഞ്ഞ സെപ്തംബറിൽ കുലുക്കല്ലൂരിൽ നിന്ന് 2.42 കോടി രൂപയുടെ കുഴൽപണമാണ് കൊപ്പം പൊലീസ് പിടികൂടിയത്. ഒക്ടോബറിൽ10 ലക്ഷം രൂപയുടെ കുഴൽപണവും പിടികൂടിയിരുന്നു.


വീണ്ടുമിതാ ഫ്രാങ്കോക്കാര്യം;
കന്യാസ്ത്രീക്കെതിരെ
പ്രതികാര നടപടിക്കുനീക്കം

കൊച്ചി: ഫ്രാങ്കോക്കാര്യം തീരുന്നില്ല.വീര്യവും . അതിപ്പോൾ കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടികളെടുക്കാനുള്ള നീക്കത്തിലാണ്. പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീക്കെതിരെയാണ് പ്രതികാര നടപടികൾക്ക് സഭ നീക്കം നടത്തുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും കാര്‍ വാങ്ങിയതിനും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭ നേതൃത്വം ലൂസി കളപ്പുരയ്ക്കലിന് മദര്‍ സുപ്പീരിയര്‍ ആന്‍ ജോസ് നോട്ടീസ് നല്‍കി.

ബുധനാഴ്ച സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
അടുത്ത ദിവസം തന്നെ സഭയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കില്ലെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ വെല്ലൂരില്‍ ആണെന്നുമാണ് സിസ്റ്ററുടെ പ്രതികരണം. എന്നാല്‍ ഉടന്‍ തന്നെ ഹാജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്നും സിസ്റ്റര്‍പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. പിന്നീട് സിസ്റ്റര്‍ നടത്തിയ പല വെളിപ്പെടുത്തലുകളും ഏറെ ചർച്ച കൾക്ക് വഴിതെളിച്ചിരുന്നു.
അതേസമയം ആരോപണ വിധെയനായ ഫ്രാങ്കോയെ കത്തോലിക്കാ സഭ മുറുകെ പിടിച്ചിരിക്കുകയാണെന്നാണ് സഭയുടെ ” കത്തോലിക്കാ സഭ” എന്നാ പ്രതിമാസപത്രം ഡിസംബർ ലക്കം പറയുന്നത്. ഫ്രാങ്കോയെ സംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ച മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങൾ വീട്ടിൽ കയറ്റരുതെന്നും,ഏഷ്യാനെറ്റും, മാതൃഭൂമി ചാനലും കത്തോലിക്കാ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തണമെന്നും കത്തോലിക്കാ സഭ വിശ്വാസികൾക്കിടയിൽ പ്രചരണം നടത്തിവരുകയാണ്.


ബൈപാസിൽ പ്രേമചന്ദ്രൻ ഗോളടിച്ചു,ഉദ്ഘാടനത്തിന് പ്രധാനമന്ത്രിഎത്തും.

കൊല്ലം ബൈപാസ്പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് പറഞ്ഞത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനും, കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രനും ഇതു സംബന്ധിച്ച അറിയിപ്പ് രണ്ടു ദിവസ്സം മുൻപ് ലഭിച്ചിരുന്നു. ജനുവരി 15ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യുഡിഎഫും എല്‍ഡിഎഫും പോരടിക്കുന്നതിനിടെ പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തുന്നതിൽ എൻ കെ പ്രേമചന്ദ്രൻ എംപി
പെനാൽട്ടി ബോക്സിനു ഒരുമുഴം മുന്നിൽ നിന്ന് ക്ളീൻ ഷൂട്ടിലൂടെ ഗോൾ അടിച്ചു എന്നുതന്നെ പറയാം. അതേസമയം, ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരുന്നതിന് പിന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഗൂഢോദ്ദേശമുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പ്രതിക രിച്ചിട്ടുള്ളത്. വികസനം മാത്രമല്ല സ്നേഹം പ്രകടിപ്പിക്കൽ കൂടിയാണിതെന്ന് കരുതേണ്ടി വരുമെന്നും ബാലഗോപാൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും തുല്യ അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു. ബൈപ്പാസിന്റെ ഇരുവശങ്ങളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചത് വിവാദവുമായി. ബൈപ്പാസിന്റെ പേരിൽ ദിവസങ്ങളായി രാഷ്ട്രീയപ്പോര് നടന്നു വരികയാണ്.ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന സർക്കാറിൻറെ പ്രഖ്യാപനമുണ്ടായത്.ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം നൽകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.ജനുവരി 15 ന് ബൈപ്പാസ് ഉദ്ഘാടന ചടങ്ങുകള്‍ നിർവഹിച്ച ശേഷം കൊല്ലത്ത് നടക്കുന്ന ബിജെപി മഹാറാലിയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

അലോക് വര്‍മമയെ
സി.ബി.ഐ ഡയറക്ടറായി
കോടതി വീണ്ടും നിയമിച്ചു.

ന്യൂഡെൽഹി:സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍ നിന്ന് നീക്കി സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഇറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മമയെ സി.ബി.ഐ ഡയറക്ടറായി കോടതി വീണ്ടും നിയമിച്ചു. എന്നാല്‍ സി.ബി.ഐയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മയെ കോടതി വിലക്കിയിട്ടുണ്ട്.
ഡല്‍ഹി സെപ്ഷ്യല്‍ പൊലീസ് നിയമ പ്രകാരം സി.ബി.ഐ ഡയറക്ടറുടെ കുറഞ്ഞ കാലാവധി രണ്ട് വര്‍ഷമാണെന്ന് വ്യക്തമാക്കിയും സി.ബി.ഐ ഡയറക്ടര്‍ക്ക് മേല്‍ ബാഹ്യ ഇടപെടല്‍ പാടില്ല എന്ന് നിഷ്കര്‍ഷിച്ചും 1997ലെ വിനീത് നാരായണ്‍ കേസില്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിക്കാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

ദേശീയ പണിമുടക്ക്
കേരളത്തിൽ പൂർണ്ണം

തിരുവന്തപുരം : സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമായിരുന്നു. സമരാനുകൂലികൾ തിരുവനന്തപുരം, കൊല്ലം,കണ്ണൂർ,കോഴിക്കോട്, തൃപ്പൂണിത്തുറ, കോട്ടയം എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല.കൊല്ലത്ത് വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. തൃപ്പൂണിത്തുറയിലും ട്രെയിൻ തടയൽ ഉണ്ടായി.
മൂന്നാർ – തേക്കടി ടൂറിസ്റ്റ് മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. റെയിൽവേ, എയർപോർട്, തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ വിവിധയിടങ്ങളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. സെക്രട്ടേറിയറ്റിൽ ഹാജർ നില തീരെ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തുന്നത്. ആലപ്പുഴയിൽ ബോട്ട് സർവീസുകളുണ്ടായില്ല.

കൊച്ചിയിൽ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. വൻകിട വ്യാപാര കേന്ദ്രങ്ങൾ ഭാഗികമായി പ്രവർത്തിച്ചു. പമ്പ – ശബരിമല സർവീസുകൾ മുടക്കമില്ലാതെ നടന്നെങ്കിലും കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രാ സൗകര്യങ്ങൾ സംസ്ഥാനത്ത് പൂർണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. കണ്ണൂരില്‍ നാലിടത്ത് ട്രെയിനുകള്‍ തടഞ്ഞു. കടകള്‍‍ തുറന്നില്ല. കാസര്‍കോട് ചെറുവത്തൂരിലും കാഞ്ഞങ്ങാടും ട്രെയിന്‍ തടഞ്ഞു. മലപ്പുറത്ത് മഞ്ചേരിയില്‍ വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.കോഴിക്കോട് രാവിലെ എട്ട് മണിയോടെ ചെന്നൈ മെയില്‍ തടഞ്ഞു. പൊലീസെത്തി സമരാനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി. നഗരത്തില്‍ മിഠായിതെരുവില്‍ ചില കടകള്‍ തുറന്നു. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊന്നും ഓടിയിട്ടില്ല.


മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക്
പത്തുശതമാനം സാമ്പത്തിക സംവരണം
ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ചൊവ്വാഴ്ച തന്നെ ബില്ല് കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. ഇതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനമായി. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം.വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗ നിയമനത്തിലും 10 ശതമാനം സംവരണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങൾ ഇതിനായി ഭേദഗതി ചെയ്യും.
വാർഷിക വരുമാനം എട്ടുലക്ഷത്തിൽ കവിയരുതെന്നും, 5 ഹെക്ടറിൽ കൂടുതൽ കൃഷിഭൂമിയുണ്ടാകരുതെന്നും, വീടിന്‍റെ വിസ്തീർണം 1000 ചതുരശ്രഅടിയിൽ കൂടരുതെന്നും ഉൾപ്പടെ 5 നിബന്ധനകളോടെയാണ് സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്.
സർക്കാർ ജോലികളിൽ സംവരണം 50 ശതമാനത്തിലധികം പാടില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടന ഭേദഗതിയുലൂടെ മറികടന്ന് 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം ഭരണഘടന ഭേദഗതിക്ക് പാർലമെന്റിന്റെയും പകുതിയലധികം സംസ്ഥാന നിയമസഭകളുടേയും അനുമതി വേണമെന്ന കാര്യം ബാക്കി നിൽക്കുന്നുണ്ട്.
മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി. പിണറായി വിജയൻസ്വാഗതം ചെയ്തു.
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.


കേരളത്തിൽ രാഷ്ട്രപതി ഭരണം
നടപ്പിലാക്കണമെന്ന് ബിജെപി

ന്യൂഡൽഹി : കേരളത്തിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ബിജെപി ലോക്സഭയിൽ. കേരളത്തിൽ നിലവിലുള്ള സംഘർഷ സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെ യാണ് ലോക്സഭയിൽ ഇക്കാര്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് വീടുകൾക്ക് നേരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാർ-ബിജെപി അംഗങ്ങൾക്കു നേരെയും അതിക്രമങ്ങൾ അരങ്ങേറുന്നു. ബിജെപിയെയും ആർഎസ്എസിനെയും സര്‍ക്കാർ വേട്ടയാടുകയാണെന്നും ആരോപണം ഉന്നയിച്ച് കൊണ്ടാണ് പിണറായി സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ലോക്സഭയിൽ ആവശ്യപ്പെട്ടത്.

ബിജെപി എംപി മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമങ്ങളെ ഡുബെഅപലപിച്ചു. ബിജെപി പ്രവർത്തകനായത് കൊണ്ടാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായതെന്നും ഡുബെ പറഞ്ഞു. കാലങ്ങളായി അക്രമം നടന്നുവരുന്ന അക്രമ സംഭവങ്ങളെ പ്പറ്റി അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപിയുടെ നിലപാട് തള്ളിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിൽ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതികരിച്ചത്. അതേസമയം ക്രമസമാധാന നില തകർന്നെന്നു തന്നെ യാണ് മുല്ലപ്പള്ളിയുടെ പക്ഷം.


ശബരിമല പ്രശ്‍നം
കേരളം സംഘർഷ ഭൂമിയായി

തിരുവനന്തപുരം:ഒരു വശത്തു സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനുള്ള സർക്കാറിന്റെ നടപടികൾ, മറുവശത്ത് ആചാരാനുഷ്ട്ടാനകൾ സംരക്ഷിക്കാൻ വിശ്വാസി സമൂഹത്തിൻറെ ചേര്ത്ത് നിൽപ്പ്, എന്നിവ മൂലം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്ഷരാർഥത്തിൽ കേരളം സംഘർഷ ഭൂമിയായി മാറി.
വടക്കൻ ജില്ലകളിലും പത്തനംതിട്ട ജില്ലയിലെ അടൂരിലും, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സംഘർഷം തുടരുന്നത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം മകരവിളക്ക് ദിവസമായ ജനുവരി 14ന് അർധരാത്രി വരെ നീട്ടിയിരിക്കുകയാണ്.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നെടുമങ്ങാട്,പേരാമ്പ്ര,തലശേരിഎന്നിവിടങ്ങളിൽ
ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.
കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉൾപ്പടെ ഉണ്ടായ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുദിവസത്തേക്കാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട് 3174 പേരെയാണ് പോലീസ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത് .478 പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകളും എടുത്തു. വിശ്വാസികളും സർക്കാരും തമ്മിൽ പോരും, പോർവിളിയും നടക്കുന്ന രാഷ്ട്രീയ പോർക്കളമായി കേരളം മാറിയിരിക്കുകയാണ്.


ആചാരനുഷ്ഠാനങ്ങൾ ഇല്ലാതാക്കി
നിരീശ്വരവാദം നടപ്പാക്കാനുള്ള
ആസൂത്രിതനീക്കമാണ്
പിണറായി സർക്കാർ നടത്തുന്നതെന്ന്
ജി സുകുമാരൻ നായർ


ചങ്ങനാശേരി: സുപ്രീം കോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതിപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിതനീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഒരു പത്രക്കുറിപ്പിൽ ആരോപിച്ചു.
സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന കലാപത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കുറ്റപ്പെടുത്തിയ സുകുമാരൻ നായർ, വിശ്വാസലംഘനത്തിനെതിരായി സമാധാനപരമാതി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും, നവോത്ഥാനത്തിന്റെ പേരിൽ സിപിഎം നയം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ജനങ്ങൾ നൽകിയ അധികാരം കൈയിൽവെച്ചുകൊണ്ട് ഏത് ഹീനമാർഗവും ഉപയോഗിച്ച് പാർട്ടിയുടെ നയം നടപ്പാക്കുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന സംശയിക്കുന്നതിൽ തെറ്റുപറയാനാവില്ല. ആദ്യം മുതലേ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം ഇത്രയും സങ്കീർണമാക്കിയത് സർക്കാരാണ്.
അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസിൽ കുടുക്കി ജയിലടയ്ക്കുക, നാട്ടിൽ മുഴുവൻ അരാജകത്വം സൃഷ്ടിക്കുക, ഏന്തു കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കുക, ഹൈന്ദവാചാര്യൻമാരെ അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക, തുടങ്ങിയവയെല്ലാം ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതാണോ? സുകുമാരൻ നായർ ചോദിക്കുന്നു.


ജനുവരി എട്ട്, ഒമ്പത് തീയതികളിലെ
പണിമുടക്ക് കേരളത്തിൽ പൂർണമായിരിക്കും.


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ദേശീയ തലത്തിൽ നടത്തുന്ന ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടത്തുന്ന പണിമുടക്ക് കേരളത്തിൽ പൂർണമായിരിക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങിയവ ഉൾപ്പടെയുള്ള യൂണിയനുകൾക്ക് കേരളത്തിൽ ഏറെ സ്വാധീനമുള്ളതിനാൽ പണിമുടക്ക് കേരളത്തിൽ ശക്തമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് ഇന്‍ഷൂറന്‍സ് മേഖലയിലെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. തൊഴില്‍ നിയമഭേദഗതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കടകൾ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സംയുക്ത സമരസമിതി പറഞ്ഞിട്ടുണ്ട്. ട്രെയിനുകൾ തടയില്ലെങ്കിലും റെയിൽവേ സ്റ്റേഷനുകൾക്കു മുൻപിൽ പിക്കറ്റ് നടത്തും. കടകള്‍ അടയ്ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
അടുത്ത ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോട് വ്യാപാരികള്‍ സഹകരിക്കണമെന്ന മുന്‍ നിലപാട്, കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് മാറ്റിയിട്ടുണ്ട്. എന്നാൽ ജി.എസ്.ടിയിൽ ഉൾപ്പടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾ വ്യാപാരികൾക്ക് തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പണിമുടക്ക് കാരണം ബുദ്ധിമുട്ടുണ്ടാവില്ല. ജോലിക്ക് എത്തുന്നവരെയും സ്വകാര്യ വാഹനങ്ങളെയും തടയില്ലെന്ന് എളമരം കരീം പറഞ്ഞു.
.—————

Advertisements