literature




                കഥകൾ /കവിതകൾ

ഉറക്കെപ്പാടാന്‍

വള്ളിക്കീഴ്.ജി. ജയകുമാര്‍

നമുക്ക് നല്ലൊരു പാട്ടുപാടാം
പാടി മറക്കാത്ത പാട്ടു പാടാം
എന്നുമോര്‍ക്കുന്നൊരു പാട്ടുപാടാം
പിന്നെ മറക്കാത്ത പാട്ടുപാടാം
ആടിയും ചാടിയും പാട്ടുപാടാം
വാടിയില്‍നിന്നുമുറക്കെപ്പാടാം
പിന്നെയും പിന്നെയും പാട്ടുപാടാം
മേനി തളരാതെ പാട്ടുപാടാം
ഒന്നിച്ചിരുന്നൊരു പാട്ടുപാടാം
പിന്നെയുറക്കെ നമുക്കുപാടാം
കളിയായ് ഞാനൊരു പാട്ടുപാടാം
കളിച്ചിരിക്കുമ്പോളുറക്കെപ്പാടാന്‍




കുറച്ചു നാട്

വള്ളിക്കീഴ്.ജി. ജയകുമാര്‍

കുറച്ചു നാട്ടിലൊരിത്തിരി നേരം
കുറിച്ചിരിക്കാന്‍ മോഹം
കുറച്ചു നാട്ടിലൊരിത്തിരി നേരം
കൊറിച്ചിരിക്കാന്‍ മോഹം
‘കുറത്തിക്കാടി’ലൊരിത്തിരിനേരം
ഉറഞ്ഞുതുള്ളാന്‍ മോഹം
‘കുറത്തിക്കാടി’ലൊരിത്തിരിനേരം
മറന്നിരിക്കാന്‍ മോഹം
ഒാണാട്ടുകരയിലെയിത്തിരി മണ്ണും
വേണാട്ടുകരയിലെയിത്തിരി മണ്ണും

കുറച്ചുനാടായനേരമതു
‘കുറത്തികാടാ’യ നേരം
കുറച്ചു നാട്ടിലൊരിത്തിരി നേരം
കുറിച്ചിരിക്കാന്‍ മോഹം
കുറച്ചു നാട്ടിലൊരിത്തിരി നേരം
കൊറിച്ചിരിക്കാന്‍ മോഹം

        -----

 പ്രണയത്തിൻറെ ഹൃദയംഗമായ ഭാക്ഷകൊണ്ട്‌ സമ്പുഷ്ട്ടമായ ഒരു കവിതയാണ് ആദ്യമായി ഈ പേജിലേക്ക് കിട്ടിയത്.

 “ജീവിത സാഹിത്യം” എന്ന് എഴുത്തുകാരി ഗായത്രി വീണ, ഈ കവിതക്ക് ഏറെ വ്യത്യസ്‌തമായി തന്നെ പേര് കൊടുത്തിരിക്കുന്നു.


ഗായത്രി വീണ

               “ജീവിത സാഹിത്യം”

“തിരികെ നടന്ന് കുറച്ചു ദിനങ്ങൾക്ക-
പ്പുറം ചെല്ലാൻ കഴിഞ്ഞിരുന്നെങ്കില്….
ഒരു വാക്കിനാൽ രചിക്കപ്പെട്ട ജീവചരിത്രം
തിരുത്താമായിരുന്നു….
പലരെയും ഒഴിവാക്കി മറ്റു പലരെയും
തിരിച്ചു പിടിക്കാമായിരുന്നു..
വേഷമറിയാതെ അരങ്ങിൽ ആടി-
ത്തിമിര്ക്കുന്നു ജീവിതം..
നേടാമായിരുന്നതിനെ കൈവിട്ടപ്പോൾ
മറ്റു പലതും കൂടെ പോയി…
ഞാനെഴുതിയ എൻ ജാതകം,
അതിനി തിരുത്തപ്പെടേണ്ട…
അങ്ങനെ ഇനിയുണ്ടാവില്ല… ഒരു-
വാക്കിനാൽ, ഒരു ജീവിതം ബന്ധിക്കപ്പെട്ടു
ഇന്ന് ഞാൻ കാണുന്നുണ്ട്…കേള്ക്കുന്നുണ്ട്..
അറിയുന്നില്ല, മനസ്സിൽ പതിയുന്നില്ല
ഒന്നും….ആരും..!!
നിന്റെ കണ്ണുകൾ നിറയാതിരിക്കാന്
എന്റെ കണ്ണീർ പണയം വച്ചു…
എന്നിട്ടും, എന്തേ അവ എന്നിലേക്ക് തിരികെയെത്തി?
ഇപ്പോൾ ഞാനവയെ ചേർത്ത് പിടിക്കുന്നു…
നീ ആഗ്രഹിക്കുന്നത് എന്റെ പതനമായിരിക്കാം
അത് നടക്കും… നടക്കണം,
അതിനുമുൻപേ എനിക്കൊന്ന് ജയിക്കണം,
ഒരിക്കൽ മാത്രം ജയിക്കണം….
തിരികെ നടക്കാനോ തിരുത്തി മുന്നേറാനൊ-
കഴിയില്ലല്ലോ…. ഒരു വഴി, ഒരു ലക്ഷ്യം…
മരണം…!!!”


———————–


Advertisements