പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, മുൻ ഇമാമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.


തിരുവനന്തപുരം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമിയുടെ പീഡന സംഭവം തുറന്നുപറഞ്ഞത്.
ഹൈക്കോടതിയിൽ ഇമാം മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയതിനു പിറകെയാണ് മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം ഒളിവിലാണ്. ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി, ഡി.അശോകൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നതാണ് ഖാസിമിക്കെതിരെ വിതുര പോലീസ് ചുമത്തിയിട്ടുള്ള കുറ്റം.

Advertisements

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി,


കൊല്ലം: എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ് എൻ ഡി പി യോഗം വാര്‍ഷിക പൊതുയോഗം തടഞ്ഞ കൊല്ലം മുന്‍സിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ അപേക്ഷ ജില്ലാ കോടതി വിസമ്മതിച്ചു. എന്നാൽ എസ് എൻ ഡി പി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ അപ്പീല്‍ പിന്നീട് പരിഗണിക്കും.

15ന് ചേർത്തല എസ് എൻ കോളേജിൽ നടത്താനിരുന്ന എസ് എൻ ഡി പി യോഗത്തിന്‍റെ 113 മത് വാർഷിക പൊതുയോഗവും ബൈലോ ഭേദഗതിയും ആയിരുന്നു കൊല്ലം മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നത്. യോഗത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം സ്റ്റേ ചെയ്തത്.

എസ് എൻ ഡി പി യോഗത്തിന്‍റെ ശാഖാ യോഗങ്ങളിൽ നിന്ന് നിയമാനുസൃതം പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ലെന്നും ബൈലോയ്ക്ക് വിരുദ്ധമായാണ് പ്രതിനിധികളെ നിശ്ചയിച്ചിരിക്കുന്നതും എന്നുമായിരുന്നു പരാതിക്കാർ കോടതിയിൽ ആരോപണം ഉന്നയിച്ചത്. പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കാൻ ബൈലോ ഭേദഗതിചെയ്യുന്നതായി, കൊല്ലം സ്വദേശികളായ കടകംപള്ളി മനോജ്, കെ എൻ രാജപ്പൻ എന്നിവരാണ് ഹർജി നൽകിയിരുന്നത്.

രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർട്ടി നടപടി, വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ഉണ്ടാവില്ല.


മൂന്നാർ: ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പാർട്ടി നടപടി. എംഎൽഎയെ ഇടുക്കി സിപിഎം ജില്ലാ കമ്മിറ്റിയാണ് ശാസിച്ചത്.ഇതോടെ പാർട്ടിയുടെ ശാസനക്കും ശിക്ഷണ നടപടികൾക്കും വിധെയരായ രണ്ടു സി പി എം നേതാക്കൾക്കാണ് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ അയോഗ്യത ഉണ്ടാകുമെന്നുറപ്പാകുന്നത്. ഒന്ന് പാലക്കാടു നിന്നും ശശിക്കും രണ്ട് ഇടുക്കിയിൽ നിന്ന് എസ് രാജേന്ദ്രനും. രണ്ടു പേരും പാർട്ടിക്ക് സ്വന്തം താല്പര്യങ്ങളുടെ പേരിൽ കേട്ടപേര് വാങ്ങിക്കൊടുക്കുകയും,ജനസമമിതി നഷ്ടപ്പെടുത്തുകയും ചെയ്തു എന്നതാണ് വസ്തുത.
ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് , പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും രാജേന്ദ്രന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. എംഎൽഎയുടെ നടപടി അപക്വവും തെറ്റുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കുറ്റപ്പെടുത്തിയിരിക്കുകയാണ്.

പെരിയാറിൽ മൃതദേഹം കണ്ടെത്തി.

The dead man’s body. Focus on hand


കൊച്ചി: ആലുവയിലെ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിൽ കൊലപ്പെടുത്തി കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് മൃതദേഹം ആദ്യം കാണുന്നത്.
മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി എത്തി ഇവിടെ അടിഞ്ഞതാണെന്ന് കരുതുന്നു. സ്ത്രീയുടെതാണെന്ന സംശയത്തിലാണ് പൊലീസ്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാൻ കോടതി അനുമതി നൽകി


കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേ യമാക്കാൻ കോടതി അനുമതി നൽകി. നടന്‍ ജാഫര്‍ ഇടുക്കി, സാബു, ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, വിപിന്‍, മുരുകന്‍എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതിയാണ് അനുവദിക്കുകയായിരുന്നു.

നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സിബിഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ക്ക് കോടതി നോട്ടീസും നൽകി.പരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെ ഏഴുപേരും കോടതിയെ തുടർന്ന് അറിയിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിലെ സൂപ്രണ്ടാണ് നുണപരിശോധന നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.

കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്തിന് പിറകെ കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്ന് സർക്കാരിന്റെ സത്യവാങ്മൂലം.


കൊച്ചി: ടി പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പി കെ കുഞ്ഞനന്തന് ചികിത്സയ്ക്കായി പരോള്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്തിന് പിറകെ കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്ന് സർക്കാരിന്റെ സത്യവാങ്മൂലം. ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. കുഞ്ഞനന്തന്‍ നല്ല തടവുകരാനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചായിരുന്നു.സർക്കാരിന്റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകാലോടെ യായിരുന്നു അഭിഭാഷകന്റെ വാദം. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു കോടതിയുടെ പ്രതികരണം.ചികിത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ പോസ്കോകേസ്


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ വിതുര പൊലീസ്പോസ്കോ പ്രകാരം കേസെടുത്തു. സംഭവത്തിൽ പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും പ്രശസ്ത മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്ത് നിന്നും ഷഫീഖ് അൽ ഖാസിമിയെ നേരത്തെ നീക്കിയിരുന്നു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ ആരോപണങ്ങള്‍ ബോധ്യപ്പെട്ടെതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് കമ്മിറ്റിയുടെ പിന്തുണയോടെ ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ മുസ്ലിം യുവാക്കളെ നേർവഴിക്ക് നടക്കാൻ ഉദ്ഘോഷിച്ചുവരുന്ന ഷഫീഖ് അൽ ഖാസിമി, ദിവസങ്ങൾക്ക് മുന്‍പ് സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു.

« Older Entries Recent Entries »