Tag Archives: malayalammedia

പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.


തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തിരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് . ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.

എട്ട് മാസത്തോളമായി ഉത്തരമേഖലയില്‍ എഡിജിപിയെ നിയമിക്കാത്തത് പ്രദേശത്തെ ക്രമസമാധാനപാലനത്തെ ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതായും രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisements

സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ തിരിച്ചറിയുക?


സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?
സംവിധായകനും നടനുമായ ജോയ് മാത്യു വിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ചോദ്യമാണിത്. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ സാഹിത്യഅക്കാദമി അംഗങ്ങൾ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ഭാഷയിൽ ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പ്രതികരണം. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്,

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?
ചോദ്യവുമായി സംവിധായകനും നടനുമായ ജോയ് മാത്യു.

കാസര്‍കോട് സംഭവം,
ദൗര്‍ഭാഗ്യകരമാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും കൊലപാതകത്തെ അപലപിച്ചിരുന്നു.
പെരിയയിൽ സംഘർഷം
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് കാസർകോട് പെരിയയിൽ സംഘർഷംഅരങ്ങേറി. പെരിയ ബസാറിലെ എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു. ഗ്രന്ഥശാല പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഇതോടുചേർന്ന വനിതാ സർവീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം നടന്നു. പെരിയയിലെ നാല് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും അടിച്ചു തകർക്കപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ് .

യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കെഎസ്ആർടിസി ബസ്സുകൾ പലയിടത്തും തടഞ്ഞു.

കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ
കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ
കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ
കൊല്ലത്തുകെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞപ്പോൾ


കൊല്ലം : യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ ,കൺവീനർ എന്നിവർക്ക് എതിരെ ക്രിമിനൽ നടപടിക്രമത്തിന് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. നിരന്തര ഹർത്താലുകളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.കോടതി ഉത്തരവിന്റെ ലംഘനത്തെത്തുടർന്നാണ് കോടതിയുടെ തന്നെ നടപടി ഉണ്ടായത്.

കെഎസ്ആർടിസി ബസുകൾക്ക് നേരെ പലയിടത്തും വ്യാപകമായ കല്ലേറുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ താത്ക്കാലികമായി നിർത്തി വച്ചു. രണ്ട് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ആറ്റിങ്ങലിൽ ബസ് തടഞ്ഞ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.വാഹനം തടഞ്ഞതിന്റെ പേരിൽ കുമിളിയിൽ നിന്നും 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുരുവായൂരിനെ ഹർത്താലിൽ നിന്നൊഴിവാക്കി. പൊങ്കാല പ്രമാണിച്ച് നേരത്തെ തിരുവനന്തപുരം നഗരത്തിലെ കടകമ്പോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹർത്താലിൽ നിന്നൊഴിവാക്കിയിരുന്നു. നിരന്തര ഹർത്താലുകളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.
ആലപ്പുഴ നഗരത്തിൽ പ്രകടനമായി എത്തിയ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏതാനും കടകൾ അടപ്പിച്ചു.കൊല്ലത്ത്‌ കേരളപുരം, കരിക്കോട്,ചന്ദനത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.ആലപ്പുഴയിൽ ഹർത്താൽ ജന ജീവിതത്തെ കാര്യമായി ബാധിച്ചില്ല.കെഎസ്ആർടിസി ജലഗതാഗതം നിലച്ചുവെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. വ്യാപാര സ്ഥാപങ്ങളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്.

അശ്രദ്ധ അഗ്നിയായി ഉയർന്നപ്പോൾ

https://www.facebook.com/aji.vallikkeezhu.1/videos/110788770061704/?t=42

പാലക്കാട് : കോങ്ങാടുള്ള പെട്രോൾ ബാങ്കിലേക്ക് അശ്രദ്ധയോടെ ഓടിച്ചുകയറ്റുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ബാങ്കിന് തീ പിടിച്ചപ്പോൾ

പി.കെഫിറോസിനെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം: വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിനമ്മേൽ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെഫിറോസിനെതിരെ കോഴിക്കോട് വെള്ള പൊലീസ് കേസെടുത്തു .ഡി .ജി.പിയാണ് കോഴിക്കോട് കമ്മീഷണറോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാനഹാനി ഉണ്ടാക്കാനായി വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പിന്‍വാതില്‍ നിയമനം നടത്തിയതായാണ് ആരോപണം. ഇരുപത് പേജുള്ള കത്തില്‍ ഒരു ഭാഗം പി.കെ.ഫിറോസ് വ്യാജമായുണ്ടാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിച്ചുവെന്നാണ് എം.എല്‍.എയുടെ പരാതിയിൽ പറയുന്നത് . ഭരണകക്ഷി എം.എല്‍.എ തന്നെ അഴിമതി നിയമനം ചൂണ്ടിക്കാട്ടിയെന്നായിരുന്നു ഫിറോസിന്റെ നിലപാട്. ഇതെ തുടര്‍ന്നാണ് ജയിംസ് മാത്യു അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും.


കോഴിക്കോട്:ലോകസഭാതെരെഞ്ഞെടുപ്പിൽ കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും. എം.കെ രാഘവൻ എം.പി നയിക്കുന്ന ജനഹൃദയ യാത്ര ഫെബ്രുവരി 18ന് നരിക്കുനിയിൽ നിന്ന് ആരംഭിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എം.കെ.രാഘവൻ എം.പി മണ്ഡലത്തിൽ നടത്തുന്ന ജനഹൃദയ യാത്ര പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ജില്ലാ യുഡിഎഫ് നേതൃത്വം ഉറപ്പിച്ചിരി ക്കുകയാണ്.എം.കെ. രാഘവന് വൻ ഭൂരിപക്ഷത്തിൽ വിജയം സമ്മാനിക്കണമെന്ന് ജനമഹായാത്രയ്ക്കിടെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊടുവള്ളിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത് മൂന്നാം തവണയാണ് എം.കെ.രാഘവൻ കോഴിക്കോട് ജനവിധി തേടാൻ ഇറങ്ങുന്നത്. 2009ൽ സിപിഐഎമ്മിന്റെ മുഹമ്മദ് റിയാസിന് മുന്നിൽ കഷ്ടിച്ച് രക്ഷപെട്ട എം.കെ.രാഘവൻ 2014ൽ എ.വിജയരാഘവനെ 16,883 വോട്ടിന് പരാജയപ്പെടുത്തി. ഹാട്രിക് വിജയം ഉന്നമിട്ടാണ് എം.കെ രാഘവൻ ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്.

« Older Entries